അസോസിയേഷന്‍

എല്ലാ കടമ്പകളേയും അതി ജീവിച്ചു 'കൊമ്പന്‍ വൈറസ്' റിലീസ് ചെയ്തു


.ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രമായ 'കൊമ്പന്‍ വൈറസ് ' ജനഹൃദയങ്ങള്‍ കീഴടക്കുകയാണ് . ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി വൈറസുകളിലെ കൊമ്പന്‍ ആയ, കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടി ,കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായാണ് പൂര്‍ത്തീകരിച്ചത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്‌ഡൌണ്‍ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത് .

ബി ക്രിയേറ്റിവിന്റെ ബാനറില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് വിനീത് പണിക്കര്‍ ആണ് .ഷൈനു മാത്യൂസ് ചാമക്കാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ ചലച്ചിത്ര നടന്‍ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയില്‍ , ഡോക്ടര്‍ ഷൈനി സാനു ,സീമാ സൈമണ്‍,മേരി ബ്ലസ്സണ്‍ കോലഞ്ചേരി, സാജന്‍ മാടമന, ജിജു ഫിലിപ്പ് സൈമണ്‍, ഒപ്പം ജിയാ സാറാ സൈമണ്‍, ആന്‍ഡ്രിയ സാജന്‍ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അണിചേരുന്നു ...സംഗീതം ബിനോയ് ചാക്കോയാണ് .

കോവിഡിന് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മക്കളെ സന്ദര്‍ശിക്കാന്‍ എത്തി അവിടെ പെട്ടു പോയ മാതാപിതാക്കളുടെ കയ്‌പ്പേറിയ അനുഭവങ്ങളും ,കൊറോണ പ്രവാസികള്‍ക്കിടയില്‍ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പന്‍ വൈറസ് കൈകാര്യം ചെയുന്ന പ്രമേയം. നടന്‍ മഹേഷിന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായിരിക്കും കൊമ്പന്‍ വൈറസിലെ പൗലോസ് എന്ന കഥാപാത്രം. സംവിധായകനും നിര്‍മ്മാതാവും ,കൂടാതെ യുകെയില്‍ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു ..അതി ജീവനത്തിനായി പൊരുതുന്ന നമ്മുടെ സമൂഹത്തിനു കൈത്താങ്ങായി നില്‍ക്കുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ കൊമ്പന്‍ വൈറസിനെ ഞങ്ങള്‍ സമര്‍പ്പിക്കുന്നതായി ബി ക്രീയേറ്റീവിന്റ്‌റെ അമരക്കാരായ വിജി പൈലി, ജോയ് അഗസ്തി, ദേവലാല്‍ സഹദേവന്‍ ,ഹരീഷ് പാലാ ,കനേഷ്യസ് അത്തിപ്പൊഴിയില്‍ എന്നിവര്‍ അറിയിച്ചു .

https://www.youtube.com/watch?fbclid=IwAR3yozyHiAwY0yvAzwZj3U31gMYy5mmH1CciYDhA1lGvLFAPhQZLoFh5Ryc&v=weF0_Jy4nNo&feature=youtu.be

 • ഇടതുമുന്നണി യുകെ ക്യാമ്പയിന്‍ കമ്മിറ്റി ഉല്‍ഘാടനം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും, റോഷി അഗസ്റ്റിന്‍ എം എല്‍എ മുഖ്യാതിഥി
 • സുഗതകുമാരി ടീച്ചറിനും അനില്‍ പനച്ചൂരാനും സ്മരണാഞ്ജലി അര്‍പ്പിച്ചു ജ്വാല ഇ മാഗസിന്‍ ജനുവരി ലക്കം
 • ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA )ക്കു പുതിയ നേതൃത്വം സെബാസ്റ്റ്യന്‍ ജോസഫ് നയിക്കും
 • കര്‍ഷക സമരത്തെ പ്രവാസി സമൂഹവും പിന്തുണക്കണം: അപു ജോണ്‍ ജോസഫ്
 • വാട്ട്‌സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും; നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം
 • ലണ്ടന്‍ ഇന്റര്‍നാഷണല്‍ഡാന്‍സ് ഫെസ്റ്റിവലിന് മിഴിവേകി പത്താം വാരത്തില്‍ രചന നാരായണന്‍കുട്ടി
 • യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവര്‍ ഇവര്‍
 • ഉത്സവങ്ങളെ അടിസ്ഥാനമാക്കിയുള്ള നൃത്തച്ചുവടുകളുമായി സന്‍സ്‌കൃതി കലാകേന്ദ്രം ; ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒന്‍പതാം വാരത്തിലേക്ക്
 • കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കണമെന്നു യുക്മ ; കൊച്ചിക്കു പുറമെ തിരുവനന്തപുരവും കോഴിക്കോടും കൂടി പരിഗണിക്കുവാന്‍ നിവേദനം
 • ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയുടെ ലഭിച്ച പണം മാത്യുകുട്ടിക്കു കൈമാറി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway