യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൊറോണയില്‍ ഇന്ത്യക്കാരടങ്ങുന്ന വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവേചനം കൊണ്ട്!

യുകെയില്‍ കൊറോണാവൈറസ് ആദ്യ ഘട്ടത്തില്‍ ആഞ്ഞടിച്ചപ്പോള്‍ കൂടുതലായി മരണപ്പെട്ടത് കറുത്തവരും, ഏഷ്യന്‍, ന്യൂനപക്ഷ വംശങ്ങളുമാണ് (ബെയിം). വംശീയ ന്യൂനപക്ഷങ്ങള്‍ കൂടുതലായി മരണപ്പെട്ടത് വിവാദമാവുകയും സര്‍ക്കാര്‍ അന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്തിരുന്നു. കാലങ്ങളായി നിലനില്‍ക്കുന്ന അടിസ്ഥാനപരമായ വിവചനമാണ് ബെയിം വിഭാഗങ്ങള്‍ക്ക് കൊറോണാവൈറസ് ആഘാതം കൂടുതല്‍ ഏല്‍പ്പിച്ചതെന്നാണ് പുതിയ റിവ്യൂ കണ്ടെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട കറുത്ത വംശജനായ കൗമാരക്കാരന്‍ സ്റ്റീഫന്‍ ലോറന്‍സിന്റെ അമ്മ ബരോണസ് ഡൊറീന്‍ ലോറന്‍സാണ് സര്‍ക്കാര്‍ തലത്തിലും, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസ സിസ്റ്റത്തിലും നിലനില്‍ക്കുന്ന അടിസ്ഥാനപരമായ അസമത്വം കൊറോണയിലും കാരണമായി മാറിയെന്ന് ചൂണ്ടിക്കാട്ടിയത്. ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മേയറാണ് കോവിഡ് ബെയിം സമൂഹങ്ങളെ എങ്ങിനെ ബാധിച്ചുവെന്ന് കണ്ടെത്താന്‍ ബരോണസ് ലോറന്‍സിനെ നിയോഗിച്ചത്. സുരക്ഷിതമായ തൊഴിലിടങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് ജീവനക്കാരെയാണ് കൊവിഡ് അപകടത്തിലാക്കിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. പൊതുഫണ്ട് മാറ്റി ഉപയോഗിക്കരുതെന്ന നിയമം ബെയിം സമൂഹങ്ങളെ ബാധിച്ചു. കോവിഡ്-19 ചൈനീസ് വൈറസെന്ന് വിളിച്ചതില്‍ നിന്ന് ഉണ്ടായ വംശീയതയും തിരിച്ചടിയായെന്നും ബരോണസ് വ്യക്തമാക്കി.

ഫ്രണ്ട് ലൈന്‍ മേഖലകളില്‍ അമിതമായി ജോലി ചെയ്യുന്ന ബെയിം ജനതയ്ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കില്ല, ഇതിന് പുറമെ തിരക്കേറിയ വീടുകളിലെ താമസവും ചേര്‍ന്നാണ് വൈറസിനെ ഇവര്‍ക്ക് കൂടുതലായി നേരിടേണ്ടി വന്നത്. മാത്രമല്ല , അമിതമായി അപകടത്തെ നേരിടേണ്ടി വന്നപ്പോഴും ആവശ്യത്തിന് സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടെന്ന് ബരോണസ് ലോറന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതിന് പുറമെ മഹാമാരിക്ക് ഇടയില്‍ ഇവരെ അവഗണിക്കുകയും, അപമാനിക്കുകയും ചെയ്തിട്ടുണ്ട്. തലമുറകളായി നടക്കുന്ന രീതിയാണ് ഇവിടെയും തുടര്‍ന്നത്, ലോറന്‍സ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റ് കൊവിഡ് അഡൈ്വസര്‍ ഡോ. റാഗിബ് അലി നടത്തിയ കണ്ടെത്തലിന് വിരുദ്ധമാണ് ലോറന്‍സിന്റെ റിപ്പോര്‍ട്ട്. അടിസ്ഥാനപമായ വംശീയതയല്ല ന്യൂനപക്ഷ വിഭാഗങ്ങളിലെ അമിതമായ മരണങ്ങള്‍ക്ക് കാരണമെന്നാണ് റാഗിബ് അലി പറഞ്ഞത്.

 • സ്‌കോട്ട് ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ച; ലണ്ടനിലടക്കം രണ്ടു ദിവസം താപനില മൈനസിലെത്തും
 • ഡീലോ നോ ഡീലോ? യുകെയും യൂണിയനും തമ്മിലുള്ള അന്തിമ ചര്‍ച്ചകള്‍ ഇന്ന്
 • യുകെയില്‍ പുതുതായി 648 കോവിഡ് മരണങ്ങള്‍; ആകെ മരണം 60,000 കടന്നു
 • ഫിസര്‍ കോവിഡ് വാക്സിന്റെ ആദ്യ ലോഡ് യൂറോ ടണല്‍ വഴി ബ്രിട്ടണിലെത്തി; മാസ് വാക്സിനേഷന്‍ ഉടന്‍
 • ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ സ്ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു
 • ക്രിസ്മസിന് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി വരെ കാമ്പസുകളിലേക്ക് തിരിച്ചെത്താനാവില്ല
 • വരുംവര്‍ഷങ്ങളിലും യുകെ ജനതയ്ക്ക് മാസ്‌ക് വേണ്ടിവരുമെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍
 • ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വാക്‌സിനേഷന് തയാറെടുക്കുന്നു; 50 എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകും
 • ഇന്ത്യയുടെ റിപ്പബ്ലിക്ദിന ആഘോഷത്തില്‍ ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആകും
 • ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു മന്ത്രിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway