വിദേശം

ബലാല്‍സംഗം, അബോര്‍ഷന്‍; പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരേ കേസെടുത്തു


ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ അസമിനെതിരെ ബലാത്സംഗത്തിന് കേസ്. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറാണ് താരത്തിനെതിരെ ലൈംഗിക പീഡനമാരോപിച്ച് കേസ് നല്‍കിയത്. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് താരത്തിനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തു എന്നു കാട്ടിയാണ് യുവതി പരാതി നല്‍കിയത്. പലയിടങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചു എന്നും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. തെളിവിനായി മെഡിക്കല്‍ രേഖകളും ഇവര്‍ ഹാജരാക്കിയിരുന്നു. ഹര്‍ജിയില്‍ ഇരുകൂട്ടരുടെയും വാദം കേട്ട സെഷന്‍സ് ജഡ്ജ് നൗമാന്‍ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. നസീര്‍ബാദ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കാണ് നിര്‍ദേശം. ബാബറിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും ജഡ്ജി നിരീക്ഷിച്ചു.

നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ബാബര്‍ അസം. രണ്ട് ടെസ്റ്റുകളും 3 ടി 20 മത്സരങ്ങളുമാണ് പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയുമായി കളിക്കുക. തള്ളവിരലിനേറ്റ പരിക്കു മൂലം താരം ഈയിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തില്‍ ബാബറിന് കളിക്കാനായിരുന്നില്ല.

 • ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി യുവാവ്
 • ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍
 • 11 ഇരട്ടി മരണസാധ്യത! കൊറോണയുടെ കാലിഫോര്‍ണിയന്‍ വകഭേദം വ്യാപിക്കുന്നു
 • ടൈഗര്‍വുഡിന്റെ കാര്‍ തരിപ്പണമായി; താരം പരിക്കുകളോടെ രക്ഷപ്പെട്ടു
 • 241 പേരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; കത്തുന്ന വിമാനവുമായി ധീരനായ പൈലറ്റിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് രക്ഷയായി
 • നാസയുടെ ചൊവ്വാ ദൗത്യത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജയും
 • ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
 • 57-43:ഇംപീച്ച്‌മെന്റില്‍ നിന്നും ട്രംപ് രക്ഷപ്പെട്ടു, അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നില്ല
 • ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ വനിതാ ജഡ്ജിയോട് പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന
 • മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway