യു.കെ.വാര്‍ത്തകള്‍

ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് എളുപ്പവഴി; കഴിവുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ കൊണ്ട് പ്രവേശനം സാധ്യമാക്കാം


മക്കളെ ഗ്രാമര്‍ സ്‌കൂളില്‍ പഠിപ്പിക്കാനാഗ്രഹിക്കുന്ന യുകെയിലെ മലയാളികള്‍ക്കു പ്രയോജനകരമായ പ്രത്യേക അഡ്മിഷന്‍ പ്രോഗ്രാം. 2021ല്‍ 11പ്ലസ് പ്രവേശന പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രോഗ്രാം രൂപകല്‍പന ചെയ്തിട്ടുണ്ട്. അതായത് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസം വ്യക്തിഗത ദൈനംദിന ഓണ്‍ലൈന്‍ ടെസ്റ്റുകള്‍, മാത് സ്, ഇംഗ്ലീഷ് വെര്‍ബല്‍,നോണ്‍ വെര്‍ബല്‍ റീസണിംഗ് ആന്‍ഡ് സ്പീഡ് ആന്‍ഡ് കൃത്യത പരിശോധന എന്നിയവയാണ് നടത്തുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട കൃത്യമായ റിപ്പോര്‍ട്ട് രക്ഷിതാക്കള്‍ക്ക് ലഭ്യമാക്കുന്നതുമായിരിക്കും. ഇതിന് പുറമെ 1-1 ഓണ്‍ലൈന്‍ ട്യൂഷനും ഇതിനൊപ്പം ലഭ്യമാക്കുകയും ചെയ്യും. കഴിവുള്ളവര്‍ക്ക് ഒരു മണിക്കൂര്‍ കൊണ്ട് ഈ പ്രോഗ്രാമില്‍ പങ്കെടുത്ത് ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് അര്‍ഹത നേടാന്‍ സാധിക്കും.

പുതിയ പ്രോഗ്രാമിനൊപ്പം 1-1 ഓണ്‍ലൈന്‍ ട്യൂഷനും ലഭ്യമാക്കും.ട്യൂട്ടര്‍വേവ്‌സിന്റെ സര്‍വീസുകള്‍ സൗജന്യമായി തന്നെ പരിചയപ്പെടാനുള്ള ചാന്‍സും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദാനം ചെയ്യുകയും ചെയ്യും. 11+ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷയാണിന്ന് നടക്കുന്നത്. രാജ്യത്ത് 3000ത്തില്‍ കൂടുതല്‍ ഗവണ്‍മെന്റ് ധന സഹായമുള്ള സെക്കന്‍ഡറി സ്‌കൂളുകളുണ്ടെങ്കിലും ഇക്കൂട്ടത്തില്‍ വെറും 164 എണ്ണം മാത്രമാണ് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണയുള്ള ഗ്രാമര്‍ സ്‌കൂളുകള്‍.

ഇവയുടെ എണ്ണം കുറവായതിനാലാണ് പ്രവേശനം പലര്‍ക്കും കഠിനമായിത്തീരുന്നത്. 11+ അല്ലെങ്കില്‍ 11പ്ലസ് എന്നറിയപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. മുന്‍നിര അക്കാദമിക് നേട്ടങ്ങളില്‍ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രത്യേകം സെലക്ട് ചെയ്തിട്ടുള്ളതും ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ സെക്കന്‍ഡറി സ്‌കൂളുകളാണ് ഗ്രാമര്‍ സ്‌കൂളുകള്‍. 11 പ്ലസ് എക്‌സാമിനേഷന്‍ ഒരു സെലക്ടീവ് പ്രവേശന പരീക്ഷയാണ്.സെപ്റ്റംബറില്‍ ഇയര്‍ 6 വിദ്യാര്‍ത്ഥികള്‍ ഈ എക്‌സാം എഴുതാറാണ് പതിവ്.

 • യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി
 • കോവിഡ് ലോക്ക്ഡൗണിനെതിരെ കലാപമുയര്‍ത്തി 50 ഭരണകക്ഷി എം‌പിമാര്‍; 'എക്സിറ്റ് മാപ്പ്' ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
 • യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!
 • നോട്ടിംഗ്ഹാമിലും വാറിംഗ്ടണിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഞായറാഴ്ചയും ഇരുപതിനായിരത്തിലേറെ പുതിയ കേസുകള്‍, 102 മരണങ്ങള്‍
 • 65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി
 • ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്
 • ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി
 • യുകെയില്‍ ഇന്നലെ പുതിയ 20,000 കോവിഡ് രോഗികളും 151 മരണങ്ങളും; മരണത്തില്‍ 125% വര്‍ധന
 • ട്രിപ്പിള്‍ ലോക് ഡൗണിലും നില്‍ക്കില്ല; യുകെയില്‍ അടുത്തത് ടിയര്‍ 4 വിലക്ക്, തുറന്നരിക്കുന്ന ഷോപ്പുകളും അടക്കേണ്ടിവരും
 • നാട്ടിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കായി ക്വറന്റൈന്‍ പാക്കേജ്!
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway