യു.കെ.വാര്‍ത്തകള്‍

രണ്ടാഴ്ച സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ട് ടീച്ചിംഗ് യൂണിയന്‍; പിന്തുണയുമായി ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍

രാജ്യത്തെ കൊറോണ സ്ഥിതി കണക്കിലെടുത്തു രണ്ടാഴ്ച സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ട് യുകെയിലെ ഏറ്റവും വലിയ ടീച്ചേഴ്‌സ് യൂണിയന്‍. സര്‍ക്യൂട്ട് ബ്രേക്കര്‍ വന്നാല്‍ ഹാഫ് ടേമിലുള്ള ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളും, കോളേജുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടേണ്ടിവരും. എന്നാല്‍ ഇതുവഴി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വഴിയൊരുങ്ങുമെന്ന് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ പറഞ്ഞു. ഇത് ട്രാക്ക് ആന്റ് ട്രേസ് സിസ്റ്റത്തിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണം നല്‍കുകയും ഇവര്‍ ചൂണ്ടിക്കാട്ടി. ടീച്ചിംഗ് യൂണിയനു ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പിന്തുണ നല്‍കി.

രാജ്യത്ത് എത്രയും വേഗം സര്‍ക്യൂട്ട് ബ്രേക്കര്‍ പ്രഖ്യാപിക്കണമെന്നാണ് ലേബര്‍ നേതാവ് ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രിക്ക് മഹാമാരിക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്നും സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തുന്നു. ഹാഫ് ടേമില്‍ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ വന്നാല്‍ തടസങ്ങള്‍ ലഘൂകരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ചില ത്യാഗങ്ങള്‍ വേണ്ടിവരുമെന്നും ലേബര്‍ നേതാവ് ഓര്‍മിപ്പിച്ചു .

ഇംഗ്ലണ്ടില്‍ ഇപ്പോഴും കേസുകള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ലോക്ക്ഡൗണ്‍ ആവശ്യത്തിന് പിന്തുണ വര്‍ദ്ധിപ്പിക്കുകയാണ്. പ്രതിദിനം 28000 പേര്‍ക്കെങ്കിലും പുതുതായി രോഗം പിടിപെടുന്നതായി ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ 15,650 കേസുകളും, 136 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പരമാവധി ഒഴിവാക്കാന്‍ തന്നെയാണ് ശ്രമമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എങ്കിലും ടിയര്‍ 3 ലോക്ക്ഡൗണ്‍ ഫലം കാണാത്ത പക്ഷം കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് ബോറിസ് നല്‍കുന്നത് .

ലണ്ടന്‍, എസെക്സ്, യോര്‍ക്ക് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇന്ന് മുതല്‍ കര്‍ശനമായ ടയര്‍ 2 കോവിഡ് നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. ലണ്ടന്‍, എസെക്സ്, സറേയിലെ എല്‍ബ്രിഡ്ജ്, കുംബ്രിയ ഫര്‍ണെസിലെ ബറോ, യോര്‍ക്ക്, നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബിഷയര്‍, ചെസ്റ്റര്‍ഫീല്‍ഡ്, എറിവാഷ്, ഡെര്‍ബിഷയര്‍ എന്നീ മേഖലകളാണ് ശനിയാഴ്ച മുതല്‍ ഹൈ അലേര്‍ട്ട് ലെവലിലേയ്ക്ക് മാറുന്നത്. ഇവിടങ്ങളില്‍ പബ്ബുകളും റെസ്റ്റോറന്റുകളും രാത്രി 10 മണിക്ക് അടയ്ക്കും. വീടിനുള്ളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഒപ്പം ആറ് പേരില്‍ കൂടുതല്‍ പുറത്ത് ഒത്തുചേരാനും സാധിക്കില്ല.

കോവിഡിനെ പ്രതിരോധിക്കാനുള്ള പുതിയ ത്രിതല നിയന്ത്രണം ബുധനാഴ്ചയാണ് നിലവില്‍ വന്നത്. നിയന്ത്രണങ്ങളെ മീഡിയം, ഹൈ, വെരി ഹൈ ലെവലുകളായി ഓരോ സ്ഥലങ്ങളിലെയും രോഗവ്യാപന തീവ്രതക്കനുസരിച്ച് തിരിച്ചിട്ടുണ്ട്. മീഡിയം ലെവലില്‍ റൂള്‍ ഓഫ് സിക്സ്, പബുകള്‍ക്കും ബാറുകള്‍ക്കുമുള്ള 10 മാണി കര്‍ഫ്യൂ എന്നിവ തുടരും. ഹൈ ലെവല്‍ അലര്‍ട്ടില്‍ ഇതര ഭവനങ്ങളിലുള്ളവരുമായി ഇന്‍ഡോറുകളില്‍ സമ്പര്‍ക്കത്തില്‍ വരുന്നത് നിരോധിച്ചിട്ടുണ്ട്. വെരി ഹൈ ലെവല്‍ അലര്‍ട്ടില്‍ മറ്റൊരു ഭവനത്തില്‍ നിന്നുള്ളവരുമായി ഇന്‍ഡോറിലോ പ്രൈവറ്റ് ഗാര്‍ഡനിലോ സമ്പര്‍ക്കം അനുവദനീയമല്ല. ഇവിടങ്ങളില്‍ പബുകളും ബാറുകളും അടച്ചിടും. ലിവര്‍പൂളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് . ശാസ്ത്രജ്ഞരുടെ ഉപദേശത്തെത്തുടര്‍ന്ന് ലങ്കാഷെയറിനെയും മാഞ്ചസ്റ്ററിനെയും ഏറ്റവും കഠിനമായ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് മാറ്റുമെന്നാണ് സൂചന.

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway