സിനിമ

കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുത്; മാധ്യമങ്ങളോട് അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോലിയും

ജനുവരി 11 നാണ് അനുഷ്‌ക-കോലി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ദൃശ്യങ്ങളൊന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏത് വിധേനയും കുഞ്ഞിന്റെ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കാന്‍ പാപ്പരാസികളും ശ്രമം തുടരുന്നുണ്ട്. എന്നാല്‍ ദയവുചെയ്ത് കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുതെന്നും ഇത് തങ്ങളുടെ അഭ്യര്‍ത്ഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍.

'ഹായ്, കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദര്‍ഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മാതാപിതാക്കളെന്ന നിലയില്‍, നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു ലളിതമായ അഭ്യര്‍ത്ഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്.’, എന്നായിരുന്നു ഇവര്‍ കുറിച്ചത്.
ഞങ്ങളുടെ ഫീച്ചറുകള്‍ ചെയ്യാന്‍ വേണ്ട തരത്തിലുള്ള വിവരങ്ങള്‍ തങ്ങള്‍ നല്‍കുമെന്നും എന്നാല്‍ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

ഞങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. അതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ടെന്നും താരങ്ങള്‍ പറഞ്ഞു. നേരത്തെ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ആരോപിച്ച് അനുഷ്‌ക ഒരു പ്രസിദ്ധീകരണത്തിനും അതിലെ ഫോട്ടോഗ്രാഫര്‍ക്കുമെതിരെയും രംഗത്തെത്തിയിരുന്നു.

അനുമതിയില്ലാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന താക്കീതായിരുന്നു അനുഷ്‌ക നല്‍കിയത്.
വീടിന്റെ ബാല്‍ക്കണിയിലിരുന്ന് സംസാരിക്കുകയായിരുന്ന അനുഷ്‌കയുടേയും വിരാടിന്റേയും ചിത്രങ്ങളായിരുന്നു ഇവര്‍ അറിയാതെ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് രൂക്ഷവിമര്‍ശനവുമായി താരം രംഗത്തെത്തിയത്.

' ഈ ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും തങ്ങള്‍ നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ഇത് ഇപ്പോള്‍ തന്നെ നിങ്ങള്‍ അവസാനിപ്പിക്കണം’ അനുഷ്‌ക പറഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയിലേക്കുള്ള സന്ദര്‍ശനത്തിനല്ലാതെ താരങ്ങള്‍ പുറത്തിറങ്ങാറില്ല. നേരത്തെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന അനുഷ്‌കയും ചിത്രങ്ങളും വൈറലായിരുന്നു. നേരത്തെ കൊവിഡ് തങ്ങള്‍ക്ക് ചിലസമയത്തെങ്കിലും ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണെന്നും ലോക്ക് ഡൗണ്‍ സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ പാപ്പരാസികളില്‍ നിന്നും തങ്ങള്‍ രക്ഷപ്പെടാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് താന്‍ അമ്മയാകാന്‍ പോകുന്നെന്ന വാര്‍ത്ത താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

  • കുടുംബ ബാനറായ രേവതി കലാമന്ദിറിന്റെ ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ നായകന്‍
  • ശൈലജ ടീച്ചര്‍ എന്റെ റോള്‍ മോഡല്‍; ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങളില്‍ അഭിമാനമെന്ന് മഞ്ജു വാര്യര്‍
  • മോഹന്‍ലാലിന്റെ 'മരക്കാര്‍' റിലീസ് അനിശ്ചിതമായി മാറ്റി
  • പത്ത് മാസങ്ങള്‍ക്ക് ശേഷം റേഞ്ച് റോവറില്‍ സിനിമാ ക്യാമറയ്ക്ക് മുന്നില്‍ മമ്മൂട്ടി
  • കമല്‍ഹാസന്റേത് മോശം സ്വഭാവം; അറപ്പ് ഉളവാക്കുന്ന വ്യക്തി; ആരോപണങ്ങളുമായി ഗായിക
  • വൈപ്പിനില്‍ നടന്‍ ധര്‍മ്മജന് സീറ്റ് നല്‍കില്ലെന്നു യു.ഡി.എഫ് ജില്ലാ നേതൃത്വം
  • ഷൂട്ടിങ്ങിനായി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് ; ഒപ്പം കുടുംബവുമായി അവധി ആഘോഷവും
  • രഹ്ന ഫാത്തിമയും പങ്കാളി മനോജ് ശ്രീധരും വേര്‍പിരിഞ്ഞു
  • പൃഥ്വിരാജും മംമ്ത മോഹന്‍ദാസും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന 'ഭ്രമം'
  • ഭാര്‍ഗവി നിലയം വീണ്ടും വരുന്നു; സംവിധാനം ആഷിഖ് അബു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway