നാട്ടുവാര്‍ത്തകള്‍

ആന്‍ജിയോഗ്രാമില്‍ പ്രശ്നങ്ങളില്ല; കടുത്ത പുറംവേദനയെന്ന് ശിവശങ്കര്‍, ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ മാറ്റാന്‍ കസ്റ്റംസ്


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ല. രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെട്ട ശിവശങ്കറിനെ ഇന്നലെ ഇ.സി.ജി നടത്തിപ്പോള്‍ നേരിയ വ്യതിയാനം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കാര്‍ഡിയോ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ ആന്‍ജിയോഗ്രാമിന് വിധേയമാക്കുകയും ചെയ്തിരുന്നു.

അതേസമയം, തനിക്ക് കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ മറ്റൊരു ആശുപത്രിയില്‍ വിശദമായ പരിശോധന നടത്താമെന്നാണ് കസ്റ്റംസ് നിലപാട് .ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റ് ആയി ജോലിചെയ്യുന്നത് ഇവിടെയാണ്. ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശ്രീചിത്തിര അടക്കം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുന്നത് പരിഗണിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം മെഡിക്കില്‍ ബോര്‍ഡ് എടുക്കും.

ആന്‍ജിയോഗ്രാമിന് ശേഷം നാളെ ആശുപത്രി വിടാമെന്നിരിക്കേയാണ് ഡിസ്‌കിന് തകരാര്‍ കണ്ടെത്തുന്നത്. ഇതോടെ ശിവശങ്കറിന്റെ ആശുപത്രിവാദം തുടരുമെന്നായി. തനിക്ക് നേരത്തെ മുതല്‍ നടുവേദനയുണ്ടെന്നും ശിവശങ്കര്‍ അറിയിച്ചിരുന്നു.

ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകവേയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കസ്റ്റംസ് തന്നെ കരമനയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  • പിണങ്ങിക്കഴിയവെ ഭാര്യയ്ക്ക് മറ്റൊരാളില്‍ കുഞ്ഞുണ്ടായി; ഒന്നിക്കാനായി ദമ്പതിമാര്‍ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നു
  • സ്വര്‍ണക്കടത്തിനു പിന്നില്‍ മലയാളി പ്രവാസി വ്യവസായി 'ദാവൂദ്'
  • കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവും ജീവനൊടുക്കി
  • സര്‍ക്കാരിന്റെ സാങ്കേതിക പദ്ധതികളില്‍ ശിവശങ്കര്‍ വന്‍തുക കമ്മീഷനടിച്ചെന്ന് മൊഴി; ഇടനില സ്വപ്‍ന!
  • യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ; അഞ്ചു ലക്ഷം തട്ടി , സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
  • കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊല: രണ്ടു വര്‍ഷം മുമ്പ് പിതാവിനെയും കൊലപ്പെടുത്തിയതാണെന്ന് സംശയം
  • ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
  • പഞ്ചരത്‌നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വിവാഹിതരായി
  • താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ്ണനഗ്നരാക്കി; കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഷെമീറിന്റെ ഭാര്യ
  • കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway