യു.കെ.വാര്‍ത്തകള്‍

പുതിയ കൊറോണ നിയന്ത്രണങ്ങള്‍: ഫര്‍ലോ സ്‌കീം നീട്ടുന്നകാര്യം പരിഗണിക്കണമെന്ന് ചാന്‍സലറോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍


കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു പുതിയ നിയന്ത്രണങ്ങള്‍ വന്ന സാഹചര്യത്തില്‍ രാജ്യത്തെ ബിസിനസുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിന് ഫര്‍ലോ സ്‌കീം നീട്ടുന്നകാര്യം പരിഗണിക്കണമെന്ന് ചാന്‍സലര്‍ റിഷി സുനകിനോട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. അപൂര്‍വമായ ഒരു രാഷ്ട്രീയ ഇടപെടലിലൂടെയാണ് ആന്‍ഡ്രൂ ബെയ്‌ലി ചാന്‍സലറോട് അടുത്ത മാസം അവസാനം പൂര്‍ത്തിയാകാനിരിക്കുന്ന ഫര്‍ലോ പദ്ധതി ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

40 ബില്യണ്‍ പൗണ്ടിന്റെ തൊഴില്‍ സബ്‌സിഡി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ബെയ്‌ലി നേരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ പദ്ധതി അവസാനിക്കുമ്പോള്‍ ചില മേഖലകള്‍ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്ന് ഇന്നലെ ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പരിപാടിയില്‍ സംസാരിച്ച ബെയ്‌ലി പറഞ്ഞു. ഒരു പ്രത്യേക പ്രതിവിധി പറഞ്ഞു 'ചാന്‍സലറുടെ കൈകള്‍ കെട്ടാന്‍' ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ പൊതുവായ തൊഴില്‍ പരിരക്ഷണ ലോകത്ത് നിന്ന് 'കേന്ദ്രീകൃത മേഖലകളിലേക്ക് 'നീങ്ങി, അതിനാല്‍ ഒരു പുതപ്പ് പദ്ധതി ഇനി ആവശ്യമില്ല - എന്നാല്‍ മുന്നോട്ട് പോകുന്ന സമീപനം നിര്‍ത്തി പുനര്‍വിചിന്തനം ചെയ്യേണ്ട സമയമാണിത്' ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ പറഞ്ഞു.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകള്‍ക്കായി സുനക് പുതിയ സഹായം തയ്യാറാക്കുന്നുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ ഇന്നലെ കോമണ്‍സില്‍ സൂചിപ്പിച്ചിരുന്നു. 'ജീവിതവും ഉപജീവനവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും' എന്നാണ് ബോറിസ് പറഞ്ഞത്. ഫര്‍ലോ സ്‌കീം വിപുലീകരിക്കണമെന്ന ലേബര്‍ ആവശ്യം സുനാകും തള്ളുകയായിരുന്നു .

ഫര്‍ലോ സ്‌കീം ദീര്‍ഘിപ്പിക്കണമെന്നും ഭാവിയിലെ തൊഴിലില്ലായ്മ ഒഴിവാക്കാന്‍ ഇതേ മാര്‍ഗമുള്ളുവെന്നും നേരത്തെ എംപിമാരും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കൂട്ട തൊഴിലില്ലായ്മ ഇനിയും ദീര്‍ഘകാലം അനുഭവപ്പെടുമെന്നും അതിനാല്‍ സ്ഥാപനങ്ങള്‍ക്ക് ഇനിയും പിന്തുണ വേണമെന്നും ഇതിന് ഫര്‍ലോ സ്‌കീം ദീര്‍ഘിപ്പിച്ചേ മതിയാവൂ എന്നുമാണ് എംപിമാര്‍ നിര്‍ദേശിക്കുന്നത്. എംപിമാരുടെ കമ്മിറ്റിയായ ട്രഷറി സെലക്ട് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. തികച്ചും അര്‍ഹരായവര്‍ക്ക് മാത്രം ലഭ്യമാകുന്ന രീതിയില്‍ മാത്രമേ ഈ സ്‌കീം ദീര്‍ഘിപ്പിക്കാവൂ എന്നും എംപിമാര്‍ നിര്‍ദേശിക്കുന്നു.

ഈ സ്‌കീം പ്രകാരം കോവിഡിനാല്‍ തൊഴിലില്ലാതായവര്‍ക്ക് അവരുടെ ശമ്പളത്തിന്റെ 80 ശതമാനത്തോളമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഇത് പ്രകാരം പ്രതിമാസം ഒരാള്‍ക്ക് 2500 പൗണ്ട് വരെയാണ് ലഭിക്കുന്നത്. തുടക്കത്തില്‍ ഇത് പ്രകാരമുള്ള എല്ലാ തുകയും സര്‍ക്കാരാണ് വഹിച്ചിരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ ഈ സ്‌കീമിലേക്ക് സ്ഥാപനങ്ങളും തങ്ങളുടേതായ സംഭാവനകളേകാന്‍ തുടങ്ങിയിട്ടുണ്ട്.

യുകെയില്‍ ഈ സ്‌കീം മാര്‍ച്ച് 20ന് തുടങ്ങി മേയ് വരെ ലഭ്യമാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. തുടര്‍ന്ന് ഇത് സെപ്റ്റംബറിലേക്കും പിന്നീട് ഒക്ടോബറിലേക്കും നീട്ടുകയായിരുന്നു. ഇത് ഈ വര്‍ഷം അവസാനം വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു. പ്രതിമാസം 16 ബില്യണ്‍ പൗണ്ടാണ് സര്‍ക്കാരിന് ഈ സ്‌കീമിനായി കണ്ടെത്തേണ്ടി വരുന്നത്. കൊറോണ പ്രതിസന്ധിയില്‍ ഇത് വന്‍ ഭാരമാണ് ഗവണ്‍മെന്റിനുണ്ടാക്കുന്നത്. ഇക്കാരണത്താല്‍ സ്‌കീം മുന്നോട്ട് കൊണ്ടു പോകാന്‍ സര്‍ക്കാര്‍ വളരെ പാടുപെടുന്നുമുണ്ട്. ഈ സ്‌കീം അനര്‍ഹര്‍ ദുരുപയോഗം ചെയ്തുവെന്നും 3.5 ബില്യണ്‍ പൗണ്ട് ഇത്തരത്തില്‍ പോയെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു .

 • ഈലിംഗില്‍ ഇന്ത്യക്കാരന്റെ ഫോണ്‍ ഷോപ്പില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ട്രയലിനിടെ സന്നദ്ധപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചു
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷം പിന്നിട്ടു; 191 മരണങ്ങളും
 • ജോലികള്‍ സംരക്ഷിക്കാനുള്ള സുനാകിന്റെ രക്ഷാപാക്കേജ് ലണ്ടന്‍ ഉള്‍പ്പെടെ ടിയര്‍ 2 ലോക്ക്ഡൗണ്‍ മേഖലകളിലേക്കും
 • ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നു; ഇരു ഭാഗത്തും വിട്ടുവീഴ്ച ഉണ്ടായേക്കും
 • 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലാകും; ഫുഡ് സ്‌കീം നീട്ടണമെന്ന് ലേബര്‍
 • യുകെയില്‍ ഇന്നലെ 21,331 പുതിയ കോവിഡ് രോഗികളും 241 മരണങ്ങളും; ഒരാഴ്ചക്കിടെ കോവിഡ് മരണത്തില്‍ 68.5% വര്‍ധന
 • കൊറോണയോട് മല്ലിട്ട് 60ദിവസം ഐസിയുവില്‍; കൈയടിച്ച് യാത്രയാക്കിയ 47-കാരന്‍ മരിച്ചു
 • കൗണ്‍സിലിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
 • ശബളം തികയുന്നില്ല; ബോറിസ് ജോണ്‍സണ്‍ രാജിക്ക് ഒരുങ്ങുന്നതായി ടാബ്ലോയിഡുകള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway