യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ പ്രതിദിന കോവിഡ് കണക്കുകള്‍ അയ്യായിരത്തിനടുത്ത്; 37 മരണങ്ങള്‍

ലണ്ടന്‍ : കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നതിനിടെ ബ്രിട്ടനിലെ പ്രതിദിന കോവിഡ് കണക്കുകള്‍ അയ്യായിരത്തിനടുത്ത് എത്തി. 4,926 കേസുകളാണ് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ ഔദ്യോഗിക കോവിഡ് കേസുകള്‍ നാലുലക്ഷം പിന്നിട്ടു. ഒരാഴ്ചക്കകം 35 ശതമാനം രോഗികളാണ് കൂടിയത്. ദിവസം ശരാശരി 4,189 രോഗികളുണ്ടാകുന്നുണ്ട് എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് കഴിഞ്ഞ ആഴ്ചത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്.

ഇന്നലെ കോവിഡ് ബാധിച്ചു 37 പേരുകൂടി മരണപ്പെട്ടു. ജൂലൈ 14 ന് 44 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ഉള്ള ഉയര്‍ന്ന പ്രതിദിനമരണസംഖ്യയാണിത്. കഴിഞ്ഞ ചൊവ്വാഴ്ച 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഞായറാഴ്ച മാത്രം എന്‍എച്ച്എസില്‍ 237 പുതിയ അഡ്മിഷനാണ് ഉണ്ടായത്. രണ്ടാഴ്ചയ്ക്കിടെ രാജ്യത്തെ വൈറസ് കേസുകളുടെ എന്നതില്‍ വലിയ പെരുപ്പം ആണ് ദൃശ്യം ആകുന്നതെന്നു ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ പറയുന്നു. ഇത് മുന്നോട്ടുള്ള ദിവസങ്ങളില്‍ സംഖ്യ കുതിയ്ക്കും എന്നതിന്റെ സൂചനയാണ്. ദിവസങ്ങള്‍ക്കകം കോവിഡ് മരണങ്ങളേറുമെന്ന മുന്നറിയിപ്പുണ്ട് .

സര്‍ക്കാര്‍ വിലക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ആഘോഷിക്കാന്‍ ലണ്ടനിലും, നോട്ടിംഗ്ഹാമിലുമുള്ള ബാറുകളിലും, പബ്ബുകളിലും വലിയ തിരക്കാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ ദൃശ്യമായത്. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഭയന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓണ്‍ലൈന്‍ ഡെലിവെറി സ്ലോട്ടുകള്‍ അതിവേഗം തീരുകയാണ്. ആളുകള്‍ ആശങ്ക മുന്‍നിര്‍ത്തി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സ്ഥിതിയാണ്. പബ്ബുകളുടെയും, റെസ്റ്റൊറന്റുകളുടെയും പ്രവര്‍ത്തനം വെട്ടിക്കുറച്ചതിന് പുറമെ കുടുംബങ്ങള്‍ക്ക് പുറത്ത് സമ്പര്‍ക്കത്തിനും വിലക്ക് വരും. വൈറസിനെ നേരിടാന്‍ പൊതുജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ നടപടികള്‍ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway