യു.കെ.വാര്‍ത്തകള്‍

മാസ്‌ക് ധരിക്കാതെ പൊതുഗതാഗതത്തിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും എത്തരുത്; കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

യുകെയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസ് . പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാസ്‌ക് ഉപയോഗിക്കാതെ പിടിക്കപ്പെട്ടാല്‍ ഫൈന്‍ ഈടാക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. മാസ്‌ക് ധരിക്കാതെ ട്യൂബിലും ബസിലും ട്രെയിനിലും എത്തുന്നവര്‍ വൈറസ് വാഹകരായി മാറുകയാണ്. അതിനാല്‍ പുറത്തിറങ്ങുന്നതിന് മാസ്‌ക് നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് നമ്പര്‍.10. കര്‍ഫ്യൂവും, 10 ഫീറ്റ് സാമൂഹിക അകലവും നടപ്പാക്കാനും ആലോചനയുണ്ട്. ശാസ്ത്രജ്ഞര്‍ ഇതിനായി കനത്ത സമ്മര്‍ദം ചെലുത്തുകയാണ്.
അതിനിടെ, മാസ്‌ക് ധരിക്കാത്തവര്‍ തങ്ങളുടെ ഷോപ്പുകളിലേക്ക് ഷോപ്പിംഗിന് വരേണ്ടെന്നു ടെസ്‌കോ, അസ്ദ, വെയ്റ്റ്‌റോസ് എന്നീ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യക്തമാക്കി. മോറിസന്‍സ്, സയിന്‍സ്ബറി തുടങ്ങിയവയും കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു.

ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നുറപ്പാക്കേണ്ടത് തങ്ങളുടെ കൂടി കര്‍ത്തവ്യം കൂടിയാണെന്ന് കണ്ടാണ് മാസ്‌ക് ധരിക്കാത്തവരെ ഷോപ്പിംഗിന് അനുവദിക്കേണ്ടെന്ന കടുത്ത തീരുമാനമെടുക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറായിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രൈവറ്റ് പ്രോപ്പര്‍ട്ടികളായതിനാല്‍ ഇവിടങ്ങളിലെ നിയമം ലംഘിക്കുന്നവരെ പിടിക്കാന്‍ അവര്‍ക്ക് പോലീസിനെ വിളിക്കാവുന്നതുമാണ്.

ഷോപ്പുകളില്‍ മാസ്‌ക് ധരിക്കാത്തവരെ പിടികൂടാന്‍ തങ്ങള്‍ക്ക് പലപ്പോഴും സാധിക്കാറില്ലെന്നും പോലീസുകാര്‍ മറ്റിടങ്ങളില്‍ തിരക്കിലായതിനാലാണ് ഇതിന് കാരണമെന്നുമാണ് സീനിയര്‍ പോലീസ് ഓഫീസര്‍മാര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത്തരം നിയമലംഘനങ്ങള്‍ വര്‍ധിച്ചുവന്നാല്‍ അതിനനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്.

തങ്ങളുടെ കസ്റ്റമര്‍മാരെയും സഹപ്രവര്‍ത്തകരെയും കോവിഡ് ഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നതിനാണീ കടുത്ത നീക്കമെന്നും ടെസ്‌കോ വക്താവ് പറയുന്നു. മാസ്‌ക് ധരിക്കാതെയെത്തുന്ന കസ്റ്റമര്‍മാര്‍ക്ക് സൗജന്യമായി മാസ്‌ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അസ്ദ വക്താവ് പറയുന്നത്. വൈദ്യശാസ്ത്രപരമായ കാരണങ്ങളില്ലാതെ മാസ്‌ക് ധരിക്കാതെയെത്തുന്നവരെ സെക്യൂരിറ്റിക്കാര്‍ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് അസ്ദ വക്താവ് അറിയിച്ചത്.

 • ബാക്കിവരുന്ന വാക്‌സിന്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന സെന്ററുകള്‍ക്കെതിരെ നടപടിയെന്ന് എന്‍എച്ച്എസ്
 • വെല്ലുവിളിയായി യുകെയില്‍ കൂടുതല്‍ വേരിയന്റുകള്‍; വിദേശത്തു നിന്നെത്തുന്നവര്‍ക്കു 10 ദിവസം ഹോട്ടല്‍ ക്വറന്റൈന്‍
 • യുകെ മലയാളികള്‍ക്ക് ഞെട്ടലായി വീണ്ടും കൊറോണ മരണം; ലണ്ടനില്‍ മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിനി സുജ
 • സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറത്തിന് നവ നേതൃത്വം,സിബി ചെയര്‍പേഴ്‌സണ്‍, ബിജു സെക്രട്ടറി
 • ഇന്നലെ മരിച്ചത് 1348 പേര്‍, മൂന്നുമാസം കൊണ്ട് മരണം ഇരട്ടിയായി യു.കെ.യില്‍ മരണം ഒരു ലക്ഷം കടക്കുന്നു
 • എസെക്‌സില്‍ ലോറിയില്‍ 39 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട സംഭവം; നാല് പേര്‍ക്ക് 78 വര്‍ഷം ജയില്‍
 • യുകെ ജനതയ്ക്കു കുടിയേറ്റക്കാരോടുള്ള മനോഭാവം മാറി; കുടിയേറ്റം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് പകുതിയില്‍ കുറവ് പേര്‍
 • 'കോവിഡ് നാവ്' രോഗലക്ഷണമായി ഉള്‍പ്പെടുത്താന്‍ എന്‍എച്ച്എസിനോട് ആഹ്വാനം
 • ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് സ്‌ട്രെയിന്‍ മാരകമാണെന്ന് ബോറിസ്; ലോകത്തിനു മുന്നില്‍ യുകെ ഒറ്റപ്പെടുമോ?
 • കൊറോണയുടെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഉയര്‍ന്ന ഗ്രേഡ് ഫെയ്സ് മാസ്ക് നല്‍കണമെന്ന് നഴ്‌സുമാര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway