അസോസിയേഷന്‍

മഹാകവി അക്കിത്തത്തിന്റെ സ്മരണയോടെ കേരളപിറവി ആഘോഷങ്ങള്‍ നവംബര്‍ ഒന്നിന് യുക്മ ഫേസ്ബുക്ക് പേജില്‍

യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ് നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവില്‍ ചരിത്രം കുറിക്കാന്‍ എത്തുന്നു. നവംബര്‍ ഒന്ന് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിമുതല്‍ നടക്കുന്ന കേരളപിറവി ദിനാഘോഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന കലാവിരുന്നുകള്‍ക്കൊപ്പം, സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിചേരും.

കോവിഡിന്റെ രണ്ടാം വ്യാപനത്തെ അഭിമുഖീകരിക്കുവാന്‍ ബ്രിട്ടന്‍ തയ്യാറെടുപ്പുകള്‍ തുടരവേ, വെര്‍ച്യുല്‍ ആഘോഷങ്ങള്‍ മാത്രമേ അതിജീവനത്തിന്റെ പാതയില്‍ സ്വീകാര്യമായുള്ളൂ എന്ന തിരിച്ചറിവിലാണ് ഫേസ്ബുക്ക് ലൈവുമായി കേരളപിറവി ആഘോഷിക്കുവാന്‍ യുക്മ ദേശീയ കമ്മറ്റി തീരുമാനിച്ചത്.

മലയാണ്മയുടെ ആത്മാവിനെ തൊട്ടറിഞ്ഞ, ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മണ്മറഞ്ഞ സാംസ്‌ക്കാരിക ഇതിഹാസം മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നടക്കുന്ന സാംസ്‌ക്കാരിക പരിപാടികള്‍ നവ്യാനുഭൂതി പകരുന്നതാക്കുവാനുള്ള തീവ്ര പരിശ്രമത്തിലാണ് യുക്മ ദേശീയ കമ്മറ്റി.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, കേരളപിറവി ആഘോഷങ്ങളുടെ ചുമതലയുള്ള ദേശീയ കമ്മറ്റി അംഗം കുര്യന്‍ ജോര്‍ജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യു കെ മലയാളി സമൂഹത്തിലെ നിരവധി പ്രതിഭകളെ അണിനിരത്തിക്കൊണ്ട് മലയാളത്തിന്റെ മഹാ ആഘോഷമായി നവംബര്‍ ഒന്നിനെ മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു.

 • പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു
 • പ്രവീണിനു ഇടുക്കി ചാരിറ്റിയുടെ സഹായം ഇടുക്കി എം പി കൈമാറി
 • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍'
 • നൂറ്റാണ്ടിന്റെ ഇതിഹാസം മഹാകവി അക്കിത്തത്തിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇമാഗസിന്‍ ഒക്ടോബര്‍ ലക്കം പ്രസിദ്ധീകരിച്ചു
 • യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു
 • സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് യുക്മയുടെ പ്രണാമം ; പതിനൊന്നാമത് ദേശീയ കലാമേള എസ്പിബിയുടെ നാമധേയത്വത്തിലുള്ള വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം നഗറില്‍
 • കൊറോണകാലത്തും പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിച്ചത് 1455 പൗണ്ട്
 • 14രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി ഗായകരെ അണിനിരത്തി യുകെ മലയാളിയുടെ ഗാനം ശ്രദ്ധേയമാകുന്നു
 • പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു; കളക്ഷന്‍ ഞായറാഴ്ച അവസാനിക്കും
 • കഥയ്ക്ക് മാത്രമായി ഒരു ദിനം മാറ്റിവച്ച് 'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ'
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway