വിദേശം

കോവിഡ് മുക്തനാവുന്നതിന് മുന്നേ ട്രം​പ് ആശുപത്രിയില്‍ നിന്ന് 'ചാടിപ്പോയി'; മാസ്ക്കില്ലാതെ വൈ​റ്റ് ഹൗ​സി​ല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടി​രു​ന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം​പ് ചികിത്സയിലിരിക്കെ ആ​ശു​പ​ത്രി​യി​ല്‍ നിന്ന് ചാടി. ഹെലികോപറ്ററില്‍ വൈ​റ്റ് ഹൗ​സി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​തി​നു പി​ന്നാ​ലെ ട്രം​പ് മാ​സ്കും ഉ​പേ​ക്ഷി​ച്ചു. കോ​വി​ഡ് ഭേ​ദ​മാ​കു​ന്ന​തി​ന് മു​ന്നേ​യാ​ണ് ട്രം​പ് വാ​ള്‍​ട്ടര്‍ റീ​ഡ് സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്. തു​ട​ര്‍ ചി​കി​ത്സ​ക​ള്‍ വൈ​റ്റ്ഹാ​സി​ല്‍ എ​ത്തി​യ ശേ​ഷം എ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് പു​റ​ത്തെ​ത്തി​യ ട്രം​പി​നോ​ട് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​കര്‍ ചോ​ദ്യ​ങ്ങ​ള്‍ ആ​രാ​ഞ്ഞെ​ങ്കി​ലും മറുപ​ടി ന​ല്‍​കാ​തെ അ​ദ്ദേ​ഹം ഹെ​ലി​കോ​പ്റ്റ​റി​ല്‍ കയറുകയായിരുന്നു. താ​ങ്ക​ള്‍ നി​ര​വ​ധി പേര്‍​ക്ക് കോ​വി​ഡ് നല്‍​കു​മോ എ​ന്ന് മാ​ധ്യ​മ പ്ര​വര്‍​ത്ത​ക​രു​ടെ പ​രി​ഹാ​സം ക​ല​ര്‍ന്ന ചോ​ദ്യ​ത്തോ​ട് പോ​ലും ട്രംപ് പ്ര​തി​ക​രി​ച്ചി​ല്ല. എ​ല്ലാ​വ​രോ​ടും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി എ​ന്നു​മാ​ത്ര​മാ​ണ് ട്രം​പ് ആ​വ​ര്‍​ത്തി​ച്ചു പറ​ഞ്ഞ​ത്.

മ​റൈ​ന്‍ വ​ണ്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ വൈ​റ്റ് ഹൗ​സി​ലേ​ക്ക് ട്രംപ് വ​ന്നി​റ​ങ്ങു​ന്ന​തെ​ല്ലാം സി​നി​മാ ചി​ത്രീ​ക​ര​ണം പോ​ലെ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനാണ് എന്നാണ് വിവരം. വൈ​റ്റ് ഹൗ​സി​ലെ മു​റ്റ​ത്ത് വ​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാര്‍​ക്ക് മു​ന്നി​ല്‍ പോ​സ് ചെ​യ്ത ട്രം​പ് അ​തി​നു ശേ​ഷം വൈ​റ്റ്ഹൗ​സ് മ​ന്ദി​ര​ത്തി​ന്റെ ബാ​ല്‍​ക്ക​ണി​യി​ലെ​ത്തി പു​റ​ത്തേ​ക്ക് കൈ​വീ​ശി കാ​ണി​ക്കു​ക​യും ഹെ​ലി​കേ​പ്റ്റ​ര്‍ പ​റ​ന്നു​യ​രു​മ്പോ​ള്‍ സ​ല്യൂ​ട്ട് ന​ല്‍​കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യില്‍ കാ​ണാം. സ​ല്യൂ​ട്ട് ന​ല്‍​കു​ന്ന സ​മ​യ​ത്ത് ട്രം​പ് മാ​സ​ക് ധ​രി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യക്തമാണ്.
'പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്, വ്യാജ സര്‍വേകള്‍ പോലെ' എന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ജോ ബൈഡന് ട്രംപിനെക്കാള്‍ പത്തു പോയിന്റ് ലീഡ് ഉണ്ടായിരുന്നു. ഉടനെ പ്രചാരണത്തിനെത്തും എന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ കോ​വി​ഡി​നോ​ടു​ള്ള ട്രം​പിന്റെ തു​ട​ക്കം മു​ത​ലു​ള്ള സ​മീ​പ​നം വലിയ വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി ട്രംപ് അനുയായികളെ കാണാനും കൈവീശി കാണിക്കാനും എത്തിയിരുന്നു. താന്‍ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്ന് ട്രംപ് പുറത്തുവന്നത്. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു. ട്രംപിന്റെ ഒപ്പം സഞ്ചരിച്ചിരുന്ന രഹസ്യ വിഭാഗം ഉദ്യോഗസ്ഥന്മാര്‍ മെഡിക്കല്‍ ഫെയ്സ് മാസ്ക്, ഫെയ്സ് ഷീല്‍ഡ്, സുരക്ഷാ ഗൗണ്‍ എന്നിവ ധരിച്ചിരുന്നു.

രോഗം മാറുന്നത് വരെ കോവിഡ് ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമാണ് ട്രംപ് ലംഘിച്ചത്. ഇതിലൂടെ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു. വെറുമൊരു രാഷ്ട്രീയ പ്രഹസനത്തിന് വേണ്ടി ട്രംപ് അവരുടെ ജീവനാണ് അപകടത്തില്‍ പെടുത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

ട്രംപിന്റെ ആരോഗ്യനില ആശങ്കാജനകം എന്ന്‌ വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. 74 കാരനായ ട്രംപിനു ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളതായി കഴിഞ്ഞ ദിവസം റിപ്പാ​ര്‍ട്ട് ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള' കോവിഡ് രോഗികള്‍ക്കായി താന്‍ വൈറസിനെതിരെ പോരാടുകയാണെന്ന് പറഞ്ഞുകൊണ്ട് ട്രംപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു.

കോവിഡിന്റെ തുടക്കം മുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് കാര്യമായി സഹകരിക്കാതെ വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു ട്രംപിന്റേത്. തനിക്ക് കോവിഡ് വരില്ലെന്നും മാസ്‌കും മറ്റ് പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അണുവിമുക്ത ലോഷന്‍ കുത്തിവച്ചാല്‍ മതിയെന്നും ചൂട് കൂടുമ്പോള്‍ കോറോണ തനിയെ നശിക്കുമെന്നുമൊക്കെയായിരുന്നു ട്രംപിന്റെ വാദങ്ങള്‍. ട്രംപിന്റെ കോവിഡ് പ്രതിരോധം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു

കഴിഞ്ഞ ദിവസമാണ് ട്രംപിന്റെ ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിനു കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിനൊപ്പം തെരഞ്ഞെടുപ്പ് പ്രചാര പരിപാടികളില്‍ അടക്കം സജീവമായിരുന്നു അവര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ക്ലീവ്‌ലാന്റിലെ പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ പങ്കെടുത്ത ട്രംപിന്റെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടെ ഹോപ് ഹിക്‌സ് അംഗമായിരുന്നു. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.

 • എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമില്‍ മാസം തികയാത്ത കുഞ്ഞിന്റെ മൃതശരീരം; വിമാനത്തിലെ 13 യുവതികളെ പിടിച്ചിറക്കി വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചു
 • യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരി നിഷ ശര്‍മ്മയും
 • സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് മാര്‍പാപ്പ; ചരിത്രം തിരുത്തി സഭ
 • സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; പൊതുവേദിയില്‍ മാര്‍പാപ്പയും മാസ്കില്‍
 • ഡിസംബര്‍ 1 വരെ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്; ബുധനാഴ്ച മുതല്‍ ലെവല്‍ 5 വിലക്കുകള്‍
 • ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ജസീന്ത ന്യൂസിലാന്‍ഡില്‍ വീണ്ടും അധികാരത്തിലേക്ക്
 • പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചെന്ന്; പാരീസില്‍ തെരുവിലിട്ട് അദ്ധ്യാപകന്റെ തലവെട്ടി
 • ആരോഗ്യമുള്ള യുവാക്കള്‍ക്ക് 2022വരെ കോവിഡ് വാക്‌സിന്‍ ലഭിക്കാനിടയില്ലെന്ന് ലോകാരോഗ്യ സംഘടന
 • കൊറോണ വൈറസ് മൊബൈല്‍ സ്‌ക്രീന്‍, കറന്‍സി എന്നിവയില്‍ 28 ദിവസം വരെ ജീവിക്കും
 • കോവിഡ് പിടിപെട്ടത് ദൈവാനുഗ്രഹമെന്ന് ട്രംപ്; ട്രംപിന്റെ വാക്സിനില്‍ വിശ്വാസമില്ല -കമലാ ഹാരിസ്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway