യു.കെ.വാര്‍ത്തകള്‍

16 ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് കൂടി 50 മില്യണ്‍ പൗണ്ടിന്റെ അധിക ഫണ്ട്; മലയാളി കുട്ടികള്‍ക്ക് അവസരമേറും


ലണ്ടന്‍: 16 ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് കൂടി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതോടെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം കൂടുതല്‍ എളുപ്പമായിത്തീരും. ഇതോടെ ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കാനാഗ്രഹിക്കുന്ന മലയാളികുട്ടികള്‍ക്ക് കൂടി കൂടുതല്‍ അവസരം വന്ന് ചേരും. പുതിയ നീക്കത്തിലൂടെ 4000 കുട്ടികള്‍ക്ക് കൂടി അധികമായി ഗ്രാമര്‍ സ്‌കൂള്‍ വിദ്യാഭ്യാസം കരഗതമാകും. 16 ഗ്രാമര്‍ സ്‌കൂളുകള്‍ക്കായി 50 മില്യണ്‍ പൗണ്ടിന്റെ ഫണ്ടാണ് ലഭിക്കാന്‍ പോകുന്നത്.

മികച്ച പഠനനിലവാരവും അച്ചടക്കവും മറ്റ് സ്‌കൂളുകളേക്കാള്‍ കൂടുതല്‍ ലഭ്യമാക്കുന്ന ഗ്രാമര്‍ സ്‌കൂളുകള്‍ പ്രവേശനത്തിനായി നിരവധി മലയാളി കുടുംബങ്ങള്‍ പരിശ്രമിക്കാറുണ്ട്. സീറ്റു കൂടുന്നത് ഇവര്‍ക്കും നേട്ടമാകും.

പ്രധാനമായും ലണ്ടന്‍, കെന്റ്, വാര്‍വിക്, ബെര്‍മിംഗ്ഹാം, ഗ്ലോസ്റ്റര്‍, മാഞ്ചസ്റ്റര്‍, ബോണ്‍മൗത്ത്, ഡെവോണ്‍, എസെക്സ്, റീഡിംഗ്, എന്നിവിടങ്ങളിലാണ് മലയാളി കുട്ടികള്‍ ഗ്രാമര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടാനായി എത്താറുള്ളത്. ഇതിനാല്‍ ഇവിടങ്ങളില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് അരികെയുള്ള വീടുകള്‍ക്ക് വന്‍ വിലയാണുള്ളത്.

സര്‍ക്കാരില്‍ നിന്നും അധിക ഫണ്ട് സപ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ച 39 സ്‌കൂളുകളില്‍ നിന്നാണ് 16 പ്രദേശങ്ങളിലെ സ്‌കൂളുകളെ ഗ്രാന്റ് നല്‍കാനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ യുകെയില്‍ 163 ഗ്രാമര്‍ സ്‌കൂളുകളാണുള്ളത്. മറ്റ് സ്‌കൂളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലായി ഫണ്ടിംഗ് വേണ്ടി വരുന്ന ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് ഗവണ്‍മെന്റിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് വര്‍ഷാവര്‍ഷം കൂടുതലായി ധനസഹായം ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഫണ്ടേകുമെന്ന വാഗ്ദാനം ബോറിസ് നല്‍കിയിരുന്നു.

 • ഈലിംഗില്‍ ഇന്ത്യക്കാരന്റെ ഫോണ്‍ ഷോപ്പില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ട്രയലിനിടെ സന്നദ്ധപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചു
 • യുകെയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷം പിന്നിട്ടു; 191 മരണങ്ങളും
 • ജോലികള്‍ സംരക്ഷിക്കാനുള്ള സുനാകിന്റെ രക്ഷാപാക്കേജ് ലണ്ടന്‍ ഉള്‍പ്പെടെ ടിയര്‍ 2 ലോക്ക്ഡൗണ്‍ മേഖലകളിലേക്കും
 • ബ്രിട്ടനും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നു; ഇരു ഭാഗത്തും വിട്ടുവീഴ്ച ഉണ്ടായേക്കും
 • 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ പട്ടിണിയിലാകും; ഫുഡ് സ്‌കീം നീട്ടണമെന്ന് ലേബര്‍
 • യുകെയില്‍ ഇന്നലെ 21,331 പുതിയ കോവിഡ് രോഗികളും 241 മരണങ്ങളും; ഒരാഴ്ചക്കിടെ കോവിഡ് മരണത്തില്‍ 68.5% വര്‍ധന
 • കൊറോണയോട് മല്ലിട്ട് 60ദിവസം ഐസിയുവില്‍; കൈയടിച്ച് യാത്രയാക്കിയ 47-കാരന്‍ മരിച്ചു
 • കൗണ്‍സിലിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
 • ശബളം തികയുന്നില്ല; ബോറിസ് ജോണ്‍സണ്‍ രാജിക്ക് ഒരുങ്ങുന്നതായി ടാബ്ലോയിഡുകള്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway