ചരമം

തൃശൂരില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

തൃശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധില്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍. നാലംഗ സംഘമാണ് നിധിലിനെ കൊലപ്പെടുത്തിയത്. കാരമുക്ക് അഞ്ചങ്ങാടി റോഡിലൂടെ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു നിധിലിന് നേരേ ആക്രമണമുണ്ടായത്.

നിധിലിന്റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിലിന്റെ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തേക്ക് വീണ നിധിലിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ നിധിലിനെ ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരണം സംഭവിക്കുകയായിരുന്നു. ആദര്‍ശ് കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് നിധിലിന്റെ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് അന്തിക്കാട് സ്വദേശിയായ ആദര്‍ശിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യ പ്രതിയായിരുന്നു നിധില്‍.

 • രണ്ടുവയസുകാരനുമായി യുവതി കായലില്‍ ചാടി: അമ്മയും കുഞ്ഞും മരിച്ചു
 • അയര്‍ലണ്ട് മലയാളി ദമ്പതികളുടെ മകള്‍ വീട്ടുവളപ്പിലുള്ള കിണറ്റില്‍ വീണ് മരിച്ചു, ദുരന്തം അമ്മ ക്വാറന്റൈനിലിരിക്കെ
 • ബ്രിസ്‌റ്റോള്‍ മലയാളി ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവ് ദേവസ്യ അന്തരിച്ചു
 • പ്രസ്റ്റണില്‍ മലയാളിയായ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു
 • ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു
 • ഗര്‍ഭിണിയായ നഴ്സ് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു
 • മഹാകവി അക്കിത്തം അന്തരിച്ചു
 • ആത്മഹത്യ ശ്രമം നടത്തിയ കോട്ടയം സ്വദേശിനിയായ നഴ്‌സ്‌ മരണമടഞ്ഞു
 • മൂന്ന് വര്‍ഷം മുമ്പ് യുകെയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ലിജുവിന്റെ മരണത്തില്‍ നടുങ്ങി മലയാളി സമൂഹം
 • മലയാളി നഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway