വിദേശം

ആരോഗ്യമുള്ള യുവാക്കള്‍ക്ക് 2022വരെ കോവിഡ് വാക്‌സിന്‍ ലഭിക്കാനിടയില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകം കോവിഡ് വാക്‌സിന്‍ പ്രതീക്ഷിച്ചിരിക്കെ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ആരോഗ്യമുള്ള യുവാക്കള്‍ക്ക് കോവിഡ് വാക്‌സിന്‍ 2022വരെയും ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിരിക്കുകയാണ്. ബുധനാഴ്ച നടന്ന സോഷ്യല്‍മീഡിയ ഇവന്റില്‍ ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഇന്ത്യക്കാരി സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമായിരിക്കും പൊതു ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം പരിഗണിക്കുകയെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

'ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ ലഭ്യമാക്കേണ്ടതെന്ന കാര്യത്തില്‍ കൃത്യമായി നിരീക്ഷണം നടക്കേണ്ടതുണ്ട്. ആരോഗ്യമുള്ള യുവാക്കള്‍ക്ക് വാക്‌സിനുവേണ്ടി 2022 വരെ കാത്തിരിക്കേണ്ടി വരും', സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

കൊറോണ വൈറസിനെതിരെ ആര്‍ജിത പ്രതിരോധശേഷി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് നോക്കുന്നതെന്നും നേരത്തേ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു.

70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാലേ വ്യാപനം തടയാന്‍ കഴിയുകയുള്ളൂവെന്ന കാര്യവും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ കൊവിഡ് വാക്സിനും റഷ്യ അനുമതി നല്‍കി. റഷ്യ അംഗീകരിച്ച ആദ്യ വാക്സിനായ സ്പുട്നിക് 5ന് പുറമെയാണിത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ വാക്സിന്‍ വികസിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തി കഴിഞ്ഞ ആദ്യ വാക്സിന്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. രണ്ട് വാക്‌സിനുകളും നിര്‍മാണം വര്‍ധിപ്പിക്കണമെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുകയും അവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും പുടിന്‍ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു റഷ്യ പുതിയ വാക്സിന് അംഗീകാരം നല്‍കിയത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്സിനായിരുന്നു റഷ്യയുടെ സ്പുട്നിക്. ഓക്സ്ഫോര്‍ഡ് വാക്സിനും ഈ വര്‍ഷം നല്‍കാനാവുന്ന കാര്യം സംശയത്തിലാണെന്നു ട്രയല്‍ മേധാവി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .

 • എയര്‍പോര്‍ട്ടിലെ ബാത്ത്‌റൂമില്‍ മാസം തികയാത്ത കുഞ്ഞിന്റെ മൃതശരീരം; വിമാനത്തിലെ 13 യുവതികളെ പിടിച്ചിറക്കി വസ്ത്രം ഉരിഞ്ഞ് പരിശോധിച്ചു
 • യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരി നിഷ ശര്‍മ്മയും
 • സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് മാര്‍പാപ്പ; ചരിത്രം തിരുത്തി സഭ
 • സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; പൊതുവേദിയില്‍ മാര്‍പാപ്പയും മാസ്കില്‍
 • ഡിസംബര്‍ 1 വരെ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അയര്‍ലണ്ട്; ബുധനാഴ്ച മുതല്‍ ലെവല്‍ 5 വിലക്കുകള്‍
 • ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ജസീന്ത ന്യൂസിലാന്‍ഡില്‍ വീണ്ടും അധികാരത്തിലേക്ക്
 • പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചെന്ന്; പാരീസില്‍ തെരുവിലിട്ട് അദ്ധ്യാപകന്റെ തലവെട്ടി
 • കൊറോണ വൈറസ് മൊബൈല്‍ സ്‌ക്രീന്‍, കറന്‍സി എന്നിവയില്‍ 28 ദിവസം വരെ ജീവിക്കും
 • കോവിഡ് പിടിപെട്ടത് ദൈവാനുഗ്രഹമെന്ന് ട്രംപ്; ട്രംപിന്റെ വാക്സിനില്‍ വിശ്വാസമില്ല -കമലാ ഹാരിസ്
 • കോവിഡ് മുക്തനാവുന്നതിന് മുന്നേ ട്രം​പ് ആശുപത്രിയില്‍ നിന്ന് 'ചാടിപ്പോയി'; മാസ്ക്കില്ലാതെ വൈ​റ്റ് ഹൗ​സി​ല്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway