യു.കെ.വാര്‍ത്തകള്‍

ബ്രക്സിറ്റ്: യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് ഡൗണിംഗ് സ്ട്രീറ്റ്, പന്ത് യൂണിയന്റെ കോര്‍ട്ടില്‍

ലണ്ടന്‍ : ബ്രക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. യൂണിയന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ വ്യാപാര കരാര്‍ ഉണ്ടാവില്ലെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്നത്. ഒരു പങ്കാളിത്തത്തിന്റെ വിശദമായ നിയമ പാഠം ചര്‍ച്ച ചെയ്യാന്‍ യൂണിയന്‍ തയ്യാറായില്ലെങ്കില്‍ അടുത്തയാഴ്ച നടക്കേണ്ട ചര്‍ച്ചകളില്‍ അര്‍ത്ഥമില്ല എന്ന് നമ്പര്‍ 10 അഭിപ്രായപ്പെടുന്നു.

ഇപ്പോഴത്തെ സ്ഥിതിയില്‍ തിങ്കളാഴ്ച തീരുമാനിച്ച ചര്‍ച്ചകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് യൂണിയന്‍ നെഗോഷ്യേറ്റര്‍ മൈക്കല്‍ ബാര്‍ണിയാറിനോട് പറഞ്ഞതായി യുകെ ചീഫ് നെഗോഷ്യേറ്റര്‍ ലോര്‍ഡ് ഫ്രോസ്റ്റ് പറഞ്ഞു. അടുത്ത ആഴ്ച ഫോണിലൂടെ വീണ്ടും സംസാരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി നമ്പര്‍ 10 പറഞ്ഞു. ബ്രസല്‍സ് ചര്‍ച്ചാ സംഘം വാരാന്ത്യത്തിന് ശേഷം ലണ്ടനിലേക്ക് പോകുമെന്നും ചര്‍ച്ചകള്‍ ശക്തമാക്കുമെന്നും നേരത്തെ, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ലെയ്ന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇരുരാജ്യങ്ങളും ഒരു കരാര്‍ അംഗീകരിക്കുന്നതിനുള്ള സമയപരിധിയായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ ആഴ്ചത്തെ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയാണ് നിശ്ചയിച്ചിരുന്നത്. മത്സ്യബന്ധന അവകാശങ്ങളെക്കുറിച്ചും ബിസിനസുകള്‍ക്കുള്ള സംസ്ഥാന സഹായത്തെക്കുറിച്ചും ഇപ്പോഴും ഇരു കൂട്ടരും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതുകൊണ്ടാണ് യുകെ സര്‍ക്കാര്‍ വെള്ളിയാഴ്ച യൂണിയന് മുന്നറിയിപ്പ് നല്‍കിയത്‌.

ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് തീര്‍ത്തു പറഞ്ഞിട്ടില്ലെങ്കിലും കരാറില്ലാതെ അടുത്ത വര്‍ഷം വ്യാപാരം നടത്താന്‍ രാജ്യം തയ്യാറാകണമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കാനഡ മോഡലില്‍ നിലവിലുള്ള ക്രമീകരണത്തെ അടിസ്ഥാനമാക്കി സമഗ്രമായ സ്വതന്ത്ര വ്യാപാര കരാറിന്റെ യുകെ തിരഞ്ഞെടുത്ത ഓപ്ഷന്‍ ഗൗരവമായി പരിഗണിക്കാന്‍ യൂണിയന്‍ തയ്യാറല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യൂണിയനുമായുള്ള ഓസ്‌ട്രേലിയയുടെ പരിമിതമായ കരാറുകളാണ് യുകെ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് വ്യാപാര ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് പ്രധാനമന്ത്രിയുടെ വക്താവിന്റെ പ്രസ്താവന വരുന്നത്. ചര്‍ച്ച തുടരുന്നതിനായി അടുത്തയാഴ്ച ലണ്ടനിലെത്താനിരിക്കുന്ന ബാര്‍ണിയര്‍ എത്താനിരിക്കുകയായിരുന്നു.

നേരത്തെ ഇന്റേണല്‍ മാര്‍ക്കറ്റ് ബില്‍ കൊണ്ടുവന്നു ബ്രക്‌സിറ്റ് കരാര്‍ വ്യവസ്ഥകളുടെ ലംഘനം നടത്തിയെന്നാരോപിച്ചു ബ്രിട്ടനെതിരേ യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നിരുന്നു. ഈ ബില്ലിലെ പല വ്യവസ്ഥകളും യൂറോപ്യന്‍ യൂണിയനുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിലെ വ്യവസ്ഥകളെ ലംഘിക്കുന്നതാണ്. ഭാവിയിലെ വ്യാപാര ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തകര്‍ന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡിനെയും യുകെയെയും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന സുരക്ഷാ സംവിധാനങ്ങള്‍ ഈ ബില്ലില്‍ അടങ്ങിയിരിക്കുന്നു.

യൂണിയന്റെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പ് ഈ ബില്ലിന് ആദ്യം മുതലേ ഉണ്ടായിരുന്നു. വോട്ട് ചെയ്ത ടോറി പാര്‍ട്ടി എംപിമാര്‍ എല്ലാരും തന്നെ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ബ്രക്സിറ്റിനു ശേഷമുള്ള കാലഘട്ടത്തില്‍ സുഖമമായ ചരക്ക് നീക്കത്തിന് ഈ ബില്ല് അത്യന്താപേക്ഷിതമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. ജനുവരി 1 ന് യുകെ യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റ്, കസ്റ്റംസ് യൂണിയനില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ചരക്കുകളും സേവനങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്നതിനാണ് ബില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway