നാട്ടുവാര്‍ത്തകള്‍

ആദ്യ ബാച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ കേരളത്തിലെത്തി

കൊച്ചി: കേരളത്തില്‍ ആദ്യ ബാച്ച് കോവിഡ് വാക്‌സിന്‍ ‌എത്തി. നെടുമ്പാശേരിയിലാണ് ഗോ എയറിന്റെ വിമാനം വാക്‌സിനുമായി ‌എത്തിയത്. 1,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. വാക്‌സിന്‍ വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാകും വാക്‌സിന്‍ ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് .

ആദ്യബാച്ചില്‍ 25 ബോക്‌സുകളായിരിക്കും. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തേക്ക് പത്തു ബോക്‌സുകള്‍ കോഴിക്കോട്ടേക്കും ആണ്. കോഴിക്കോട് നിന്ന് 1100 വാക്സിന്‍ മാഹിയിലും വിതരണം ചെയ്യും.

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ഇതുവരെ 3,62,870 പേരാണ് കോവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. കോവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.

രാജ്യത്ത് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്കുള്ള വാക്സിന്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അറിയിച്ചിരുന്നു. എത്ര വാക്സിന്‍ ലഭിച്ചാലും അത് സംസ്ഥാനത്ത് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

 • ആഭിചാരം: പെണ്‍മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അധ്യാപക ദമ്പതികള്‍
 • അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; 20 ചൈനീസ് പട്ടാളക്കാര്‍ക്കും നാലു ഇന്ത്യന്‍ സൈനികര്‍ക്കും പരുക്ക്
 • ശരീരത്തില്‍ തൊടാതെ വസ്ത്രത്തിനു പുറത്തു മാറിടത്തില്‍ സ്പര്‍ശിച്ചത് ലൈംഗിക പീഡനമല്ലെന്ന് കോടതി
 • സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് ,കേന്ദ്ര ഏജന്‍സിയെ ഇപ്പോ പെരുത്ത ബിശ്വാസം!ജയ് ജയ് സി.ബി.ഐ
 • നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍ കോടതിയില്‍ എത്തിയില്ല
 • ബൈഡന്‍ സംഘത്തില്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ആലപ്പുഴക്കാരി
 • മുത്തൂറ്റില്‍ തോക്ക് ചൂണ്ടി ഏഴു കോടിയുടെ കവര്‍ച്ച; സംഘം ഹൈദരാബാദില്‍ പിടിയില്‍
 • കുട്ടനാടും മുട്ടനാടും വേണ്ട, തോറ്റ പാര്‍ട്ടിക്ക് പാലാ നല്‍കാനാവില്ലെന്നു മാണി സി. കാപ്പന്‍
 • കോണ്‍ഗ്രസിനു പുതിയ അധ്യക്ഷന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം
 • പ്രിയങ്കയുടെ ചിത്രങ്ങളുള്ള 10ലക്ഷം കലണ്ടറുകള്‍; യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ?
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway