യു.കെ.വാര്‍ത്തകള്‍

ടോയ്‌ലറ്റ് ടിഷ്യൂ വാങ്ങിക്കൂട്ടി ജനം; യുകെയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ 'കാലിയാക്കല്‍' തുടരുന്നു

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ കൊറോണാ വൈറസ് നിബന്ധനകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജനത്തിരക്ക്. ടോയ്‌ലറ്റ് റോള്‍ മുതല്‍ ടിന്‍ ഉത്പന്നങ്ങളും പോലുള്ള അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ജനം. രണ്ടാം ലോക്ക്ഡൗണായി വിലക്കുകള്‍ മാറുമെന്ന് ആശങ്കപ്പെട്ടവരാണ് പാസ്തയും, അരിയും, ഭക്ഷണപ്പൊടികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ കൊണ്ടുപോകുന്നത്. രാജ്യത്തെ കോസ്റ്റ്‌കോ സ്‌റ്റോറുകള്‍ക്ക് പുറത്ത് വലിയ ക്യൂ സൃഷ്ടിച്ചു.
കൂട്ടത്തില്‍ ടോയ്‌ലറ്റ് ടിഷ്യൂവിനാണ് കൂടുതല്‍ ഡിമാന്‍ഡ്. മിക്കവരും ഒരു വര്‍ഷത്തേയ്ക്കുള്ളവ കൊണ്ടുപോവുകയാണ്.

ലോക്ക്ഡൗണ്‍ വന്നാല്‍ പോലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നിരിക്കെയാണ് ജനത്തിന്റെ ഈ നെട്ടോട്ടം. ജനങ്ങള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ കാലിയായി മാറുകയാണ്. വിലക്കുകള്‍ മൂലം സാധനങ്ങളുടെ ലഭ്യത കുറയുമെന്ന ആശങ്കയാണ് ഇപ്പോഴത്തെ തിരക്കിന് കാരണം.

ഹോള്‍സെയില്‍ ഷോപ്പായ കോസ്റ്റ്‌കോയുടെ ലീഡ്‌സ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ സ്‌റ്റോറുകളിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ ബാരിയറുകള്‍ ഉപയോഗിക്കേണ്ടി വന്നു. നിറഞ്ഞുകവിഞ്ഞ ട്രോളികളുമായാണ് ആളുകള്‍ പര്‍ച്ചേസ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്.

കര്‍ശനമായ കൊറോണാവൈറസ് വിലക്കുകള്‍ പ്രധാനമന്ത്രി വിശദമാക്കുന്നതിന് ഇടയിലാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്ന് റീട്ടെയിലര്‍മാര്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും പ്രയോജനമില്ല.

സപ്ലൈ ചെയിനുകള്‍ ശക്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ആന്‍ഡ്രൂ ഓപ്പി വ്യക്തമാക്കി. ഭാവിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഭക്ഷ്യവസ്തുക്കളും, മറ്റ് ഉത്പന്നങ്ങളും തടസ്സമില്ലാതെ ലഭ്യമാകും അദ്ദേഹം പറഞ്ഞു.

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway