യു.കെ.വാര്‍ത്തകള്‍

കോവിഡിനെ ചെറുക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചു ബോറിസ് ജോണ്‍സണ്‍; എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥന

ലണ്ടന്‍ : വിന്ററില്‍ രാജ്യത്ത് കോവിഡിനെ ചെറുക്കാന്‍ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇനി കൂടുതല്‍ പേരെ രോഗികളാക്കാന്‍ കഴിയില്ലെന്നും അതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കോമണ്‍സില്‍ സംസാരിച്ച ബോറിസ് പുതിയ നിയന്ത്രണങ്ങള്‍ അവതരിപ്പിച്ചിരുന്നു . രാജ്യം അപകടകരമായ അവസ്ഥയിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ആറു മാസം വരെ നീണ്ടുനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ആണ് പ്രഖ്യാപിച്ചത്.

ഷോപ്പ് സ്റ്റാഫുകള്‍, ടാക്സി ഡ്രൈവര്‍മാര്‍, യാത്രക്കാര്‍ എന്നിവര്‍ക്ക് ഫെയ്‌സ് മാസ്കുകള്‍ ധരിക്കണം, വിവാഹങ്ങള്‍ക്ക് പരമാവധി 15 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മാസ്ക് ധരിക്കാത്തതിനുള്ള പിഴ 200 പൗണ്ട് ആയി കൂട്ടി. ആവശ്യമെങ്കില്‍ കൂടുതല്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്‌കോട്ട്‌ ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ യുകെയിലുടനീളം സമാനമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാധ്യമെങ്കില്‍ വീണ്ടും വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ ഓഫീസ് ജീവനക്കാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അധിക ധനസഹായം ഉറപ്പാക്കും. പോലീസിനും പ്രാദേശിക നേതാക്കള്‍ക്കും കൂടുതല്‍ അധികാരം നല്‍കുകയാണെന്ന് ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് കടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസുകള്‍, സ്കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവ നിയന്ത്രണം തുറന്നിരിക്കും. വ്യത്യസ്ത വീടുകളില്‍ നിന്നുള്ള കൂടിക്കാഴ്ച നിരോധിച്ചതായി സ്‌കോട്ട്‌ ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റുര്‍ജെനും അറിയിച്ചു.

രണ്ടാഴ്ചയ്ക്കിടെ ഇംഗ്ലണ്ടില്‍ ആശുപത്രി പ്രവേശനം ഇരട്ടിയായിയിരുന്നു. ശൈത്യകാലത്ത് രോഗം അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു. ആവശ്യമായ കര്‍ശന നടപടികളെ പിന്തുണയ്ക്കുന്നതായി ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ യുകെയില്‍ ഒക്ടോബര്‍ പകുതിയോടെ ദിവസേന 50,000 പുതിയ വൈറസ് കേസുകള്‍ ഉണ്ടാകാമെന്നു ചീഫ് മെഡിക്കല്‍ അഡ് വൈസര്‍മാര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു . രാജ്യത്തെ കൊറോണ വൈറസ് അലര്‍ട്ട് ലെവല്‍ അലര്‍ട്ട് ലെവല്‍ മൂന്നില്‍ നിന്ന് നാലിലേക്കു ഉയര്‍ത്താനും പറഞ്ഞിരുന്നു.

ഓരോ 7 ദിവസങ്ങളിലും ഇന്‍ഫെക്ഷനുകളുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അഡ് വൈസര്‍മാര്‍ പറഞ്ഞു. യുകെയില്‍ ഏകദേശം 70,000 ത്തോളം പേര്‍ക്ക് നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. കൊറോണ അധികരിച്ച് കൊണ്ടിരിക്കുന്നതിനാല്‍ വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലമായിരിക്കും വിന്ററിലുണ്ടാവുകയെന്നും പ്രഫ.ക്രിസ് വിറ്റി മുന്നറിയിപ്പേകി.
രണ്ടാം കോവിഡ് തരംഗമുണ്ടായ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെ അവസ്ഥ ഉദാഹരണമായി യുകെയുടെ മുന്നിലുണ്ട് . ഇംഗ്ലണ്ടിലെ പബ്ബ്കളൊക്കെ രാത്രി 10 മണിക്ക് അടക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് ബാധിച്ച് വീടുകളില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇത് ലംഘിച്ചാല്‍ 10,000 പൗണ്ട് വരെ പിഴ ഈടാക്കാനുള്ള കര്‍ശനമായ നിയമങ്ങള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പോസിറ്റീവായി മാറുന്നവര്‍ക്ക് സെല്‍ഫ് ഐസൊലേറ്റ് ചെയ്യണമെന്നത് ജനങ്ങളുടെ ഉത്തരവാദിത്വമായാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇതിന് പുറമെ സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ ആവശ്യപ്പെടുന്ന കുറഞ്ഞ വേതനക്കാരായ 4 മില്ല്യണ്‍ ജനങ്ങള്‍ ജോലിക്ക് പോകാന്‍ കഴിയാതെ വീടുകളില്‍ തുടരുമ്പോള്‍ 500 പൗണ്ട് ലംപ് സം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കുള്ള തുക 1000 പൗണ്ടില്‍ തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നിയമം ലംഘിച്ചാല്‍ ഇത് 10,000 പൗണ്ടിലേക്ക് ഉയരും.

 • ഈലിംഗില്‍ ഇന്ത്യക്കാരന്റെ ഫോണ്‍ ഷോപ്പില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ട്രയലിനിടെ സന്നദ്ധപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചു
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷം പിന്നിട്ടു; 191 മരണങ്ങളും
 • ജോലികള്‍ സംരക്ഷിക്കാനുള്ള സുനാകിന്റെ രക്ഷാപാക്കേജ് ലണ്ടന്‍ ഉള്‍പ്പെടെ ടിയര്‍ 2 ലോക്ക്ഡൗണ്‍ മേഖലകളിലേക്കും
 • ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നു; ഇരു ഭാഗത്തും വിട്ടുവീഴ്ച ഉണ്ടായേക്കും
 • 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലാകും; ഫുഡ് സ്‌കീം നീട്ടണമെന്ന് ലേബര്‍
 • യുകെയില്‍ ഇന്നലെ 21,331 പുതിയ കോവിഡ് രോഗികളും 241 മരണങ്ങളും; ഒരാഴ്ചക്കിടെ കോവിഡ് മരണത്തില്‍ 68.5% വര്‍ധന
 • കൊറോണയോട് മല്ലിട്ട് 60ദിവസം ഐസിയുവില്‍; കൈയടിച്ച് യാത്രയാക്കിയ 47-കാരന്‍ മരിച്ചു
 • കൗണ്‍സിലിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
 • ശബളം തികയുന്നില്ല; ബോറിസ് ജോണ്‍സണ്‍ രാജിക്ക് ഒരുങ്ങുന്നതായി ടാബ്ലോയിഡുകള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway