സിനിമ

അവഗണിക്കപ്പെടുന്നു; മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസ്. മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും അങ്ങനെയല്ല, അവഗണന മടുത്തിട്ടാണ് മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് തീരുമാനം എടുത്തതെന്ന് വിജയ് യേശുദാസ് പറഞ്ഞു. പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസിന്റെ പ്രതികരണം.

മലയാള സിനിമ പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം പിന്നിടുമ്പോഴാണ് വിജയ് യേശുദാസിന്റെ ഈ തീരുമാനം. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് വിജയ് യേശുദാസ് നേടിയത്. മലയാളത്തില്‍ മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസിന് ലഭിച്ചിട്ടുള്ളത്. ധനുഷ് നായകനായ മാരിയില്‍ വില്ലന്‍ വേഷത്തിലും വിജയ് യേശുദാസ് എത്തിയിരുന്നു.

 • ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൈരളി; പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു
 • വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്‌നക്കാര്‍- മീര വാസുദേവ്
 • ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന
 • മഞ്ജു വാര്യരുടെ അമ്പതാം ചിത്രത്തിന്റെ രചന ധ്യാന്‍ ശ്രീനിവാസന്‍
 • മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ നസ്രിയയും ഫഹദും എത്തി
 • പ്രതിഫല വിവാദം ഒത്തുതീര്‍പ്പിലേക്ക്; പണം തന്നാല്‍ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാമെന്ന് ബൈജു
 • ഒടിടി റിലീസി​നൊരുങ്ങി കീര്‍ത്തിയുടെ 'അമേരിക്കന്‍' ചിത്രം 'മിസ് ഇന്ത്യ'
 • നിയമം കൈയിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും ഹൈക്കോടതി
 • സുരേഷ് ഗോപി-നിഥിന്‍ രഞ്ജിപണിക്കര്‍ ഒരുക്കുന്ന കാവലിന്റെ ചിത്രീകരണം പുനരാരംഭിച്ചു
 • യുദ്ധത്തില്‍ ജയിച്ചു...; അര്‍ബുദമുക്തനായെന്ന് സഞ്‌ജയ്‌ ദത്ത്‌
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway