യു.കെ.വാര്‍ത്തകള്‍

ക്രോയ്ഡോണില്‍ നവംബര്‍ 1ന് അശോക് കുമാര്‍ നടത്തുന്ന 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്

ലണ്ടന്‍ മാരത്തോണിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ് കോവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ ഇവന്റായി നടത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍, ക്രോയ്ഡോണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റര്‍ ഓടി ഒരിക്കല്‍ കൂടി മാതൃക ആകുകയാണ് യുകെ മലയാളികള്‍ക്ക് സുപരിചതനായ അശോക് കുമാര്‍.

2014-ലെ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ ആറ് വര്‍ഷം കൊണ്ട് ഒന്‍പത് മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജര്‍ മാരത്തോണുകള്‍ പൂര്‍ത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അര്‍ഹനായ അശോക് കുമാര്‍, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളില്‍ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും ക്രോയ്ഡോണില്‍ മാരത്തോണ്‍ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കാറുണ്ടെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം പതിവ് രീതിയില്‍ ഇവന്റ് നടത്തുവാന്‍ സാധിക്കുന്നതല്ല എന്ന് അറിയിച്ചിരുന്നു. ഇതുവരെ ലോകത്തിലെ വിവിധ ചാരിറ്റി സംഘടനകള്‍ക്ക് 25,000-ത്തിലേറെ പൗണ്ട് സമാഹരിച്ചു നല്‍കിയിട്ടുണ്ട് അശോക് കുമാര്‍.

നവംബര്‍ ഒന്നിന് നടത്തുന്ന വൈറ്റാലിറ്റി 10 കിലോമീറ്റര്‍ വെര്‍ച്വല്‍ റണ്ണില്‍ സമാഹരിക്കുന്ന തുക ക്രോയ്ഡോണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ നിര്‍വഹിക്കുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഹോസ്പിറ്റലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആദരസൂചകമായി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ക്രോയ്ഡോണ്‍യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനു മുന്നില്‍ സംഘടിപ്പിക്കുന്ന പുതുമയോടുകൂടിയ വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണില്‍ പൂര്‍ണ്ണമായോ ഭാഗീകമായോപങ്കെടുക്കുവാന്‍ ഏവരെയും, വിശിഷ്യാ മലയാളി സുഹൃത്തുക്കളെ, സ്വാഗതം ചെയ്യുന്നു.

വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രാതിനിധ്യം ഇതിനോടകം തെളിയിച്ചു കഴിഞ്ഞ മലയാളി സമൂഹം ഇത്തരത്തില്‍ പൊതു താല്പര്യാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടികളില്‍ കൂടി സജീവമായി പാങ്കാളികളാകുന്നതിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തന മേഖലകളില്‍ കൂടി മുന്‍നിരയിലെത്തുവാന്‍ സഹായകരമാകുമെന്ന് അശോക് കുമാര്‍ പറഞ്ഞു. ഇവന്റില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കണം.

ചാരിറ്റി ധനസമാഹരണത്തില്‍ പങ്കെടുക്കുത്തു അശോക് കുമാറിനെ സപ്പോര്‍ട്ട് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.justgiving.com/crowdfunding/croydonnhstrust-ashok-kumar?utm_term=zzDWBR89Q


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :
അശോക് കുമാര്‍-07974349318

 • സ്‌കോട്ട് ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ച; ലണ്ടനിലടക്കം രണ്ടു ദിവസം താപനില മൈനസിലെത്തും
 • ഡീലോ നോ ഡീലോ? യുകെയും യൂണിയനും തമ്മിലുള്ള അന്തിമ ചര്‍ച്ചകള്‍ ഇന്ന്
 • യുകെയില്‍ പുതുതായി 648 കോവിഡ് മരണങ്ങള്‍; ആകെ മരണം 60,000 കടന്നു
 • ഫിസര്‍ കോവിഡ് വാക്സിന്റെ ആദ്യ ലോഡ് യൂറോ ടണല്‍ വഴി ബ്രിട്ടണിലെത്തി; മാസ് വാക്സിനേഷന്‍ ഉടന്‍
 • ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ സ്ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു
 • ക്രിസ്മസിന് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി വരെ കാമ്പസുകളിലേക്ക് തിരിച്ചെത്താനാവില്ല
 • വരുംവര്‍ഷങ്ങളിലും യുകെ ജനതയ്ക്ക് മാസ്‌ക് വേണ്ടിവരുമെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍
 • ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വാക്‌സിനേഷന് തയാറെടുക്കുന്നു; 50 എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകും
 • ഇന്ത്യയുടെ റിപ്പബ്ലിക്ദിന ആഘോഷത്തില്‍ ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആകും
 • ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു മന്ത്രിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway