നാട്ടുവാര്‍ത്തകള്‍

ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ഒടുക്കം ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം. വടക്കാംഞ്ചരി ഫ്‌ളാറ്റ് പദ്ധതിയിലെ എല്ലാ ക്രമക്കേട് ആരോപണങ്ങളും അന്വേഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇതോടെ അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റി സ്വര്‍ണക്കടത്ത് ‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയാണ്‌ പുറത്തുവന്നത്.

ആരോപണങ്ങളിലെല്ലാം അന്വേഷണം നടത്തിയ ശേഷം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നടത്തിയ പ്രാഥമിക പരിശോധനയ്ക്കു ശേഷം ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണം ആകാമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതുപ്രകാരമാണ് വിജിലന്‍സ് പ്രാഥമിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

സാധാരണ നിലയില്‍ വസ്തുതാ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് 35 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണം. ഇതിനു ശേഷമായിരിക്കും തുടര്‍ അന്വേഷണത്തില്‍ തീരുമാനമുണ്ടാകുക. വസ്തുതാ പരിശോധനയ്ക്കു ശേഷമായിരിക്കും ഏതെല്ലാം വിഷയങ്ങളില്‍ അന്വേഷണം വേണമെന്ന് തീരുമാനമാകൂ. ലൈഫ് മിഷന് റെഡ് ക്രസന്റ് സഹായം ലഭിച്ചതിന്റെ പേരിലുള്ള കമ്മീഷന്‍ തുക അടക്കം വിവിധ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അടക്കം നിരവധി പേര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ലൈഫ് മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും സി.ഇ.ഒ യു.വി ജോസ് അടക്കമുള്ള ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടിവരും.

അതേസമയം, സി.ബി.ഐ അന്വേഷണം വരുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശ ഭരണമന്ത്രിയും രാജിവച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.ബി.ഐ തന്നെ വേണമെന്ന് അനില്‍ അക്കര പറഞ്ഞു. സി.ബി.ഐ ഈ കേസില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് അയച്ചുവെന്ന് മനസ്സിലാക്കിയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് അനില്‍ അക്കര വ്യക്തമാക്കി.

 • പിണങ്ങിക്കഴിയവെ ഭാര്യയ്ക്ക് മറ്റൊരാളില്‍ കുഞ്ഞുണ്ടായി; ഒന്നിക്കാനായി ദമ്പതിമാര്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു
 • സ്വര്‍ണക്കടത്തിനു പിന്നില്‍ മലയാളി പ്രവാസി വ്യവസായി 'ദാവൂദ്'
 • കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
 • സര്‍ക്കാരിന്റെ സാങ്കേതിക പദ്ധതികളില്‍ ശിവശങ്കര്‍ വന്‍തുക കമ്മീഷനടിച്ചെന്ന് മൊഴി; ഇടനില സ്വപ്‍ന!
 • യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ; അഞ്ചു ലക്ഷം തട്ടി , സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
 • കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊല: രണ്ടു വര്‍ഷം മുമ്പ് പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് സംശയം
 • ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 • പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വിവാഹിതരായി
 • താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
 • കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway