Don't Miss

കാര്‍ഷിക നിയമ ഭേദഗതി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി; പഠിക്കാന്‍ വിദഗ്ധ സമിതി


ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമ ഭേഗദതി സ്റ്റേ ചെയ്തു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു. വിദഗ്ധ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.

കാര്‍ഷിക നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കിയിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ സമാനതകളില്ലാത്ത സമരമാണ് രാജ്യതലസ്ഥാനത്തു കര്‍ഷകര്‍ നടത്തിവരുന്നത്.

 • സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരും: സോളാര്‍ കേസിലെ പീഡന ആരോപണം തള്ളി ജോസ് കെ മാണി
 • ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ മാനേജരാക്കി: ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി
 • കെ സുധാകരന്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്
 • കിഫ്ബിയും മസാലബോണ്ടും ഭരണഘടനാ വിരുദ്ധമെന്ന് സിഎജി; റിപ്പോര്‍ട്ട് നിയമസഭയില്‍
 • 5 പേര്‍ക്ക് പുതുജീവനേകി 20 മാസം പ്രായമുള്ള ധനിഷ്ത യാത്രയായി
 • യൂറോപ്യന്‍ മലയാളികളുടെ സ്വീകരണമുറിയില്‍ രുചിവൈഭവങ്ങള്‍ എത്തിച്ചു താരമായി ലണ്ടനിലെ മീനു സ്റ്റെഫാന്‍
 • അനുഷ്‌കക്കും കോലിക്കും പെണ്‍കുഞ്ഞ് പിറന്നു!
 • 14 കാരനായ മകനെ അമ്മ പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്; അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി
 • കുമ്പസാരത്തിനെതിരെ മലയാളി വനിതകള്‍ സുപ്രീംകോടതിയില്‍
 • യുകെയില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഡല്‍ഹി; മലയാളികളടക്കം വിമാനത്താവളത്തില്‍ കുടുങ്ങി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway