യു.കെ.വാര്‍ത്തകള്‍

ലെസ്റ്ററില്‍ സീബ്രാ ക്രോസില്‍ അമ്മായിച്ഛനെ ഇടിച്ച് തെറിപ്പിച്ച് കടന്ന യുവതിക്ക് 18 മാസം ജയില്‍

സീബ്രാ ക്രോസിംഗ് മുറിച്ചുകടക്കുകയായിരുന്ന പ്രായമായ മനുഷ്യനെ ഇടിച്ചുതെറിപ്പിച്ചു വാഹനം നിര്‍ത്താതെ മുന്നോട്ട് പോയ യുവതിയായ ഡ്രൈവര്‍ക്ക് 18 മാസം ജയില്‍. കൂടാതെ രണ്ട് വര്‍ഷവും 9 മാസവും ഡ്രൈവിംഗ് വിലക്കും ഏര്‍പ്പെടുത്തി. ഗുരുതരമായി പരുക്കേറ്റിട്ടും വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ആ മനുഷ്യന്‍ സ്വന്തം അമ്മായിച്ഛനാണെന്ന് യുവതി തിരിച്ചറിഞ്ഞുമില്ല. ശ്രദ്ധയില്ലായ്മ കൂടുതല്‍ ഗുരുതര വീഴ്ചയായി മാറിയത്.

ഫോണ്‍ ഉപയോഗിച്ച് ഫാത്തെഹാ ബീഗം അബെദ് ഡ്രൈവ് ചെയ്തതാണ് അപകടത്തിന് കാരണമായത്. ലെസ്റ്ററിലെ ഹൈഫീല്‍ഡ്‌സ് ഏരിയയില്‍ വെച്ച് 2018 ഫെബ്രുവരിയിലായിരുന്നു സംഭവം. വാഹനം നിര്‍ത്തി സഹായിക്കുന്നതിന് പകരം അബെദിന്‍ വാഹനവുമായി പായുകയായിരുന്നു. ഇത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് അപ്പീലും ഇറക്കി.

താന്‍ ചെയ്ത കൃത്യം പുറത്തുവരാതിരിക്കാന്‍ ഫാര്‍മസി അസിസ്റ്റന്റ് ആയ അബെദിന്‍ പല നുണകളും പറഞ്ഞു. എന്നാല്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയതോടെ 29-കാരിയുടെ കളവുകള്‍ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പൊളിഞ്ഞു. ആദ്യം അപകടത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്ന് പറഞ്ഞ യുവതി പിന്നീട് ആസ്ത്മ അറ്റാക്ക് മൂലം ഭാഗിക ഓര്‍മ്മ നഷ്ടം സംഭവിച്ചെന്ന് നിലപാട് മാറ്റി. എന്നാല്‍ അപകടത്തില്‍ കാറിന്റെ വൈപ്പറും, വിന്‍ഡ്‌സ്‌ക്രീനും തകര്‍ന്നത് മറുചോദ്യമായി ഉയര്‍ന്നു.

തന്റെ ഫോണ്‍ മോഷ്ടിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചതിനിടെയാണ് കാറിന് കേടുപാട് സംഭവിച്ചതെന്നായി യുവതിപിന്നീട് പറഞ്ഞത്. ഫോണ്‍ ഉപയോഗിച്ചില്ലെന്ന് വാദിക്കാനായി ടെക്‌സ്റ്റ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും ഇത് പോലീസ് കണ്ടെത്തി. കൂടാതെ പോലീസ് പരിശോധനയ്ക്ക് മുന്‍പ് വിന്‍ഡ്‌സ്‌ക്രീന്‍ നന്നാക്കുകയും ചെയ്‌തെന്ന് സ്ഥിരീകരിച്ചു. ഇതോടെ അബെദിന്‍ കുറ്റങ്ങള്‍ സമ്മതിച്ചു. അമ്മായിച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കോടതിയില്‍ എത്തിയിരുന്നു.

അപകടകരമായ ഡ്രൈവിന് ആറ് മാസവും, നിയമത്തെ വഴിതെറ്റിക്കാന്‍ നോക്കിയ കുറ്റത്തിന് 12 മാസവും ശിക്ഷയാണ് പ്രഖ്യാപിച്ചത്. ഇവ രണ്ടും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ കാലാവധി 18 മാസമായിയിരിക്കും.

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway