വിദേശം

'കലാപത്തിന് പ്രേരണ'; ട്രംപിനെ പുറത്താക്കാന്‍ ഇംപീച്ച്‌മെന്റ് നടപടി മുന്നോട്ട്

സ്ഥാനമൊഴിയുന്നതിനു മുമ്പേ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് പ്രമേയം. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നാണ് സൂചന.

ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കഴിഞ്ഞ ബുധനാഴ്ച അരങ്ങേറിയ കാപിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണകാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്‌മെന്റ് പ്രമേയമാണിത്.

ഭരണഘടനാ അധികാരം ഉപയോഗിച്ച് ട്രംപിനെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പുറത്താക്കണമെന്നാണ് പുതുതായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ട്രംപിനെ പുറത്താക്കാന്‍ മൈക്ക് പെന്‍സ് വിസമ്മതിച്ചാല്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി.

അതേസമയം, ക്യാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സംസാരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മൈക്ക് പെന്‍സ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡന്‍ സ്വാഗതം ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ മകള്‍ ഇവാങ്ക പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഭരണപരമായ കര്‍ത്തവ്യങ്ങള്‍ മറന്ന ട്രംപിനെ ഭരണഘടനയുടെ 25ാം ഭേദഗതി ഉപയോഗപ്പെടുത്തി വൈസ് പ്രസിഡന്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. ഈ മാസം 20നാണ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്.

അതിനിടെ, ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ തന്റെ ട്വിറ്ററിലെ കവര്‍ ഫോട്ടോയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റി. ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപും വൈറ്റ് ഹൗസില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു ഇദ്ദേഹം ട്വിറ്ററില്‍ കവര്‍ ഫോട്ടോ ആക്കിയിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതിന് ശേഷവും ട്രംപിനോടൊപ്പമുള്ള ചിത്രമാണ് ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കവര്‍ ഫോട്ടോ ആക്കിയിരുന്നത്. അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ അക്രമത്തില്‍ ജനാധിപത്യം വാഴുമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

 • ടേക്കോഫിനിടെ വിമാനം തകര്‍ന്നുവീണു; ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റും 4കളിക്കാരും മരിച്ചു
 • പുതിയ തുടക്കം, പുത്തന്‍ പ്രതീക്ഷ; അമേരിക്കയുടെ പ്രസി‍ഡന്റായി ബൈ‍ഡനും വൈസ് പ്രസി‍ഡന്റായി കമലാ ഹാരിസും അധികാരമേറ്റു
 • കനത്ത സുരക്ഷയില്‍ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്രംപ്
 • ഷിക്കാഗോ വിമാനത്താവളത്തില്‍ 3 മാസം ഒളിച്ചു താമസിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
 • ബലാല്‍സംഗം, അബോര്‍ഷന്‍; പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ കേസെടുത്തു
 • ട്രംപിനെതിരെ രണ്ടാമതും ഇംപീച്ച്‌മെന്റ്; റിപ്പബ്ലിക്കന്‍ അംഗങ്ങളും പിന്തുണച്ചു, വിചാരണ ഇനി സെനറ്റിലേക്ക്
 • ട്രംപ് അനുകൂലികള്‍ സായുധ കലാപത്തിന് ശ്രമിക്കുമെന്ന് മുന്നറിയിപ്പ്; അടിയന്തരാവസ്ഥ
 • ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്‌ ‌ പൂട്ടിട്ടത് ഇന്ത്യന്‍ വംശജയുടെ നിര്‍ദ്ദേശപ്രകാരം
 • ട്രംപിനെ ഇംപീച്ച് ചെയ്തു പുറത്താക്കാന്‍ നീക്കം; പ്രമേയത്തിന് സ്പീക്കറുടെ അനുമതി
 • ഒടുക്കം ബൈഡന്റെ വിജയം പരസ്യമായി സമ്മതിച്ച് ട്രംപ്; അധികാരം ഉപയോഗിച്ച് സ്വയം മാപ്പു നല്‍കാനും ശ്രമം
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway