ഡെങ്കിപ്പനി വന്നവര്‍ക്ക് കോവിഡ്-19 നെതിരെ പ്രതിരോധ ശേഷിയുണ്ടാകുമെന്ന് പഠനം.
കോവിഡ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ബ്രസീലില്‍ നടത്തിയ പഠനത്തില്‍ , കോവിഡ് 19നും, ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്കും ഒരു പൊതുസ്വഭാവം ഉണ്ടെന്ന് സൂചനകള്‍ ലഭിച്ചു. ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളവരില്‍ ഒരു പരിധിവരെ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധശേഷി രൂപപ്പെടുന്നുണ്ട് എന്നാണ് ഇനിയും പ്രസിദ്ധീകരിക്കാത്ത പഠനം സൂചിപ്പിക്കുന്നത്.
ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊറോണ കേസുകളും, 2019 ലും 2020 ലും പടര്‍ന്നുപിടിച്ച ഡെങ്കി പനിയെയും താരതമ്യം ചെയ്ത് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ മിഗുവല്‍ നിക്കോള്‍ലിസ്, അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പഠനത്തെ പറ്റി പരാമര്‍ശിക്കുന്നത്.
കൊറോണ അണുബാധയുടെ വ്യാപനവും തീവ്രതയും കുറവ് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ ഈ വര്‍ഷമോ കഴിഞ്ഞ വര്‍ഷാന്ത്യത്തിലോ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചതാണ് എന്ന് നിക്കോള്‍ലിസ് കണ്ടെത്തി. കോവിഡ് ബ്രസീലില്‍ എങ്ങനെയാണ് വ്യാപിച്ചത് എന്നതിനെ കേന്ദ്രീകരിച്ചുള്ള പഠനത്തിനിടയിലാണ് തന്റെ ടീം ഈ താരതമ്യ പഠനത്തിനായുള്ള വസ്തുതകള്‍ കണ്ടെത്തിയത് എന്ന് അദ്ദേഹം അവകാശപ്പെടുന്നു.
അനിയന്ത്രിതമായി തുടരുന്ന കൊറോണ വ്യാപനത്തെ പിടിച്ചു കെട്ടാനുള്ള വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളെ സഹായിക്കുന്നതാണ് ഈ പഠനം. ഈ നിഗമനം ശരിയെന്നു തെളിഞ്ഞാല്‍ ഡെങ്കിപനിയെ നേരിടാനായി ഉപയോഗിക്കുന്ന ഏറ്റവും മികച്ച പ്രതിരോധ വാക്സിന് കൊറോണ വൈറസിനെയും പ്രതിരോധിക്കാനാകും എന്ന് തീരുമാനിക്കാന്‍ ആകും നിക്കോള്‍ലിസ് കൂട്ടിച്ചേര്‍ത്തു.
തികച്ചും വ്യത്യസ്തമായ വര്‍ഗ്ഗീകരണങ്ങളില്‍ പെടുന്ന ഈ രണ്ട് വൈറസുകള്‍ക്കും തമ്മില്‍ പ്രതിരോധപരമായി സമാനതയുണ്ടെന്ന് കണ്ടെത്തിയ ഈ ശ്രദ്ധേയ പഠനം തെളിയിക്കപ്പെടേണ്ടതാണ് അത്യാവശ്യമാണ് എന്നും അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു.