ചരമം

ഗര്‍ഭിണിയായ നഴ്സ് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു


ആലപ്പുഴ: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
കോഴിക്കോട് താമരശേരി മൈക്കാവ് കാഞ്ഞിരാട് വീട്ടില്‍ സിനോജിന്റെ ഭാര്യ ഷെല്‍മി (37)യാണ് മരിച്ചത്. ഇന്നലെ രാവിലെ 7.30ന് ചന്തിരൂര്‍ ഔവ്വര്‍ ലേഡി മേഴ്‌സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. യുവതി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. എറണാകുളം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഷെല്‍മി ജോലിക്ക് പോകുന്നതിനായി ചന്തിരൂരിലെ വാടക വീട്ടില്‍ നിന്നും സ്‌റ്റോപ്പിലെത്തി ബസില്‍ കയറുന്നതിനിടെ പിന്നാലെ ആന്ധ്രയില്‍ നിന്നും മീന്‍ കയറ്റി വന്ന കണ്ടയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഷെല്‍മി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ഭാര്യയെ യാത്രയാക്കാനെത്തിയ സിനോജ് എതിര്‍വശത്ത് നോക്കി നില്‍ക്കെയാണ് ദാരുണ സംഭവം നടന്നത്. എരമല്ലൂര്‍- എറണാകുളം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് നിസാര പരുക്കുകളുണ്ടായി. സ്റ്റീഫ്, സ്‌റ്റെഫിന്‍ എന്നിവര്‍ സിനോജ്-ഷെല്‍മി ദമ്പതികളുടെ മക്കളാണ്. അരൂര്‍ പോലീസ് കേസെടുത്തു മേല്‍നടപടികള്‍ സ്വീകരിച്ചു.

 • രണ്ടുവയസുകാരനുമായി യുവതി കായലില്‍ ചാടി: അമ്മയും കുഞ്ഞും മരിച്ചു
 • അയര്‍ലണ്ട് മലയാളി ദമ്പതികളുടെ മകള്‍ വീട്ടുവളപ്പിലുള്ള കിണറ്റില്‍ വീണ് മരിച്ചു, ദുരന്തം അമ്മ ക്വാറന്റൈനിലിരിക്കെ
 • ബ്രിസ്‌റ്റോള്‍ മലയാളി ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവ് ദേവസ്യ അന്തരിച്ചു
 • പ്രസ്റ്റണില്‍ മലയാളിയായ മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു
 • ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു
 • മഹാകവി അക്കിത്തം അന്തരിച്ചു
 • ആത്മഹത്യ ശ്രമം നടത്തിയ കോട്ടയം സ്വദേശിനിയായ നഴ്‌സ്‌ മരണമടഞ്ഞു
 • തൃശൂരില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
 • മൂന്ന് വര്‍ഷം മുമ്പ് യുകെയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ലിജുവിന്റെ മരണത്തില്‍ നടുങ്ങി മലയാളി സമൂഹം
 • മലയാളി നഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway