നാട്ടുവാര്‍ത്തകള്‍

യുവനടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കമലിനെതിരേ പോലീസില്‍ പരാതി

തിരുവനന്തപുരം: യുവനടിയെ അവസരം നല്‍കാമെന്ന് പറഞ്ഞു പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരേ പോലീസില്‍ പരാതി. സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പൊലീസില്‍ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശി സുനില്‍ മാത്യുവാണ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയത്. പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി ആരോപിച്ച് യുവനടി കമലിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയില്‍ 'അത് നമ്മുടെ സിനിമയില്‍ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാന്‍ സെറ്റില്‍ ചെയ്‌തെന്നും' കമല്‍ പരാമര്‍ശിച്ചതിനെതിരെയാണ് പരാതി. ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാള്‍ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പരാതിയില്‍ പറയുന്നു.

കൊച്ചിയിലെ അഭിഭാഷകന്‍ മുഖനേ തിരുവനന്തപുരം ചലച്ചിത്ര അക്കാഡമിയുടെ ഓഫിസിലേക്കാണ് കമലിന്റെ പേരില്‍ 2019 ഏപ്രില്‍ 26ന് വക്കീല്‍ നോട്ടീസ് എത്തുന്നത്. നോട്ടീസിലെ വിശദാംശങ്ങളുടെ പ്രസ്തഭാഗങ്ങള്‍ ഇവയാണ്- 2018 ഡിസംബര്‍ 26ന് ജയന്‍ എന്ന സുഹൃത്തും നിര്‍മാതാവും വഴിയാണ് കൊച്ചിയിലുള്ള യുവനടി കമലിനെ പരിചയപ്പെടുന്നത്. അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവസരം ലഭിക്കുമെന്ന് പറഞ്ഞാണ് നിര്‍മാതാവ് സംവിധായകനായ കമലിനെ പരിചയപ്പെടുത്തുന്നത്. 2018 ഡിസംബര്‍ 25ന് തന്നെ ഈ നിര്‍മാതാവ് യുവനടിയുടെ ചിത്രങ്ങള്‍ വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു കമലുമായുള്ള കൂടിക്കാഴ്ച. 2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിക്കുന്ന വിനായകന്‍ നായകനായ തന്റെ ചിത്രത്തിലേക്ക് നായികപ്രധാന്യമുള്ള കഥാപാത്രം യുവനടിക്കു നല്‍കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അറിയിക്കുന്നു. ശേഷം വാട്ട്സ്ആപ്പ് വഴി കൂടുതല്‍ ചിത്രങ്ങള്‍ കമല്‍ ആവശ്യപ്പെട്ടെങ്കിലും യുവനടി തയാറായില്ല. പിന്നീട് നിരന്തരം അടുപ്പമേറിയ സന്ദേശം അയയ്ക്കുകയും ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. 2018 ഡിസംബര്‍ 31ന് യുവനടിയെ വിളിക്കുകയും സിനിമ സംബന്ധിയായ ചര്‍ച്ചയ്ക്ക് തൊട്ടടുത്ത ദിവസം തിരുവനന്തപുരം മരുതന്‍കുഴിയിലെ പിടിപി നഗര്‍ എസ്എഫ്എസ് സിറ്റി സ്പേസിലെ ഫ്ളാറ്റില്‍ എത്താന്‍ അറിയിക്കുകയും ചെയ്തു. അവിടെ എത്തിയ യുവനടിയെ കമല്‍ കടന്നുപിടിക്കുകയായിരുന്നെന്നു പറയുന്നു. ഇതു യുവനടിയെ മാനസികമായും ശാരീരികമായും തളര്‍ത്തി എന്നും കമല്‍ എന്ന സംവിധായകന്‍ ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്ന് തെളിയുകയുമായിരുന്നെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇതിനു ശേഷവും കമല്‍ നിരന്തരം സന്ദേശം അയയ്ക്കുകയും വിളിക്കുകയും ചെയ്തെങ്കിലും യുവനടി ഇത് അവഗണിക്കുകയായിരുന്നു. ഇതിനു ശേഷമാണ് 2019 ജനുവരി 25ന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ യുവനടിക്കു പകരം മറ്റൊരാളെ ഉള്‍പ്പെടുത്തി ഷൂട്ടിങ് തുടങ്ങിയത്.

ഇതോടെ യുവനടി മാനസികമായി തളര്‍ന്നെന്നും പരാതിയില്‍ പറയുന്നു. യുവനടിയോട് ചെയ്ത അപരാധത്തില്‍ മാപ്പുപറയുകയും മാനനഷ്ടം നല്‍കുകയും ചെയ്തില്ലെങ്കില്‍ അമ്മ, ഫെഫ്ക എന്നീ സിനിമ സംഘടനകള്‍ക്കു മുന്നില്‍ പരാതി നല്‍കുമെന്നടക്കം വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. ഈ വിഷയം കമല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ത്തെന്നാണ് ആരോപണം.

എന്നാല്‍ ബലാത്സംഗ ആരോപണത്തിനു പിന്നില്‍ ചലച്ചിത്ര അക്കാദമി മുന്‍ ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്നതായി കമല്‍ പറഞ്ഞിരുന്നു. 'ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ചില ആഭ്യന്തര കലഹങ്ങള്‍ മൂലം അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ലഭിച്ച നിയമപരമായ അറിയിപ്പിനെക്കുറിച്ച് എന്റെ അഭിഭാഷകനും മുന്‍ ജീവനക്കാരനും മാത്രമേ അറിയൂ. എന്നിരുന്നാലും, അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ മതിയായ തെളിവുകള്‍ എന്റെ പക്കലില്ല'- എന്നാണു കമല്‍ പറഞ്ഞത്.


 • ആഭിചാരം: പെണ്‍മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അധ്യാപക ദമ്പതികള്‍
 • അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; 20 ചൈനീസ് പട്ടാളക്കാര്‍ക്കും നാലു ഇന്ത്യന്‍ സൈനികര്‍ക്കും പരുക്ക്
 • ശരീരത്തില്‍ തൊടാതെ വസ്ത്രത്തിനു പുറത്തു മാറിടത്തില്‍ സ്പര്‍ശിച്ചത് ലൈംഗിക പീഡനമല്ലെന്ന് കോടതി
 • സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് ,കേന്ദ്ര ഏജന്‍സിയെ ഇപ്പോ പെരുത്ത ബിശ്വാസം!ജയ് ജയ് സി.ബി.ഐ
 • നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍ കോടതിയില്‍ എത്തിയില്ല
 • ബൈഡന്‍ സംഘത്തില്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ആലപ്പുഴക്കാരി
 • മുത്തൂറ്റില്‍ തോക്ക് ചൂണ്ടി ഏഴു കോടിയുടെ കവര്‍ച്ച; സംഘം ഹൈദരാബാദില്‍ പിടിയില്‍
 • കുട്ടനാടും മുട്ടനാടും വേണ്ട, തോറ്റ പാര്‍ട്ടിക്ക് പാലാ നല്‍കാനാവില്ലെന്നു മാണി സി. കാപ്പന്‍
 • കോണ്‍ഗ്രസിനു പുതിയ അധ്യക്ഷന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം
 • പ്രിയങ്കയുടെ ചിത്രങ്ങളുള്ള 10ലക്ഷം കലണ്ടറുകള്‍; യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ?
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway