യു.കെ.വാര്‍ത്തകള്‍

65കാരനായ ഹരീഷ് സാല്‍വെക്ക് നാളെ വിവാഹം; വധു ലണ്ടനിലെ കലാകാരി

മണിക്കൂറിനു ദശലക്ഷങ്ങള്‍ വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാകുന്നു. 65കാരനായ സാല്‍വെയുടെ വധു ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കലാകാരിയായ 56 കാരി കരോലിന്‍ ബ്രോസ്സാര്‍ഡ് ആണ്. നാളെയാണ്(ബുധനാഴ്ച) വിവാഹം. ഈ വര്‍ഷം ജൂണിലാണ് ഭാര്യ മീനാക്ഷി സാല്‍വെയുമായുള്ള ബന്ധം പിരിഞ്ഞത്. 38 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷകവൃത്തിക്കൊപ്പം ബ്രിട്ടനിലെ ക്വീന്‍സ് കൗണ്‍സല്‍ കൂടിയാണ് സാല്‍വെ.

നിലവില്‍ വടക്കന്‍ ലണ്ടനില്‍ കഴിയുന്ന സാല്‍വെ ഒരു വര്‍ഷം മുന്‍പ് ഒരു കലാപരിപാടിക്കിടയില്‍വച്ചാണ് ബ്രോസ്സാര്‍ഡിനെ പരിചയപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രോസ്സാര്‍ഡിന് 18കാരിയായ മകളുണ്ട്. സാല്‍വെയ്ക്ക് രണ്ടു പെണ്‍മക്കളാണ് -സാക്ഷിയും സാനിയയും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 15 പേര്‍ മാത്രമേ പള്ളിയില്‍ നടക്കുന്ന വിവാഹത്തിലും തുടര്‍ന്നുള്ള സല്‍ക്കാരത്തിലും പങ്കെടുക്കൂയെന്ന് സാല്‍വെ നേരത്തേതന്നെ അറിയിച്ചിരുന്നു. കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്കായി രാജ്യാന്തര നീതിന്യായ കോടതിയില്‍ സാല്‍വെയാണ് ഹാജരായിരുന്നത്. ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള വിധി അദ്ദേഹം നേടിയെടുത്തു. ഈ കേസ് വാദിക്കാനായി വെറും ഒരു രൂപ മാത്രമാണ് അദ്ദേഹം പ്രതിഫലം വാങ്ങിയതെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നു. കടല്‍കൊലക്കേസിലും അദ്ദേഹമാണ് ഹാജരായത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനായി ഹാജരായത് സാല്‍വേയായിരുന്നു. ഇതടക്കം നിരവധി ദേശീയ , അന്തര്‍ദേശീയ കേസുകള്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്.

 • സ്‌കോട്ട് ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ച; ലണ്ടനിലടക്കം രണ്ടു ദിവസം താപനില മൈനസിലെത്തും
 • ഡീലോ നോ ഡീലോ? യുകെയും യൂണിയനും തമ്മിലുള്ള അന്തിമ ചര്‍ച്ചകള്‍ ഇന്ന്
 • യുകെയില്‍ പുതുതായി 648 കോവിഡ് മരണങ്ങള്‍; ആകെ മരണം 60,000 കടന്നു
 • ഫിസര്‍ കോവിഡ് വാക്സിന്റെ ആദ്യ ലോഡ് യൂറോ ടണല്‍ വഴി ബ്രിട്ടണിലെത്തി; മാസ് വാക്സിനേഷന്‍ ഉടന്‍
 • ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ സ്ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു
 • ക്രിസ്മസിന് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി വരെ കാമ്പസുകളിലേക്ക് തിരിച്ചെത്താനാവില്ല
 • വരുംവര്‍ഷങ്ങളിലും യുകെ ജനതയ്ക്ക് മാസ്‌ക് വേണ്ടിവരുമെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍
 • ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വാക്‌സിനേഷന് തയാറെടുക്കുന്നു; 50 എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകും
 • ഇന്ത്യയുടെ റിപ്പബ്ലിക്ദിന ആഘോഷത്തില്‍ ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആകും
 • ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു മന്ത്രിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway