നാട്ടുവാര്‍ത്തകള്‍

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധം; ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ കസ്റ്റംസ് പിടിച്ചെടുത്തു


തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ എടപ്പാളിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രജീഷിന്റെ സുഹൃത്തുക്കളേയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍ നിന്ന് വിളിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഖുറന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.

 • പിണങ്ങിക്കഴിയവെ ഭാര്യയ്ക്ക് മറ്റൊരാളില്‍ കുഞ്ഞുണ്ടായി; ഒന്നിക്കാനായി ദമ്പതിമാര്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു
 • സ്വര്‍ണക്കടത്തിനു പിന്നില്‍ മലയാളി പ്രവാസി വ്യവസായി 'ദാവൂദ്'
 • കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
 • സര്‍ക്കാരിന്റെ സാങ്കേതിക പദ്ധതികളില്‍ ശിവശങ്കര്‍ വന്‍തുക കമ്മീഷനടിച്ചെന്ന് മൊഴി; ഇടനില സ്വപ്‍ന!
 • യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ; അഞ്ചു ലക്ഷം തട്ടി , സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
 • കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊല: രണ്ടു വര്‍ഷം മുമ്പ് പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് സംശയം
 • ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
 • പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വിവാഹിതരായി
 • താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
 • കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway