വിദേശം

കൊറോണാ ഉറവിടം: ഇന്ത്യയെ വിട്ടു ഓസ്‌ട്രേലിയയെ പഴി പറഞ്ഞു ചൈന

കൊറോണാ വൈറസ് ചൈനയ്ക്ക് പുറത്തുനിന്നാണ് ഉത്ഭവിച്ചതെന്ന് തെളിയിക്കാന്‍ പുതിയ പുതിയ വാദങ്ങളുമായി രംഗത്തെത്തുകയാണ് ബെയ്ജിംഗ്. കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇന്ത്യയില്‍ നിന്നാണെന്നു കഴിഞ്ഞ ആഴ്ച പറഞ്ഞ ചൈന ഇപ്പോള്‍ അത് ഓസ്‌ട്രേലിയയുടെ തലയില്‍ വച്ച് കെട്ടുകയാണ്. വുഹാനിലെ മൃഗവിപണിയിലേക്ക് ഫ്രോസണ്‍ ഫുഡ് ഇറക്കുമതി വഴിയാണ് വൈറസ് എത്തിച്ചേര്‍ന്നതെന്നാണ് ചൈന ഇപ്പോള്‍ ആരോപിക്കുന്നത്. ഹുനാന്‍ മൃഗവിപണിയിലേക്ക് വൈറസ് ഇറക്കുമതി ചെയ്തതാണെന്ന വാദം തള്ളിക്കളയാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇതിന് തെളിവുകളില്ലെന്ന് ഇവര്‍ സമ്മതിക്കുന്നു. ഒക്ടോബര്‍ മുതല്‍ തന്നെ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് വിവിധ വാദങ്ങള്‍ ബീജിംഗ് ചൈന മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇറക്കുമതി ചെയ്ത ഫ്രോസണ്‍ ഫുഡില്‍ കൊറോണാവൈറസ് സാമ്പിള്‍ കണ്ടെത്തിയെന്നാണ് ഇവര്‍ വാദിച്ചത്. ഈ വാദങ്ങളെ പാശ്ചാത്യ ശാസ്ത്രജ്ഞര്‍ തള്ളുകയാണ് ചെയ്തത്. വുഹാന്‍ മേഖലയില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നതാണ് വൈറസെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ പിന്നീട് ലോകം മുഴുവനും പടര്‍ന്നുപിടിക്കുകയായിരുന്നു. 1.5 മില്ല്യണ്‍ മരണങ്ങളും, സാമ്പത്തിക മേഖല അപ്പാടെ തകര്‍ക്കുകയും ചെയ്ത കൊറോണയുടെ കുറ്റം ഓസ്‌ട്രേലിയയ്ക്ക് മേല്‍ ചാര്‍ത്താനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. ചൈന, ഓസ്‌ട്രേലിയ ബന്ധം വഷളായ സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

ഫ്രോസണ്‍ ഫുഡ് പാക്കുകളില്‍ ദീര്‍ഘകാലംകോ വിഡ്-19 പിടിച്ചുനില്‍ക്കുമെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്‍ഷന്‍ പറയുന്നത്. ഇതോടെയാണ് ഫ്രോസണ്‍ ഫുഡ് ഉത്പന്നങ്ങളാണ് തങ്ങളുടെ രാജ്യത്തേക്ക് വൈറസ് എത്തിച്ചതെന്ന് വുഹാന്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞന്‍ യാംഗ് സാന്‍ക്വി ആരോപിക്കുന്നത്.

  • മോസ്‌കോയില്‍ ഭീകരാക്രമണം, 60 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്
  • 92-ാം വയസില്‍ അഞ്ചാം വിവാഹത്തിന് മര്‍ഡോക്ക്; വധു 67-കാരിയായ ശാസ്ത്രജ്ഞ
  • ന്യൂജെഴ്‌സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നസംഭവം; ഞെട്ടലില്‍ മലയാളി സമൂഹം
  • കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ കൂട്ടമരണം: ഭാര്യയെയും മക്കളെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്
  • യുഎസില്‍ നാലംഗ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്
  • റഷ്യ - യുക്രൈന്‍ യുദ്ധം വഷളാക്കിയത് ബോറിസ് - വ്ളാദിമിര്‍ പുടിന്‍
  • അസഹ്യമായ ചൂട്; എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍
  • റഷ്യയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 65 പേ‍ര്‍ കൊല്ലപ്പെട്ടു
  • അശ്ലീല ചിത്രങ്ങള്‍ കാരണം ലൈംഗികത മോശമായി മാറിയെന്ന് മാര്‍പാപ്പ
  • ജപ്പാനില്‍ വന്‍ ഭൂചലനം; ആഞ്ഞടിച്ചു സുനാമി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions