യു.കെ.വാര്‍ത്തകള്‍

വിന്ററില്‍ ഏവരും ഫ്ലൂ ജാബ് എടുക്കണമെന്ന് ആരോഗ്യ വിഗദ്ധര്‍; കൊറോണക്കൊപ്പം ഫ്ലൂ കൂടി പിടിച്ചാല്‍ മരണസാധ്യത ഇരട്ടി

ലണ്ടന്‍ : യുകെയില്‍ ഈ വരുന്ന വിന്ററില്‍ ഏവരും ഏറെ കരുതലോടെയിരിക്കേണ്ട കാലമാണെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍. കാരണം വിന്ററില്‍ കോവിഡ് ഇനിയും രൂക്ഷമാകാന്‍ സാധ്യതയേറിയിരിക്കുന്നതിനാല്‍ ഫ്ലൂവിനെതിരെയും വലിയ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. കൊറോണക്കൊപ്പം ഫ്ലൂ കൂടി പിടിച്ചാല്‍ മരണസാധ്യത ഇരട്ടി യാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ജാബ് എടുക്കേണ്ടത് വലിയ അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. സാധാരണ വിന്ററില്‍ ഉണ്ടാകുന്ന ഫ്ലൂവില്‍ നിന്നും സംരക്ഷണമേകുന്നതിനാണ് ജാബ് എടുക്കാറുള്ളത്. എന്നാല്‍ വരുന്ന വിന്ററില്‍ ഫ്ലൂ, കോവിഡ് എന്നീ രണ്ട് അപകടങ്ങള്‍ ഒന്നിച്ചു വരാനിടയാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്‌ഷ്യം. ഈ വര്‍ഷം യുകെയുടെ എക്കാലത്തെയും വലിയ ഫ്ലൂ വാക്സിനേഷന്‍ പ്രോഗ്രാം കാണും, ആരോഗ്യ മേധാവികള്‍ കഴിഞ്ഞ വര്‍ഷം 15 30 മില്യണ്‍ നിന്ന് 30 മില്യണ്‍ ആളുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിന്ററില്‍ ഫ്ലൂവും കോവിഡും ഒരാള്‍ക്ക് വേഗത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും അത്തരം അവസരത്തില്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിന് സാധ്യതയേറെയാണെന്നുമാണ് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിനാല്‍ ഈ വര്‍ഷം മുമ്പില്ലാത്ത വിധത്തില്‍ കൂടുതല്‍ പേര്‍ക്ക് സൗജന്യ ഫ്ലൂ വാക്‌സിന്‍ വാഗാദ്‌നം ചെയ്യുന്നുണ്ട്. സാധാരണ വിന്റര്‍ ഫ്ലൂവിനൊപ്പം കോവിഡും രൂക്ഷമായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പ് എക്‌സ്പര്‍ട്ടുകള്‍ നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു.

50 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഇംഗ്ലണ്ടില്‍ ഫ്ലൂ ജാബ് ലഭ്യമാക്കാനാണു ശ്രമം. കോവിഡിന് ഫലപ്രദമായ വാക്‌സിന്‍ ഇനിയും കണ്ടെത്തിട്ടില്ലെന്നിരിക്കെ വിന്ററില്‍ കോവിഡ് യുകെയില്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഒപ്പം ഫ്ലൂവും പടര്‍ന്ന് പിടിക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി കൂട്ടമരണമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. അതിനാല്‍ വിന്ററില്‍ ഫ്ലൂ പിടിപെടാതിരിക്കാന്‍ ഏവരും ജാബ് എടുക്കണമെന്ന നിര്‍ദേശം ആരോഗ്യ അധികൃതര്‍ ആവര്‍ത്തിച്ച് പുറപ്പെടുവിക്കുന്നുണ്ട്.

ഫ്ലൂ കാരണം ഇംഗ്ലണ്ടില്‍ ഓരോ വര്‍ഷവും 11,000 പേരാണ് മരിക്കുന്നത്. ഫ്ലൂ ഗുരുതരമായതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടാറുമുണ്ട്. ഷീല്‍ഡിംഗ് കാററഗറിയിലുള്ളവര്‍ക്കും അവരോടൊപ്പം കഴിയുന്നവര്‍ക്കും ഇംഗ്ലണ്ടില്‍ സൗജന്യ ഫ്ലൂ ജാബ് നല്‍കും. ഡയബറ്റിസ്, ഹൃദ്രോഹം, ആസ്ത്മ പോലുള്ള മറ്റ് അസുഖങ്ങളുള്ളവര്‍ക്കും ജാബ് സൗജന്യമായി ലഭ്യമാക്കും. ഗര്‍ഭിണികള്‍, സ്‌കൂളില്‍ പോകുന്നതിന് മുമ്പുള്ള പ്രായത്തിലുള്ള കുട്ടികള്‍, എല്ലാ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, 65 വയസിന് മേല്‍ പ്രായമുള്ളവര്‍, തുടങ്ങിയവര്‍ക്കും ജാബ് സൗജന്യമായി നല്‍കും.

65 വയസിനു മുകളിലുള്ളവരും ഗര്‍ഭിണികളും ഉള്‍പ്പെടെ സാധാരണ ഗ്രൂപ്പുകളെ ആദ്യം ടാര്‍ഗെറ്റുചെയ്യും. ആവശ്യത്തിന് ഡോസുകള്‍ ബാക്കിയുണ്ടെങ്കില്‍, 50 വയസിനു മുകളിലുള്ളവര്‍ക്കു അടുത്തതായി നല്‍കും .

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway