ചരമം

ആത്മഹത്യ ശ്രമം നടത്തിയ കോട്ടയം സ്വദേശിനിയായ നഴ്‌സ്‌ മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി നഴ്സ്‌ മരണമടഞ്ഞു. കോട്ടയം നെടുംകുന്നം സ്വദേശിനി ഡിംപിള്‍ യൂജിന്‍ (37) ആണ് ഇന്നലെ അദാന്‍ ആശുപത്രിയില്‍ മരണമടഞ്ഞത്‌. കഴിഞ്ഞ വ്യാഴാഴ്ച മംഗഫിലില്‍ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിലെ ശുചി മുറിയില്‍ വെച്ച്‌ തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു. ഭര്‍ത്താവും അയല്‍വീട്ടുകാരും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ അദാന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍ ആയിരുന്ന ഡിംപിള്‍ കഴിഞ്ഞ 2ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. മുബാറക്‌ അല്‍ കബീര്‍ ആശുപത്രിയിലെ നഴ്സാണ് . കുവൈത്തിലെ മംഗഫിലില്‍ കുടുംബ സമേതമായിരുന്നു താമസിച്ചിരുന്നത്‌. ഭര്‍ത്താവ്‌ യൂജിന്‍ ജോണ്‍ കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയാണ്.

മക്കള്‍ - സൈറ, ദിയ, ക്രിസിയ

  • രണ്ടുവയസുകാരനുമായി യുവതി കായലില്‍ ചാടി: അമ്മയും കുഞ്ഞും മരിച്ചു
  • അയര്‍ലണ്ട് മലയാളി ദമ്പതികളുടെ മകള്‍ വീട്ടുവളപ്പിലുള്ള കിണറ്റില്‍ വീണ് മരിച്ചു, ദുരന്തം അമ്മ ക്വാറന്റൈനിലിരിക്കെ
  • ബ്രിസ്‌റ്റോള്‍ മലയാളി ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവ് ദേവസ്യ അന്തരിച്ചു
  • പ്രസ്റ്റണില്‍ മലയാളിയായ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു
  • ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു
  • ഗര്‍ഭിണിയായ നഴ്സ് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു
  • മഹാകവി അക്കിത്തം അന്തരിച്ചു
  • തൃശൂരില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
  • മൂന്ന് വര്‍ഷം മുമ്പ് യുകെയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ലിജുവിന്റെ മരണത്തില്‍ നടുങ്ങി മലയാളി സമൂഹം
  • മലയാളി നഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway