ബിസിനസ്‌

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സ് മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മാനന്തവാടി: ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം മാനന്തവാടിയില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇ.കെ രത്നവല്ലി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സിനി ബാബു, അഡ്വ: സിന്ധു സെബാസ്റ്യന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

സ്വര്‍ണത്തിന്റെ ആദ്യവില്പന മെറി ആന്റണി, ഡയമണ്ടിന്റെ ആദ്യവില്പന റംഷിത ഷൗക്കത്ത് എന്നിവര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള ധനസഹായ വിതരണം ഡോ. ബോബി ചെമ്മണൂര്‍ നടത്തി. മാനന്തവാടി മൈസൂര്‍ റോഡിലുള്ള മാള്‍ ഓഫ് കല്ലാട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂമില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 28 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയിലും ഡയമണ്ട് ആഭരണങ്ങള്‍ പണിക്കൂലിയില്‍ 50 % ഡിസ്കൗണ്ടോടുകൂടിയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനോടൊപ്പം വിവാഹപാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും നല്‍കും.

ജനുവരി 6 മുതല്‍ ഫെബ്രുവരി 28 വരെ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണ സമ്മാനങ്ങളും 25 ഭാഗ്യശാലികള്‍ക്ക് ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസത്തിനുള്ള അവസരവും ലഭിക്കും. കൂടാതെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 3 പേര്‍ക്ക് സൗജന്യ റോള്‍സ് റോയ്സ് യാത്രക്കുള്ള അവസരവും ലഭിക്കും.

 • രൂപയ്ക്കും ഡോളറിനുമെതിരെ പൗണ്ട് മികച്ച നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം
 • ഡോ. ബോബി ചെമ്മണൂരിനെ പീസ് അംബാസിഡറായി തിരഞ്ഞെടുത്തു
 • ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു, യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയില്‍, രൂപക്കെതിരെ സ്ഥിരത
 • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലില്‍
 • ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍
 • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അമ്പതാം ഷോറൂം അഞ്ചലില്‍
 • ഉമ്മര്‍ മുഖ്താറിനെ അഭിനന്ദിക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍ എത്തി
 • യൂട്യൂബര്‍മാര്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍
 • പൗണ്ടിന് വന്‍ കുതിപ്പ്, പ്രവാസികള്‍ സന്തോഷത്തില്‍
 • യുകെയില്‍ നെഗറ്റീവ് പലിശ നിരക്ക് ഏര്‍പ്പെടുത്താന്‍ സാധ്യത
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway