Don't Miss

സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന് ഇ.ഡിയുടെ കുറ്റപത്രം

തിരുവനന്തപുരം: സ്പേസ് പാര്‍ക്കിലെ സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. ശിവശങ്കറിന്റെ വിശ്വസ്തയായതിനാലാണ് ജോലി ലഭിച്ചത്. ശിവശങ്കറിന്റെ സാന്നിധ്യത്തില്‍ ആറ് തവണ സ്വപ്‌ന പിണറായിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പറയുന്നു. സ്വപ്നയും ശിവശങ്കറും പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഇരുവരും അഞ്ചാ ആറോ തവണ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയോട് പറഞ്ഞ് സ്പേസ് പാര്‍ക്കില്‍ നിയമനം നല്‍കാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കെതിരേ ഇ.ഡി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു.

കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡിയേയും സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. സപേസ് പാര്‍ക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ നിര്‍ദേശിച്ചതെന്നും സ്വപ്ന നല്‍കിയ മൊഴിയെ ഉദ്ധരിച്ച് എന്‍ഫോഴ്സ്മെന്റ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത് സ്വപ്നയെ തനിക്കു അറിയില്ലെന്നും നിയമനം താനറിഞ്ഞല്ലെന്നും ആയിരുന്നു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ട്. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം ആവശ്യമാമെന്ന് ഇഡി പറയുന്നു.

സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റും ശിവശങ്കറുമായി നടത്തിയ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു. മുന്നൂറുലധികം പേജുകളുള്ള കുറ്റപത്രത്തിന്റെ 13,14 പേജുകളിലാണ് ശിവശങ്കറിനെപ്പറ്റി പരാമര്‍ശമുള്ളത്.

സ്വപ്നയും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. സ്വപ്നയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയത്ത് ശിവശങ്കര്‍ സഹായം നല്‍കിയതായും ഇഡി സൂചിപ്പിച്ചു. ആ തുക സ്വപ്ന മടക്കി നല്‍കിയിരുന്നില്ല. സ്വപ്നയുടെ ചാറ്റേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ ദുരൂഹതയുള്ളതായി ഇഡി കുറ്റപത്രത്തില്‍പ്പറയുന്നു. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ച ചാറ്റുകള്‍ നിര്‍ണ്ണായകമാകും. ഡിജിറ്റല്‍ തെളിവുകള്‍ വിലയിരുത്തി ആഴത്തില്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയ്ക്കുമുന്നില്‍ വ്യക്തമാക്കി.

ശിവശങ്കറിനെതിരെ അന്വേഷണ സംഘം നടപടി കര്‍ശ്ശനമാക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷം ശിവശങ്കറിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. സ്വപ്നയ്ക്ക് വിവിധ ബാങ്കുകളില്‍ വന്‍ തുകയുടെ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറുമായുള്ള ജോയിന്റ് അക്കൗണ്ടിലും സ്വപ്‌ന പണം നിക്ഷേപിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും എന്‍ഫോഴ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പരിഗണിക്കാനിരുന്ന പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി നീട്ടി വച്ചു.

 • ടൈം മാഗസിന്റെ ആദ്യ 'കിഡ് ഓഫ് ദി ഇയര്‍' പുരസ്‌കാരം ഇന്ത്യന്‍ വംശജയായ പതിനഞ്ചുകാരിക്ക്
 • യുഡിഎഫിനെ കടന്നാക്രമിക്കുന്ന വീഡിയോ പങ്കുവെച്ച് നിഷാ ജോസ് കെ മാണി
 • ഇംഗ്ലണ്ടില്‍ കോവിഡ് വാക്സിന്‍ വിതരണത്തിനായി പുതിയ മന്ത്രി
 • ഇടുക്കിയില്‍ നിന്നും വയനാട്ടിലെ വിവാഹവേദിയിലേക്ക് ഹെലികോപ്റ്ററില്‍ വധുവിന്റെ മാസ് എന്‍ട്രി
 • ഓക്‌സ്‌ഫോര്‍ഡില്‍ ബീഫ് നിരോധനം, പിന്നില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി
 • 'ഞാന്‍ പൊളിറ്റിക്കല്‍ ടാര്‍ഗറ്റ്; രാഷ്ട്രീയനേതാക്കളുടെ പേര് പറയാത്തതുകൊണ്ടാണ് അറസ്റ്റ്- ഇഡിക്കെതിരെ ശിവശങ്കര്‍ കോടതിയില്‍
 • കേരളം ആസ്ഥാനമായി പുതിയ ഐപിഎല്‍ ടീമിനായി മോഹന്‍ലാല്‍!
 • ലിവിങ് ടുഗെതര്‍, 21 വയസ് കഴിഞ്ഞാല്‍ മദ്യപിക്കാം, യുഎഇ നിയമങ്ങള്‍ പൊളിച്ചെഴുതി, പ്രവാസികള്‍ക്ക് ഇളവുകള്‍
 • മയക്കുമരുന്ന് കേസില്‍ ബിനീഷിന്റെ കസ്റ്റഡിക്കായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും
 • രഹസ്യരേഖകള്‍ വാട്‌സ്‌ആപ്പിലൂടെ സ്വപ്നക്ക് കൈമാറി; ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway