സ്പിരിച്വല്‍

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ (GMMHC) മകരവിളക്ക് ആഘോഷങ്ങള്‍ ജനുവരി 9 ന്


ഹൈന്ദവ വിശ്വാസത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മകരസംക്രമ മുഹൂര്‍ത്തത്തില്‍ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ മകരവിളക്ക് virtual ആയി ആഘോഷിക്കാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി(GMMHC) തയ്യാറെടുത്തിരിക്കുന്നു.

മുന്‍കാലങ്ങളില്‍ മകരവിളക്ക് മഹോത്സവം, നെറ്റിപ്പട്ടം കെട്ടിയഗജ വീരന്റെയും, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്‌ടെയും അകമ്പടിയോടെ തൃക്കൊടിയേറ്റത്തില്‍ ആരംഭിച്ച് അയ്യപ്പഭക്തന്മാര്‍ക്കു ദര്‍ശനപുണ്യമേകാന്‍ അഭിഷേകം ഉള്‍പ്പെടെ വിവിധ പൂജകളും ഭക്തിസാന്ദ്രമായ ഭജനയുമായി വന്‍ ആഘോഷമായി ആണ് ഗ്രെയ്റ്റര്‍ മാഞ്ചെസ്റ്റെര്‍ മലയാളീ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയിരുന്നത്. നാനൂറില്‍ പരം ഭക്തജനങ്ങള്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ശബരി ശൈലവാസന്റെ ആ തിരുവുത്സവം ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ ആണ് നടത്തപ്പെടുന്നത്. അയ്യപ്പപൂജയും ഭക്തിഗാനസുധയും അടങ്ങുന്ന മകരവിളക്ക് ആഘോഷം മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി ദര്‍ശിക്കാവുന്നതാണ്.

Virtual ആയി നടത്തുന്ന ചടങ്ങിലേക്ക് എല്ലാ അയ്യപ്പ ഭക്തന്മാരെയും സ്വാഗതം ചെയ്യുന്നതായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണി (07979123615) സെക്രട്ടറി രാധേഷ് നായര്‍ (07815 819190) എന്നിവര്‍ അറിയിച്ചു.

 • സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
 • നിത്യജീവന്റെ സുവിശേഷവുമായി പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും
 • ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ മത്സരങ്ങളുടെ വിജയികളെ 10ന് പ്രഖ്യാപിക്കും
 • 'സുവാറ 2020 'ബൈബിള്‍ ക്വിസ് വിജയികള്‍ക്ക് ആയുള്ള അനുമോദന യോഗം 9 ന്
 • സെഹിയോന്‍ യുകെ നൈറ്റ് വിജില്‍ വര്‍ഷാവസാനവും പുതുവത്സരവും പ്രമാണിച്ച് ഇന്നും നാളെയുമായി നടക്കും
 • ദൈവീക പ്രവര്‍ത്തികള്‍ക്കായി നമ്മുക്ക് ഒരുമിക്കാം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
 • ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിന് ക്രിസ്തുമസ് സമ്മാനമായി ആറ് വിശുദ്ധ കുര്‍ബാനകള്‍
 • ഫാ ജോസ് അന്ത്യാംകുളത്തിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി 27ന്
 • കോവിഡ് പ്രതിബന്ധങ്ങളെ മറികടന്ന് യുകെയില്‍ നിന്നൊരു ക്രിസ്മസ് കരോള്‍
 • ടീനേജുകാര്‍ക്കായി സെഹിയോന്‍ മിനിസ്ട്രി യുകെ ഒരുക്കുന്ന ഏകദിന ശുശ്രൂഷ 23 ന്
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway