ബിസിനസ്‌

പഠനം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ഫോണുകള്‍ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂര്‍ഫോണുകള്‍ മോഷണം പോയതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ഫോണുകള്‍ സമ്മാനിച്ച് ഡോ .ബോബി ചെമ്മണൂര്‍. കോഴിക്കോട് ചേലേമ്പ്ര കുറ്റിപ്പറമ്പില്‍ നമ്പീരി ലത്തീഫിന്റെ നാല് മക്കളുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നു..അവര്‍ക്കിനി മൊബൈല്‍ ഫോണിലൂടെ ഓണ്‍ലൈന്‍ പഠനം തുടരാം..ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പാതി പണി പൂര്‍ത്തിയായ വീടിന്റെ മുകളിലൂടെ കള്ളന്‍ കയറി കുട്ടികളുടെ രണ്ട് ഫോണുകള്‍ മോഷ്ടിച്ചത്..ഈ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ ബോബി ചെമ്മണൂര്‍ പകരം വാങ്ങാന്‍ കുടുംബത്തിന് സാമ്പത്തിക സ്ഥിതി ഇല്ലെന്നറിഞ് അവര്‍ക്ക് പുതിയ മൊബൈല്‍ ഫോണുകള്‍ നല്കാമെന്നറിയിക്കുകയും തുടര്‍ന്ന് നേരിട്ട് വീട്ടിലെത്തി കുട്ടികള്‍ക്ക് ഫോണുകള്‍ സമ്മാനിക്കുകയും ചെയ്തു.പഠനത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായാല്‍ ഇനിയും സമ്മാനങ്ങള്‍ നല്കാമെന്നറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. വാര്‍ഡ് കൗണ്‍സിലര്‍ വി .പി.ഫാറൂഖ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.

 • ഡോ. ബോബി ചെമ്മണൂര്‍ സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയില്‍ ഉടന്‍ വീടുകള്‍ ഉയരും
 • ഡോ. ബോബി ചെമ്മണൂര്‍ വൈഷ്ണവിക്ക് വീടുവെച്ചു നല്‍കി
 • യുകെയില്‍ 50 ബില്ല്യണ്‍ പൗണ്ടിന്റെ ബാങ്ക് നോട്ടുകള്‍ 'കാണാനില്ല' !
 • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും
 • പ്രളയ പുനരധിവാസം; ബോബി ചെമ്മണൂര്‍ 6 കോടി വിലയുള്ള ഒരേക്കര്‍ ഭൂമി കൈമാറി
 • വ്യത്യസ്തമായ മാസ്‌കുകളും സാനിറ്റൈസറും വിപണിയിലിറക്കി ഡോ. ബോബി ചെമ്മണൂര്‍
 • മിന്നും പൊന്ന്; കോവിഡ് കാലത്ത് പവന് 40,000 കടന്ന് സ്വര്‍ണ വില, ഗ്രാമിന് 5000 രൂപ
 • കോവിഡ് പ്രതിരോധത്തില്‍ മെഡിക്കല്‍ കോളേജിന് കൈത്താങ്ങായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ്
 • കേരളത്തിലെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപം കുമിഞ്ഞുകൂടുന്നു
 • പോലീസ് സേനക്ക് ഡോ. ബോബി ചെമ്മണൂരിന്റെ പി പി ഇ കിറ്റുകള്‍ കൈമാറി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway