യു.കെ.വാര്‍ത്തകള്‍

വാക്‌സിനേഷന്‍; എന്‍എച്ച്എസ് മേധാവിയെ ശകാരിച്ചു ബോറിസ്; ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ഒഴിവാക്കിയതിലും രോഷം

ബ്രിട്ടനില്‍ കൊറോണാവൈറസ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത കുറഞ്ഞതിന്റെ പേരില്‍ എന്‍എച്ച്എസ് മേധാവിയെ ശകാരിച്ചു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എന്‍എച്ച്എസില്‍ നിലനില്‍ക്കുന്ന അമിത ഉദ്യോഗസ്ഥ ഇടപെടലാണ് വാക്‌സിന്‍ എത്തിക്കുന്നതിന്റെ വേഗത കുറച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന്റെ പേരിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സുമായി പ്രധാനമന്ത്രി വാക്‌പോരു നടത്തിയത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയും, സ്റ്റീവന്‍സും തമ്മില്‍ ചൂടേറിയ വാഗ്വാദം നടത്തിയപ്പോള്‍ റയറ്റ് ആക്ടിലെ നയങ്ങള്‍ ബോറിസ് എന്‍എച്ച്എസ് മേധാവിയെ ഓര്‍മ്മിപ്പിച്ചെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

ആഴ്ചയില്‍ 7 ദിവസവും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കി വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കാനാണ് നമ്പര്‍ 10 ശ്രമിക്കുന്നത്. 80 വയസിന് മുകളില്‍ ഉള്ളവരെ മറികടന്ന് ഫ്രണ്ട്‌ലൈനില്‍ പ്രവര്‍ത്തിക്കാത്ത എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയതിന്റെ പേരില്‍ പ്രധാനമന്ത്രിയും രോഷാകുലനാണ്‌ .

കഴിഞ്ഞ ആഴ്ച ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിലേക്ക് സൈന്യത്തിന്റെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്ന ബ്രിഗേഡിയര്‍ ഫില്‍ പ്രോസറെ ക്ഷണിച്ചത് എന്‍എച്ച്എസിനുള്ള മുന്നറിയിപ്പായാണെന്നാണ് വിവരം. വാക്‌സിന്‍ പ്രോഗ്രാം വേഗത കൂട്ടിയില്ലെങ്കില്‍ സൈന്യത്തിന് കൂടുതല്‍ ഉത്തരവാദിത്വം കൈമാറുമെന്ന് സ്റ്റീവന്‍സിനെ ബോധിപ്പിക്കാനായിരുന്നു ഇത്. എന്നാല്‍ പ്രധാനമന്ത്രി കാര്യാലയവുമായി തര്‍ക്കമുള്ളതായ വാര്‍ത്തകള്‍ എന്‍എച്ച്എസ് മേധാവി തള്ളി.

സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതോടെ ബ്രിട്ടനില്‍ വാക്‌സിനേഷന്‍ പദ്ധതിയുടെ വേഗത കൂടിയിട്ടുണ്ട്. ഇന്നലെ 165,000 പേര്‍ക്കാണ് വാക്‌സിന്‍ ലഭിച്ചത്. രാജ്യത്ത് 2.43 മില്ല്യണ്‍ ജനങ്ങള്‍ക്ക് ആദ്യ ഡോസ് ലഭിച്ച് കഴിഞ്ഞതായി ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.

 • ബാക്കിവരുന്ന വാക്‌സിന്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന സെന്ററുകള്‍ക്കെതിരെ നടപടിയെന്ന് എന്‍എച്ച്എസ്
 • വെല്ലുവിളിയായി യുകെയില്‍ കൂടുതല്‍ വേരിയന്റുകള്‍; വിദേശത്തു നിന്നെത്തുന്നവര്‍ക്കു 10 ദിവസം ഹോട്ടല്‍ ക്വറന്റൈന്‍
 • യുകെ മലയാളികള്‍ക്ക് ഞെട്ടലായി വീണ്ടും കൊറോണ മരണം; ലണ്ടനില്‍ മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിനി സുജ
 • സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറത്തിന് നവ നേതൃത്വം,സിബി ചെയര്‍പേഴ്‌സണ്‍, ബിജു സെക്രട്ടറി
 • ഇന്നലെ മരിച്ചത് 1348 പേര്‍, മൂന്നുമാസം കൊണ്ട് മരണം ഇരട്ടിയായി യു.കെ.യില്‍ മരണം ഒരു ലക്ഷം കടക്കുന്നു
 • എസെക്‌സില്‍ ലോറിയില്‍ 39 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട സംഭവം; നാല് പേര്‍ക്ക് 78 വര്‍ഷം ജയില്‍
 • യുകെ ജനതയ്ക്കു കുടിയേറ്റക്കാരോടുള്ള മനോഭാവം മാറി; കുടിയേറ്റം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് പകുതിയില്‍ കുറവ് പേര്‍
 • 'കോവിഡ് നാവ്' രോഗലക്ഷണമായി ഉള്‍പ്പെടുത്താന്‍ എന്‍എച്ച്എസിനോട് ആഹ്വാനം
 • ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് സ്‌ട്രെയിന്‍ മാരകമാണെന്ന് ബോറിസ്; ലോകത്തിനു മുന്നില്‍ യുകെ ഒറ്റപ്പെടുമോ?
 • കൊറോണയുടെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉയര്‍ന്ന ഗ്രേഡ് ഫെയ്സ് മാസ്ക് നല്‍കണമെന്ന് നഴ്‌സുമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway