വിദേശം

കോവിഡ് പിടിപെട്ടത് ദൈവാനുഗ്രഹമെന്ന് ട്രംപ്; ട്രംപിന്റെ വാക്സിനില്‍ വിശ്വാസമില്ല -കമലാ ഹാരിസ്

തനിക്കു കോവിഡ് രോ​ഗബാധയേറ്റത് ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ടാണെന്ന് അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപ്. രോ​ഗബാധ ദൈവത്തില്‍ നിന്നുള്ള അനു​ഗ്രഹമായാണ് കരുതുന്നതെന്നും ഇത് യഥാര്‍ത്ഥ ഭാവം മറച്ചു വെച്ചുള്ള അനു​ഗ്രഹമാണെന്നും ട്രംപ് പറയുന്നു.

ഇതേസമയം കൊവിഡ് മഹാമാരി കൈകാര്യം ചെയ്തതില്‍ ട്രംപ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ചൂടന്‍ സംവാദമാണ് നടന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മൈക്ക് പെന്‍സും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാഹാരിസും ആണ് ഏറ്റുമുട്ടിയത്. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമായിരുന്നെന്ന് കമല ചൂണ്ടിക്കാട്ടിയപ്പോള്‍ കൊവിഡ് വാക്‌സിനായുള്ള പൊതുജന വിശ്വാസത്തെ ഡെമോക്രാറ്റുകള്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മൈക്ക് പെന്‍സ് ആരോപിച്ചു.

സംവാദത്തില്‍ കമലാഹാരിസ് പറഞ്ഞ പ്രധാന കാര്യങ്ങള്‍:

ട്രംപ് ഭരണത്തിന്‍ കീഴില്‍ അമേരിക്കന്‍ ജനത കണ്ടത് ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട കോവിഡ് പ്രതിരോധമാണ്. എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്ന് പറഞ്ഞാലും രാജ്യത്തെ 210,000 ശവശരീരങ്ങളിലേക്ക് നോക്കുമ്പോള്‍ അതൊന്നും ശരിയായ രീതിയില്‍ ഫലം കണ്ടിരുന്നില്ല എന്ന് നമ്മുക്ക് മനസിലാകും.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഞാന്‍ എക്കാലവും പൊരുതും. സ്വന്തം ശരീരത്തിനുമേന്‍ അവള്‍ക്കുള്ള സ്വയം നിര്‍ണ്ണയാവകാശം പരമമാണ്. അത് നിര്‍ണ്ണയിക്കേണ്ടത് അവളാണ്. അതല്ലാതെ ഡൊണള്‍ഡ് ട്രംപല്ല.

കൊറോണ വൈറസിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചികൊണ്ടിരിക്കുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. എന്നിട്ട് അവര്‍ അതൊന്നും നമ്മളോട് പറഞ്ഞില്ല. അവര്‍ ഇതൊക്കെ മറച്ചുവെയ്ക്കുകയാണെന്നും അവര്‍ക്കറിയാം. നമ്മള്‍ സമാധാനമായിരിക്കാനായാണ് ഇതെല്ലാം മറച്ചുവെച്ചതാണെന്നാണ് അവരുടെ ന്യായീകരണം. നിങ്ങള്‍ പറയൂ, നിങ്ങള്‍ ശരിക്കും നല്ല സമാധാനത്തിലായിരുന്നോ?

ആരോഗ്യരംഗത്തെയും നികുതിയേയും സംബന്ധിച്ച കാര്യങ്ങളില്‍ സുതാര്യതയുണ്ടാകണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നു. ട്രംപ് ആരോടാണ് കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് എന്താണെന്നും അമേരിക്കക്കാര്‍ക്ക് അറിയണമെന്നുണ്ട്.

അമേരിക്കന്‍ ജനയുടെ ഉന്നമനത്തിനാണ് ഞാനും ജോയും പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ഒരേ മൂല്യങ്ങള്‍ പഠിച്ച് വളര്‍ന്നുവന്നവരാണ്. ജോ എന്നെ വിളിച്ച ദിവസമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനം.

തൊഴിലാളികളുടെ ആരോഗ്യസ്ഥിതി നോക്കിയാകണം സാമ്പത്തികരംഗം ആരോഗ്യകരമായി വളരുകയാണെന്ന് വിലയിരുത്തേണ്ടതെന്നാണ് ജോ ബൈഡന്‍ വിശ്വസിക്കുന്നത്. പക്ഷേ ജനങ്ങള്‍ എത്ര പണക്കാരാണെന്ന് നോക്കിയാണ് സാമ്പത്തികരംഗത്തെ വിലയിരുത്താനെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. നവീകരണത്തിലും, വിദ്യാഭ്യാസത്തിലും ഊര്‍ജത്തിലും അടിസ്ഥാനസൗകര്യവികസനത്തിലുമാണ് ജോ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ ജനതയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിലാണ് ജോ വിശ്വസിക്കുന്നത്.

ജോ ബൈഡന്‍ നികുതി നിരക്കുകള്‍ ഉയര്‍ത്തില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന് നല്ല വ്യക്തതയുണ്ട്. മാന്ദ്യത്തില്‍ നിന്നും അമേരിക്കന്‍ ജനതയെ മടക്കിക്കൊണ്ടുവരാന്‍ അദ്ദേഹം പ്രതിഞ്ജാബദ്ധനാണ്.

ആരോഗ്യവിദഗ്ധര്‍ വാക്‌സിന്‍ നിര്‍ദേശിക്കുകയും ഡോസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്താല്‍ അത് സ്വീകരിക്കാന്‍ ആദ്യം ഞാനുമുണ്ടാകും. പക്ഷേ ട്രംപ് ആണ് എന്നോട് അത് പറയുന്നതെങ്കില്‍ ഞാന്‍ അത് സ്വീകരിക്കുകയില്ല.

ഡൊണാള്‍ഡ് ട്രംപ് സൗഹൃദത്തില്‍ വഞ്ചന കാണിച്ചു. എന്നിട്ട് ഏകാധിപതികളെ പുല്‍കി. റഷ്യ തന്നെ ഉദാഹരണം.

ക്യാംപെയ്‌നുവേണ്ടി ഞാനും ജോയും ഉണ്ടാക്കിയ സഖ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ജോ ബൈഡന്റെ ആത്മാര്‍ഥതയില്‍ വിശ്വസിക്കുന്നതിനാല്‍ത്തന്നെ ജോര്‍ജ് ഡബ്യു ബുഷിന്റെ ക്യാബിനറ്റിലെ ഏഴുപേര്‍ ഞങ്ങളോട് സഹകരിക്കുന്നുണ്ട്.

രണ്ട് സ്ഥാനാര്‍ഥികള്‍ക്കും തങ്ങള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കി പരസ്പരം സംവദിക്കാനുള്ള അവസരമാണ് പൊതുസംവാദം. നിലപാടുകള്‍ കൃത്യമായി അവതരിപ്പിക്കുന്നതിലൂടെ പൊതുജനാഭിപ്രായത്തെ സ്വാധീനിച്ച് ഈ സ്വാധീനം വോട്ടുകളാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു സ്ഥാനാര്‍ഥികളും സംവാദത്തിനെത്തിയത്. വൈസ് പ്രസിഡന്റ് സംവാദം ബൈഡനും കമലയ്ക്കും നേട്ടമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍.

  • കാനഡയില്‍ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു
  • കുടിയേറ്റം നിയന്ത്രിക്കാന്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ന്യൂസിലന്‍ഡ്
  • മോസ്‌കോയില്‍ ഭീകരാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
  • 92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ
  • ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവം; ഞെട്ടലില്‍ മലയാളി സമൂഹം
  • കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ കൂട്ടമരണം: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്
  • യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്
  • റഷ്യ - യുക്രൈന്‍ യുദ്ധം വഷളാക്കിയത് ബോറിസ് - വ്ളാദിമിര്‍ പുടിന്‍
  • അസഹ്യമായ ചൂട്; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
  • റഷ്യയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 65 പേ‍ര്‍ കൊല്ലപ്പെട്ടു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions