നാട്ടുവാര്‍ത്തകള്‍

അയോഗ്യരാക്കാതിരിക്കാന്‍ ജോസഫിനും മോന്‍സിനും സ്പീക്കറുടെ കാരണം കാണിക്കല്‍ നോട്ടിസ്

പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കറുടെ കാരണം കാണിക്കല്‍ നോട്ടിസ്. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്തു എന്ന പരാതിയിലാണ് നടപടി.റോഷി അഗസ്റ്റിന്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്ന് സ്പീക്കറുടെ നോട്ടിസില്‍ പറയുന്നു.

കേരള കോണ്‍ഗ്രസ് എം ചീഫ് വിപ്പ് എന്ന നിലയിയിലാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പി.ജെ. ജോസഫും മോന്‍സ് ജോസഫും സര്‍ക്കാരിനെതിരായി വോട്ട് ചെയ്തിരുന്നു. ഇത് വിപ്പ് ലംഘനമാണെന്നും അതിനാല്‍ രണ്ടു പേരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.

അയോഗ്യരാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വിശദീകരിക്കണമെന്ന് സ്പീക്കര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. നടപടിക്ക് മുന്നണി മാറ്റവുമായി ബന്ധമില്ലെന്നും നടപടി എടുത്താല്‍ എം.എല്‍.എമാര്‍ അയോഗ്യരാകുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

വിപ്പ് ലംഘനത്തിന് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും പരാതിയുമായി സ്പീക്കറെ സമീപിച്ചിരുന്നു. എന്നാല്‍, റോഷി അഗസ്റ്റിന്റെ പരാതിയാണ് ആദ്യം ലഭിച്ചത്. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ തുടര്‍നടപടികളിലേക്ക് നീങ്ങിയത്. ജോസഫ് വിഭാഗം നല്‍കിയ പരാതി സ്പീക്കര്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിലെ തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കും.

 • പിണങ്ങിക്കഴിയവെ ഭാര്യയ്ക്ക് മറ്റൊരാളില്‍ കുഞ്ഞുണ്ടായി; ഒന്നിക്കാനായി ദമ്പതിമാര്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു
 • സ്വര്‍ണക്കടത്തിനു പിന്നില്‍ മലയാളി പ്രവാസി വ്യവസായി 'ദാവൂദ്'
 • കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
 • സര്‍ക്കാരിന്റെ സാങ്കേതിക പദ്ധതികളില്‍ ശിവശങ്കര്‍ വന്‍തുക കമ്മീഷനടിച്ചെന്ന് മൊഴി; ഇടനില സ്വപ്‍ന!
 • യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ; അഞ്ചു ലക്ഷം തട്ടി , സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
 • കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊല: രണ്ടു വര്‍ഷം മുമ്പ് പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് സംശയം
 • ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 • പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വിവാഹിതരായി
 • താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
 • കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway