നാട്ടുവാര്‍ത്തകള്‍

മോഷണത്തിനിടെ തിരിച്ചറിഞ്ഞെന്ന ഭയം: ബി​രു​ദ വി​ദ്യാ​ര്‍​ഥി വൃദ്ധയെ ത​ല ചു​വ​രി​ലും ത​റ​യി​ലും ഇടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​

തി​രു​വ​ന​ന്ത​പു​രം: തി​രുവല്ലത്ത് വൃ​ദ്ധ​യെ കൊ​ല​ചെയ്ത സംഭവത്തില്‍ പ്ര​തി​യെ പോലീസ് കുടുക്കിയത് തന്ത്രപരമായി. ആ​ഢം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന പ്ര​തി​ക്ക് പ​ണ​ത്തി​നോ​ട് അ​മി​ത ആര്‍ത്തി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പറയുന്നു. തി​രു​വ​ല്ലം വ​ണ്ടി​ത്ത​ടം യ​ക്ഷി​അ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദാ​റു​ല്‍ സ​ലാം വീ​ട്ടി​ല്‍ ജാ​ന്‍​ബീ​വി​യെ (78) ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യും ബി​രു​ദ വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​ല​ക്സ് (20) നെ ​വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യില്‍ വാ​ങ്ങും.

കോ​ള​ജി​ല്‍ ഉ​ള്‍​പ്പെ​ടെ ആ​ഢം​ബ​ര ജീ​വി​തം ന​യി​ക്കാ​ന്‍ പ​ണം കു​റു​ക്ക് വ​ഴി​യി​ലൂ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ഉ​ദ്ദേശ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​മ്മൂ​മ്മ ജോ​ലി നോ​ക്കി​യി​രു​ന്ന ജാ​ന്‍​ബി​വി​യു​ടെ വീ​ട്ടി​ലെ വി​ശ്വ​സ്ത​നാ​യി ന​ടി​ച്ചാ​ണ് ഹെ​ല്‍​മ​റ്റ് ധ​രി​ച്ച് ജാ​ന്‍​ബി​വി​യു​ടെ സ്വ​ര്‍​ണ​മാ​ല​യും വ​ള​ക​ളും പ്ര​തി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​പ​ഹ​രി​ച്ച​ത്. വീ​ടിന്റെ വാ​തി​ലി​ലെ കു​റ്റി ത​കര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന അ​ല​ക്സ് ഹെ​ല്‍മ​റ്റ് ധ​രി​ച്ച് വൃ​ദ്ധ​യു​ടെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ര​ണ്ട​ര പ​വ​ന്റെ സ്വ​ര്‍​ണ​മാ​ല ത​ട്ടി​യെ​ടു​ത്തു. ചെ​റു​ത്ത് നില്‍​പ്പി​നി​ടെ അ​ല​ക്സി​നെ വൃ​ദ്ധ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ത​ല ചു​വ​രി​ലും ത​റ​യി​ലും ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ണ്ട് സ്വ​ര്‍​ണ വ​ള​ക​ളു​മാ​യി പ്ര​തി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജാ​ന്‍​ബീ​വി​യു​ടെ വീ​ട്ടില്‍ നി​ന്നും മു​ന്‍​പും പ​ല​ത​വ​ണ ഇ​യാ​ള്‍ പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി സ​മ്മ​തി​ച്ചു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ജാ​ന്‍​ബി​വി​യെ വീ​ട്ടി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ന്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തും മു​റി​വു​ക​ള്‍ ശ്ര​ദ്ധ​യില്‍​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ബ​ന്ധു​ക്ക​ള്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 • ആഭിചാരം: പെണ്‍മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അധ്യാപക ദമ്പതികള്‍
 • അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; 20 ചൈനീസ് പട്ടാളക്കാര്‍ക്കും നാലു ഇന്ത്യന്‍ സൈനികര്‍ക്കും പരുക്ക്
 • ശരീരത്തില്‍ തൊടാതെ വസ്ത്രത്തിനു പുറത്തു മാറിടത്തില്‍ സ്പര്‍ശിച്ചത് ലൈംഗിക പീഡനമല്ലെന്ന് കോടതി
 • സോളാര്‍ പീഡനക്കേസ് സി.ബി.ഐക്ക് ,കേന്ദ്ര ഏജന്‍സിയെ ഇപ്പോ പെരുത്ത ബിശ്വാസം!ജയ് ജയ് സി.ബി.ഐ
 • നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷി വിപിന്‍ലാല്‍ കോടതിയില്‍ എത്തിയില്ല
 • ബൈഡന്‍ സംഘത്തില്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ കൗണ്‍സിലില്‍ ആലപ്പുഴക്കാരി
 • മുത്തൂറ്റില്‍ തോക്ക് ചൂണ്ടി ഏഴു കോടിയുടെ കവര്‍ച്ച; സംഘം ഹൈദരാബാദില്‍ പിടിയില്‍
 • കുട്ടനാടും മുട്ടനാടും വേണ്ട, തോറ്റ പാര്‍ട്ടിക്ക് പാലാ നല്‍കാനാവില്ലെന്നു മാണി സി. കാപ്പന്‍
 • കോണ്‍ഗ്രസിനു പുതിയ അധ്യക്ഷന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം
 • പ്രിയങ്കയുടെ ചിത്രങ്ങളുള്ള 10ലക്ഷം കലണ്ടറുകള്‍; യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ?
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway