യു.കെ.വാര്‍ത്തകള്‍

കോവിഡ് ആരോഗ്യ സംവിധാനത്തെ തകിടം മറിച്ചു; യുകെയില്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടവര്‍ 7 ലക്ഷത്തിന് അടുത്ത്

ലണ്ടന്‍: യുകെയില്‍ കോവിഡ് മൂലം ആരോഗ്യ മേഖലയാകെ താളം തെറ്റിയ വര്‍ഷമായിരുന്നു 2020. രണ്ടാം ലോക മഹായുദ്ധത്തിനും സ്പാനിഷ് ഫ്ലൂവിനും ശേഷം രാജ്യത്തു ഏറ്റവും കൂടുതല്‍ അധിക മരണങ്ങള്‍ ഉണ്ടായ വര്‍ഷമായിരുന്നു കഴിഞ്ഞത്. അതിനു കാരണമായത് കോവിഡും. 2020ല്‍ യുകെയില്‍ 697,000 മരണങ്ങളാണ് ഉണ്ടായത്. ഇംഗ്ലണ്ടിലും വെയില്‍സിലും മാത്രം അത് 608,002 ആണ്. ഇത് 1918 നു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണ്. 1918 ല്‍ 611,861 മരണങ്ങളായിരുന്നു ഇംഗ്ലണ്ടിലും വെയില്‍സിലും ഉണ്ടായത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി മരണത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ചിരുന്ന മരണങ്ങളേക്കാള്‍ 85000 കൂടുതലായിരുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും 75,925 മരണങ്ങള്‍ കൂടി. ജനസംഖ്യയും പ്രായ പരിധിയും ഒരു ഘടകം ആണെങ്കിലും ഗുരുതര അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പോലും ചികിത്സയോ സര്‍ജറിയോ നടക്കാതെ പോയ വര്‍ഷം കൂടിയായിരുന്നു കടന്നു പോയത്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്കിടെ എക്‌സെസ് മരണങ്ങളുടെ കാര്യത്തില്‍ ഏറ്റവും വലിയ വര്‍ധനയാണ് 2020ല്‍ ഉണ്ടായത്. ജനതയുടെ വയസും വലുപ്പവും മാനദണ്ഡമാക്കിയാണ് മരണനിരക്ക് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച നവംബര്‍ വരെയുള്ള ഡാറ്റ മാത്രമേ നിലവില്‍ ലഭ്യമായിട്ടുള്ളൂ. അതിനാല്‍ ഡിസംബറിലെ രാജ്യത്തിലെ മരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. 2008ന് ശേഷം ഇംഗ്ലണ്ടില്‍ മരണനിരക്ക് ഏറ്റവും കൂടിയ നിലയിലാണ് എന്നാണ് ഈ കണക്കുകള്‍ എടുത്ത് കാട്ടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ മരണനിരക്കിനെ അടിസ്ഥാനമാക്കി തുടര്‍ന്നുള്ള ഒരു വര്‍ഷം എത്ര പേര്‍ മരിക്കുന്നുവെന്ന് കണക്കാക്കുന്ന രീതിയാണ് എക്‌സെസ് ഡെത്തുകള്‍ അളക്കുന്നതില്‍ സ്വീകരിച്ച് വരുന്നത്.

2020ല്‍ അപ്രതീക്ഷിതമായും കൂടുതലായും രാജ്യത്തെ മരണനിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. കോവിഡ് മഹാമാരിയാണിതിന് വഴിയൊരുക്കിയത്. കഴിഞ്ഞ ദശാബ്ദത്തില്‍ രാജ്യം ആരോഗ്യ രംഗത്ത് നേടിയ പുരോഗതികളെ മഹാമാരി തകര്‍ത്തുവെന്നും ആരോഗ്യ മേഖലയെ സമ്മര്‍ദത്തിലാക്കി അധിക മരണങ്ങള്‍ക്ക് കോവിഡ് വഴിയൊരുക്കിയെന്നുമാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ പറയുന്നത്.

 • ബാക്കിവരുന്ന വാക്‌സിന്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന സെന്ററുകള്‍ക്കെതിരെ നടപടിയെന്ന് എന്‍എച്ച്എസ്
 • വെല്ലുവിളിയായി യുകെയില്‍ കൂടുതല്‍ വേരിയന്റുകള്‍; വിദേശത്തു നിന്നെത്തുന്നവര്‍ക്കു 10 ദിവസം ഹോട്ടല്‍ ക്വറന്റൈന്‍
 • യുകെ മലയാളികള്‍ക്ക് ഞെട്ടലായി വീണ്ടും കൊറോണ മരണം; ലണ്ടനില്‍ മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിനി സുജ
 • സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറത്തിന് നവ നേതൃത്വം,സിബി ചെയര്‍പേഴ്‌സണ്‍, ബിജു സെക്രട്ടറി
 • ഇന്നലെ മരിച്ചത് 1348 പേര്‍, മൂന്നുമാസം കൊണ്ട് മരണം ഇരട്ടിയായി യു.കെ.യില്‍ മരണം ഒരു ലക്ഷം കടക്കുന്നു
 • എസെക്‌സില്‍ ലോറിയില്‍ 39 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട സംഭവം; നാല് പേര്‍ക്ക് 78 വര്‍ഷം ജയില്‍
 • യുകെ ജനതയ്ക്കു കുടിയേറ്റക്കാരോടുള്ള മനോഭാവം മാറി; കുടിയേറ്റം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് പകുതിയില്‍ കുറവ് പേര്‍
 • 'കോവിഡ് നാവ്' രോഗലക്ഷണമായി ഉള്‍പ്പെടുത്താന്‍ എന്‍എച്ച്എസിനോട് ആഹ്വാനം
 • ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് സ്‌ട്രെയിന്‍ മാരകമാണെന്ന് ബോറിസ്; ലോകത്തിനു മുന്നില്‍ യുകെ ഒറ്റപ്പെടുമോ?
 • കൊറോണയുടെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉയര്‍ന്ന ഗ്രേഡ് ഫെയ്സ് മാസ്ക് നല്‍കണമെന്ന് നഴ്‌സുമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway