യു.കെ.വാര്‍ത്തകള്‍

ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാസ്‌ക് ധരിക്കാത്തതിന് പിഴശിക്ഷ കര്‍ശനമാക്കി


മാസ്‌ക് ധരിക്കാത്ത യാത്രക്കാര്‍ക്ക് മേല്‍ പിഴ ചുമത്തുന്ന നടപടി ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ കര്‍ശനമാക്കി. ടിഎഫ്എല്‍ ഇതിനോടകം ഏതാണ്ട് 500 ഫൈനുകളാണ് ചുമത്തിയിരിക്കുന്നത്. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ ലണ്ടന്‍ ട്രാന്‍സ്പോര്‍ട്ട് നെറ്റ് വര്‍ക്കില്‍ യാത്ര ചെയ്യുന്നവരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിയമം നടപ്പിലാക്കി വരുന്നുണ്ട്. നിലവിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം കൂടുതല്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

ഇത് പ്രകാരം മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 100 പൗണ്ട് പിഴയാണ് ചുമത്തി വരുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂലൈയ്ക്കും സെപ്റ്റംബറിനും മധ്യത്തില്‍ ടിഎഫ്എല്‍ 127 പിഴകളാണ് ലാംബെത്തില്‍ നിന്നും മാത്രം ഈടാക്കിയിരിക്കുന്നത്. വാട്ടര്‍ലൂവിനെ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്കാണിത്. വെസ്റ്റ് മിന്‍സ്റ്ററില്‍ 83 പിഴകളും ക്രോയ്ഡോണില്‍ 61 പിഴകളും ബാര്‍കിംഗില്‍ 30 പിഴകളും ന്യൂഹാമില്‍ 20 പിഴകളും സൗത്ത് വാര്‍ക്കില്‍ നിന്നും 18 പിഴകളും ഹാക്ക്നെയില്‍ നിന്നും 9 പിഴകളും ഹാവെറിംഗില്‍ നിന്നും 8 പിഴകളും ഹൗന്‍സ്ലോയില്‍ നിന്നും 5 പിഴകളുമാണ് ഇക്കാലത്തിനിടെ ചുമത്തിയിരിക്കുന്നത്.

ഭൂരിഭാഗം യാത്രക്കാരും മാസ്‌ക് നിയമം പാലിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷം ഇത് ലംഘിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. സെപ്റ്റംബര്‍ 22 വരെയുള്ള കാലത്ത് ഒമ്പത് ബറോകളില്‍ ഫിക്സഡ് പെനാല്‍റ്റി നോട്ടീസുകള്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇഷ്യൂ ചെയ്തിട്ടുണ്ട്. മേല്‍ പ്രതിപാദിച്ചവയാണീ ഒമ്പത് ബറോകള്‍. ഒക്ടോബര്‍ 21 വരെയുള്ള കാലത്ത് ഏതാണ്ട് 500 ഫിക്സഡ് പെനാല്‍റ്റി നോട്ടീസുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.

സെപ്റ്റംബര്‍ 22 വരെയുള്ള കണക്കുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. മാസ്‌ക് ധരിക്കാതെ എത്തിയതിനെ തുടര്‍ന്ന് വണ്ടികളില്‍ കയറുന്നതില്‍ നിന്നും 1,13,000 പേരെ ഓഫീസര്‍മാര്‍ തടഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 21 വരെയുള്ള സമയത്തിനിടെ 8200 യാത്രക്കാരെയാണ് മാസ്‌ക് ധരിക്കാതെ എത്തിയതിനെ തുടര്‍ന്ന് ഒഫീഷ്യലുകള്‍ ബോര്‍ഡിംഗില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞത്. 1800 പേരെ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

 • സ്‌കോട്ട് ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ച; ലണ്ടനിലടക്കം രണ്ടു ദിവസം താപനില മൈനസിലെത്തും
 • ഡീലോ നോ ഡീലോ? യുകെയും യൂണിയനും തമ്മിലുള്ള അന്തിമ ചര്‍ച്ചകള്‍ ഇന്ന്
 • യുകെയില്‍ പുതുതായി 648 കോവിഡ് മരണങ്ങള്‍; ആകെ മരണം 60,000 കടന്നു
 • ഫിസര്‍ കോവിഡ് വാക്സിന്റെ ആദ്യ ലോഡ് യൂറോ ടണല്‍ വഴി ബ്രിട്ടണിലെത്തി; മാസ് വാക്സിനേഷന്‍ ഉടന്‍
 • ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ സ്ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു
 • ക്രിസ്മസിന് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി വരെ കാമ്പസുകളിലേക്ക് തിരിച്ചെത്താനാവില്ല
 • വരുംവര്‍ഷങ്ങളിലും യുകെ ജനതയ്ക്ക് മാസ്‌ക് വേണ്ടിവരുമെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍
 • ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വാക്‌സിനേഷന് തയാറെടുക്കുന്നു; 50 എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകും
 • ഇന്ത്യയുടെ റിപ്പബ്ലിക്ദിന ആഘോഷത്തില്‍ ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആകും
 • ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു മന്ത്രിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway