സിനിമ

മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ഇത്തരം മഹാമൗനങ്ങളാണ്; മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ ഹരീഷ് പേരടി

താര താര സംഘടനയായ അമ്മയില്‍ ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും വിഷയത്തോട് പ്രതികരിക്കാത്ത സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും തനിക്ക് ആരാധനകൂടുന്നു എന്ന് പരിഹസിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. ഇവര്‍ രണ്ടു പേരോടുമുള്ള എന്റെ ആരാധന ദിവസവും കൂടിക്കൂടി വരികയാണ്. ഏതൊരു പ്രശനത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം, അത് നമ്മള്‍ കണ്ടൂ പഠിക്കേണ്ടതാണെന്ന്‌ ഹരിഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത ശരിക്കും ഇത്തരം മഹാമൗനങ്ങളാണെന്ന് ഞാന്‍ തിരിച്ചറിയുന്നെന്നും എല്ലാത്തിലും കേറി അഭിപ്രായം പറയുന്ന എന്നോടൊക്കെ എനിക്ക് പുച്ഛം തോന്നുന്നുവെന്നും ഹരീഷ് പറഞ്ഞു. പുതുതായി തുടങ്ങിയ ശ്രീനാരയാണ സര്‍വകലാശാലയില്‍ മൗനം ഒരു പാഠ്യ വിഷയമായി മാറ്റുകയും അവിടെ ഇവര്‍ രണ്ടുപേരും അതിഥി അധ്യാപകരായി എത്തുകയും ചെയ്യതാല്‍ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഒന്നുമില്ലാത്ത ഒരു പുതിയ കേരളത്തെ നമുക്ക് നിഷ്പ്രയാസം വാര്‍ത്തെടുക്കാന്‍ പറ്റുമെന്ന വിമര്‍ശനവും ഹരീഷ് തന്റെ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്.

അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവെള ബാബു അക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. വിഷയത്തില്‍ പാര്‍വതിക്ക് പിന്‍തുണയുമായി ഹരിഷ് പേരടിയും രംഗത്തെത്തിയിരുന്നു.

 • ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൈരളി; പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു
 • വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്‌നക്കാര്‍- മീര വാസുദേവ്
 • ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന
 • മഞ്ജു വാര്യരുടെ അമ്പതാം ചിത്രത്തിന്റെ രചന ധ്യാന്‍ ശ്രീനിവാസന്‍
 • മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ നസ്രിയയും ഫഹദും എത്തി
 • പ്രതിഫല വിവാദം ഒത്തുതീര്‍പ്പിലേക്ക്; പണം തന്നാല്‍ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാമെന്ന് ബൈജു
 • ഒടിടി റിലീസി​നൊരുങ്ങി കീര്‍ത്തിയുടെ 'അമേരിക്കന്‍' ചിത്രം 'മിസ് ഇന്ത്യ'
 • നിയമം കൈയിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും ഹൈക്കോടതി
 • സുരേഷ് ഗോപി-നിഥിന്‍ രഞ്ജിപണിക്കര്‍ ഒരുക്കുന്ന കാവലിന്റെ ചിത്രീകരണം പുനരാരംഭിച്ചു
 • യുദ്ധത്തില്‍ ജയിച്ചു...; അര്‍ബുദമുക്തനായെന്ന് സഞ്‌ജയ്‌ ദത്ത്‌
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway