സിനിമ

തിയേറ്ററില്‍ ആഘോഷമാക്കി വിജയ് ചിത്രം 'മാസ്റ്റര്‍' റിലീസ്

പത്തുമാസത്തെ ഇടവേളയ്ക്കു ശേഷം കേരളത്തിലെ തിയറ്ററുകള്‍ തുറന്നു. വിജയ് ചിത്രം 'മാസ്റ്റര്‍' ആണ് റിലീസ് ചെയ്ത ആദ്യ ചിത്രം. ആദ്യ ദിനം ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ രാവിലെ ഒമ്പത് മണി മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണു പ്ര​ദ​ര്‍​ശ​ന​ത്തി​നു തി​യ​റ്റ​റു​ക​ള്‍ സ​ജ്ജ​മാ​യ​ത്. മുമ്പ് ത​ന്നെ തി​യ​റ്റ​റു​ക​ളി​ല്‍ ട്ര​യ​ല്‍ റ​ണ്ണും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ഒ​ന്നി​ട​വി​ട്ട സീ​റ്റു​ക​ളി​ല്‍ ഇ​രി​ക്കാ​ന്‍ സീ​റ്റു​ക​ള്‍ റി​ബ​ണ്‍ കെ​ട്ടി വേ​ര്‍​തി​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ​യേ ഇ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളു. ടി​ക്ക​റ്റ് കൗ​ണ്ട​ര്‍, തി​യ​റ്റ​ര്‍ ക​വാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സാ​നി​റ്റ​റൈ​സ് സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സെ​ക്ക​ന്‍​ഡ് ഷോ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഓ​രോ പ്ര​ദ​ര്‍ശ​നം ക​ഴി​യു​മ്പോഴും തി​യ​റ്റ​ര്‍ ശു​ചീ​ക​രി​ച്ച് അണു​വി​മു​ക്ത​മാ​ക്കും. ചി​ല തി​യ​റ്റ​റു​ക​ളി​ല്‍ തെ​ര്‍​മ​ല്‍ സ്കാ​നിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 21 മു​ത​ല്‍ മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ തി​യ​റ്റ​റി​ലെ​ത്തും.

റിലീസ് ദിവസം തന്നെ മാസ്റ്റര്‍ കാണാന്‍ ദിലീപ് എത്തി. ചാലക്കുടിയിലെ തിയേറ്ററില്‍ ദിലീപ് എത്തിയ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമാണ് ദിലീപ് സ്‌ക്രീനിങ്ങിനെത്തിയത്. ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ സിനിമയാണ് മാസ്റ്റര്‍ എന്ന് സിനിമാ സംഘടന ഫിയോക്കിന്റെ ചെയര്‍മാന്‍ കൂടിയായ ദിലീപ് ഇന്നലെ പറഞ്ഞിരുന്നു. ഇത്രയും നാള്‍ നമ്മളൊക്കെ സങ്കടത്തിലായിരുന്നു, ഇനി ആഘോഷത്തിന്റെ കാലമാണ് എന്നും ദിലീപ് പറഞ്ഞു.

മാസ്റ്ററിന് ആശംസകള്‍ അറിയിച്ചും താരം രംഗത്തെത്തി. 'മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തിയേറ്ററുകളില്‍ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.'

'അതിനു തുടക്കം കുറിച്ച ദളപതി വിജയ്‌യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്നീഷ്യന്‍സും കുടുംബത്തോടൊപ്പം തിയേറ്ററുകളില്‍ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ഒരാവേശമേകാന്‍' എന്നാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 • കുടുംബ ബാനറായ രേവതി കലാമന്ദിറിന്റെ ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ നായകന്‍
 • ശൈലജ ടീച്ചര്‍ എന്റെ റോള്‍ മോഡല്‍; ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങളില്‍ അഭിമാനമെന്ന് മഞ്ജു വാര്യര്‍
 • മോഹന്‍ലാലിന്റെ 'മരക്കാര്‍' റിലീസ് അനിശ്ചിതമായി മാറ്റി
 • പത്ത് മാസങ്ങള്‍ക്ക് ശേഷം റേഞ്ച് റോവറില്‍ സിനിമാ ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടി
 • കമല്‍ഹാസന്റേത് മോശം സ്വഭാവം; അറപ്പ് ഉളവാക്കുന്ന വ്യക്തി; ആരോപണങ്ങളുമായി ഗായിക
 • വൈപ്പിനില്‍ നടന്‍ ധര്‍മ്മജന് സീറ്റ് നല്‍കില്ലെന്നു യു.ഡി.എഫ് ജില്ലാ നേതൃത്വം
 • ഷൂട്ടിങ്ങിനായി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് ; ഒപ്പം കുടുംബവുമായി അവധി ആഘോഷവും
 • രഹ്ന ഫാത്തിമയും പങ്കാളി മനോജ് ശ്രീധരും വേര്‍പിരിഞ്ഞു
 • പൃഥ്വിരാജും മംമ്ത മോഹന്‍ദാസും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന 'ഭ്രമം'
 • ഭാര്‍ഗവി നിലയം വീണ്ടും വരുന്നു; സംവിധാനം ആഷിഖ് അബു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway