ചരമം

കാസര്‍കോട് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി


കാസര്‍കോട്: ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയിലാണ് സംഭവം. വടക്കേക്കര കോളനിയിലെ വിജയനാണ് ഭാര്യ ബേബി(35)യെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍വെച്ച് വിജയന്‍ ബേബിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ ബേബി തല്‍ക്ഷണം മരിച്ചു. പിന്നാലെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട വിജയനെ സമീപത്തെ കശുമാവിന്‍ത്തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. ബേബിയെ ആരോ ഫോണില്‍വിളിച്ച് ശല്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു.

 • മാധവന്‍ പിള്ളയുടെ സംസ്കാരം ഫെബ്രുവരി 5ന് : ജനുവരി 29, ഫെബ്രുവരി 2 തീയതികളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം
 • തിരുവനന്തപുരത്തു പള്ളിമേടയില്‍ വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
 • കര്‍ണാടകയിലെ ശിവമോഗയില്‍ വന്‍ സ്‌ഫോടനം; 8 തൊഴിലാളികള്‍ മരിച്ചു
 • അയര്‍ലണ്ടില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരണമടഞ്ഞു
 • നവവധു ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കഴുത്തറത്ത് മരിച്ച നിലയില്‍
 • ഗള്‍ഫില്‍ പോകാനിറങ്ങിയ യുവാവ് തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍
 • കെന്റില്‍ തിരുവനന്തപുരം സ്വദേശി മാധവന്‍ പിള്ള നിര്യാതനായി
 • വാക്കുതര്‍ക്കത്തിനിടെ കൊല്ലത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി
 • കാനഡയില്‍ കാര്‍ അപകടത്തില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു
 • ജൂലിയാ വിനോദിന് നാളെ ലെസ്റ്റര്‍ വിട നല്‍കും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway