യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കോവിഡ് ബാധിച്ചവരില്‍ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നതായി കണ്ടെത്തി

യുകെ ജനതയില്‍ കോവിഡ് ബാധിച്ചവരുടെ ശരീരത്തിലെ ആന്റിബോഡികളുടെ അളവ് കുത്തനെ കുറയുന്നുവെന്ന് പഠനം. മനുഷ്യരിലെ രോഗപ്രതിരോധത്തിലെ നിര്‍ണായക ഘടകമായി മാറുന്നവയാണ് ആന്റിബോഡികള്‍. കോവിഡ് ബാധയെ തുടര്‍ന്ന് ഇവയുടെ അളവ് കുറയുന്നതോടെ രോഗികളുടെ പ്രതിരോധ ശേഷി ഇടിയുകയും അപകടസാധ്യതയേറുകയും ചെയ്യുന്നുവെന്നും ഇംപീരിയല്‍ കോളജ് ലണ്ടനിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു.

കോവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റിലൂടെ തെളിയുന്ന നിരവധി പേരുടെ ശരീരത്തിലെ ആന്റിബോഡികളില്‍ 26 ശതമാനത്തോളം ഇടിവുണ്ടാകുന്നുവെന്നാണ് കണ്ടെത്തിയത് . ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വിവിധ കോവിഡ് രോഗികളെ വിശദമായി നിരീക്ഷിച്ചതിനും ടെസ്റ്റ് ചെയ്തതിനും ശേഷമാണ് ഗവേഷകര്‍ പുതിയ ഫലം പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരത്തില്‍ ഒരിക്കല്‍ പോസിറ്റീവാകുന്നവരുടെ ആന്റിബോഡികള്‍ ഇടിഞ്ഞ് താഴുകയും അവര്‍ക്ക് പ്രതിരോധം കുറഞ്ഞ് വീണ്ടും വീണ്ടും കോവിഡ് പിടിപെടുന്നതിന് സാധ്യതയേറുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

റിയാക്ട് -2 പഠനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ 3,50,000 പേരെയാണ് ആന്റിബോഡി ടെസ്റ്റിന് വിധേയരാക്കിയിരുന്നത്. ജൂണ്‍ അവസാനത്തിലും ജൂലൈ ആദ്യത്തിലും നടത്തിയ ആദ്യ റൗണ്ട് ടെസ്റ്റുകളില്‍ 1000ത്തില്‍ 60 പേരിലും ആന്റിബോഡികള്‍ കുത്തനെ ഇടിയുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ നടത്തിയ ഏറ്റവും പുതിയ ടെസ്റ്റുകളില്‍ 1000 ത്തില്‍ 44 പേരിലാണ് ഇത്തരത്തില്‍ ആന്റിബോഡികള്‍ കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്.

സമ്മറിനും ഓട്ടം സീസണുമിടയില്‍ ടെസ്റ്റുകള്‍ക്ക് വിധേയമായ 25 ശതമാനത്തിലധികം പേരിലും ആന്റിബോഡികള്‍ കുറയുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. 65 വയസ് പിന്നിട്ടവരും കോവിഡ് രോഗികളുമായവരില്‍ ആന്റിബോഡികള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കുറയുന്നുവെന്നും മനസ്സിലായിട്ടുണ്ട്. അതേസമയം കോവിഡ് പോസിറ്റീവായ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ ആന്റിബോഡികള്‍ താരതമ്യേന കൂടുതലാണെന്നും കണ്ടെത്തി.

 • സ്‌കോട്ട് ലന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും കനത്ത മഞ്ഞുവീഴ്ച; ലണ്ടനിലടക്കം രണ്ടു ദിവസം താപനില മൈനസിലെത്തും
 • ഡീലോ നോ ഡീലോ? യുകെയും യൂണിയനും തമ്മിലുള്ള അന്തിമ ചര്‍ച്ചകള്‍ ഇന്ന്
 • യുകെയില്‍ പുതുതായി 648 കോവിഡ് മരണങ്ങള്‍; ആകെ മരണം 60,000 കടന്നു
 • ഫിസര്‍ കോവിഡ് വാക്സിന്റെ ആദ്യ ലോഡ് യൂറോ ടണല്‍ വഴി ബ്രിട്ടണിലെത്തി; മാസ് വാക്സിനേഷന്‍ ഉടന്‍
 • ബ്രിസ്റ്റോളിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ സ്ഫോടനം; 4 പേര്‍ കൊല്ലപ്പെട്ടു
 • ക്രിസ്മസിന് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി വരെ കാമ്പസുകളിലേക്ക് തിരിച്ചെത്താനാവില്ല
 • വരുംവര്‍ഷങ്ങളിലും യുകെ ജനതയ്ക്ക് മാസ്‌ക് വേണ്ടിവരുമെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍
 • ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വാക്‌സിനേഷന് തയാറെടുക്കുന്നു; 50 എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാകും
 • ഇന്ത്യയുടെ റിപ്പബ്ലിക്ദിന ആഘോഷത്തില്‍ ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥി ആകും
 • ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു മന്ത്രിമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway