സിനിമ

വിവാഹശേഷം 'സിഐഡി ഷീല'യായി മിയ വീണ്ടും അഭിനയരംഗത്തേക്ക്

താന്‍ ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന ചിത്രവുമായി വിവാഹശേഷം നടി മിയ എത്തുന്നു. ന്യൂയോര്‍ക്കിന്റെ തിരക്കഥാകൃത്ത് നവീന്‍ ജോണ്‍ രചിക്കുന്ന സിഐഡി ഷീലയാണ് ചിത്രം

ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീന്‍ ജോണും സംവിധായകന്‍ സൈജു എസ്.എസ്- ഉം. ദിനേശ് കൊല്ലപ്പള്ളി നിര്‍മ്മിക്കുന്ന സിഐഡി ഷീലയില്‍ മഹേഷ് നാരായണന്‍ എഡിറ്റിംഗും രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.

മിയ ജോര്‍ജ്ജും ആഷ്‌വിനും കഴിഞ്ഞമാസമാണ് വിവാഹിതരായത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം സിനിമയോട് വിടപറയില്ലെന്നു അന്ന് താരം പറഞ്ഞിരുന്നു.

 • ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൈരളി; പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു
 • വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്‌നക്കാര്‍- മീര വാസുദേവ്
 • ക്രൂരമായ ലോകത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച കവചം; ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന
 • മഞ്ജു വാര്യരുടെ അമ്പതാം ചിത്രത്തിന്റെ രചന ധ്യാന്‍ ശ്രീനിവാസന്‍
 • മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ നസ്രിയയും ഫഹദും എത്തി
 • പ്രതിഫല വിവാദം ഒത്തുതീര്‍പ്പിലേക്ക്; പണം തന്നാല്‍ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കാമെന്ന് ബൈജു
 • ഒടിടി റിലീസി​നൊരുങ്ങി കീര്‍ത്തിയുടെ 'അമേരിക്കന്‍' ചിത്രം 'മിസ് ഇന്ത്യ'
 • നിയമം കൈയിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും ഹൈക്കോടതി
 • സുരേഷ് ഗോപി-നിഥിന്‍ രഞ്ജിപണിക്കര്‍ ഒരുക്കുന്ന കാവലിന്റെ ചിത്രീകരണം പുനരാരംഭിച്ചു
 • യുദ്ധത്തില്‍ ജയിച്ചു...; അര്‍ബുദമുക്തനായെന്ന് സഞ്‌ജയ്‌ ദത്ത്‌
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway