ചരമം

മഹാകവി അക്കിത്തം അന്തരിച്ചു


തൃശ്ശൂര്‍: ജ്ഞാനപീഠം ജേതാവ്‌ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി(94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌.
80 വര്‍ഷം നീണ്ട കാവ്യ ജീവിതത്തില്‍ ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌ക്കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌ക്കാരം, ജ്ഞാനപ്പാന പുരസ്‌ക്കാരം, എഴുത്തച്ഛന്‍ പുരസ്‌ക്കാരം, 1972 ല്‍ കേരളസാഹിത്യ അക്കാദമി പുരസ്ക്കാരവും 1973 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും തേടി വന്നു. 2019 ല്‍ ജ്ഞാനപീഠ പുരസ്ക്കാരവും നേടി. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനനം. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍. സാമുദായിക നവീകരണ പ്രസ്ഥാനങ്ങളിലൂടെ പൊതുവേദിയില്‍ എത്തിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയില്‍ നിന്നാണ് വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.

 • രണ്ടുവയസുകാരനുമായി യുവതി കായലില്‍ ചാടി: അമ്മയും കുഞ്ഞും മരിച്ചു
 • അയര്‍ലണ്ട് മലയാളി ദമ്പതികളുടെ മകള്‍ വീട്ടുവളപ്പിലുള്ള കിണറ്റില്‍ വീണ് മരിച്ചു, ദുരന്തം അമ്മ ക്വാറന്റൈനിലിരിക്കെ
 • ബ്രിസ്‌റ്റോള്‍ മലയാളി ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവ് ദേവസ്യ അന്തരിച്ചു
 • പ്രസ്റ്റണില്‍ മലയാളിയായ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു
 • ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു
 • ഗര്‍ഭിണിയായ നഴ്സ് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു
 • ആത്മഹത്യ ശ്രമം നടത്തിയ കോട്ടയം സ്വദേശിനിയായ നഴ്‌സ്‌ മരണമടഞ്ഞു
 • തൃശൂരില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
 • മൂന്ന് വര്‍ഷം മുമ്പ് യുകെയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ലിജുവിന്റെ മരണത്തില്‍ നടുങ്ങി മലയാളി സമൂഹം
 • മലയാളി നഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway