കെന്റില്‍ ആദ്യകാല കുടിയേറ്റ മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ മലയാളി നിര്യാതനായി. കെന്റ് മലയാളി ആസോസിയേഷന്റെ ആദ്യ കാല പ്രവര്‍ത്തകനായിരുന്ന മാധവന് പിള്ള(81)യാണ് തിങ്കളാഴ്ച്ച മരിച്ചത്.
കെന്റ് ചാത്തം ലൂട്ടന്‍ റോഡില്‍ മകള്‍ക്കൊപ്പം താമസിച്ച് വരുകയായിരുന്ന ഇദ്ദേഹം പ്രായാധിക്യത്തെ തുടര്‍ന്നു കിടപ്പിലായിരുന്നു. കെന്റ് മലയാളി അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായിരുന്നു. സിംഗപ്പൂരില്‍ നിന്ന് കുടിയേറിയ ആദ്യത്തെ മലയാളികളില്‍ ഒരാള്‍ കൂടിയാണ് മാധവന് പിള്ള.
1960 കളുടെ തുടക്കത്തില്‍ യുകെയില്‍ എത്തുകയും കെന്റിലെ ചാത്തത്തില്‍ താമസമാക്കിയതിനാലും രണ്ടു തലമുറയിലെ മലയാളി സമൂഹത്തിന് സുപരിചതനുമായിരുന്നു.
ബ്രിട്ടീഷ് റെയിലില്‍ 30 വര്‍ഷത്തോളം ജോലി നോക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ എടവ സ്വദേശിയാണ് മാധവന് പിള്ള. ഭാര്യ വിജയമ്മ. രണ്ട് പെണ്മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.